Published: 20 Feb 2018

സ്വർണ്ണത്തിന്റെ രോഗശമന ഗുണങ്ങൾ

Health benefits of gold

ഇംഗ്ലീഷ് സാഹിത്യത്തിൽ 'മാസ്റ്റർ ഹീലർ' എന്നാണ് മഞ്ഞലോഹത്തെ വിശേഷിപ്പിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി സ്വർണ്ണത്തിന് അത്ഭുതകരമായ രോഗശമന ഗുണങ്ങൾ ഉണ്ടെന്ന് മനുഷ്യകുലം കരുതിപ്പോന്നിരുന്നു. പുരാതന കാലത്ത് 24 കാരറ്റ് സ്വർണ്ണമാണ് ചികിത്സാവിധികളിൽ ഉൾപ്പെടുത്തിയിരുന്നത്. ശുദ്ധസ്വർണ്ണത്തിൽ സങ്കര ലോഹങ്ങൾ ചേർത്താൻ സ്വർണ്ണത്തിന്റെ രോഗശമന സ്വഭാവം ഇല്ലാതാകുമെന്ന് ആളുകൾ കരുതി. സ്വർണ്ണത്തിൽ നിന്ന് വരുന്ന പ്രകമ്പനങ്ങൾക്ക് വ്യത്യാസമുണ്ടാകുമെന്നും അവർ വിശ്വസിച്ചു. വൃണമുള്ള ഇടത്ത് ശുദ്ധസ്വർണ്ണം വയ്ക്കുകയാണെങ്കിൽ മുറിവ് വേഗത്തിൽ ഉണങ്ങുമെന്നും രോഗാണുബാധ തടയാനാകുമെന്നും വിശ്വസിച്ച് പോന്നു. എന്താണിതിന്റെ സത്യം? പറയാം. സ്വർണ്ണത്തിന് ഊഷ്മളമായൊരു ഊർജ്ജം ഉണ്ടെന്ന് കരുതപ്പെടുന്നു. അതിൽ നിന്ന് വരുന്നതും ആശ്വാസം പകരുന്നതുമായ പ്രകമ്പനങ്ങൾ ശരീരത്തെ റിലാക്സ് ചെയ്യുന്നു, രക്തക്കുഴലുകളെയും റിലാക്സ് ചെയ്യുന്നു. ഇതിനാൽ, ശരീരകലകളിലേക്ക് വേണ്ടത്ര രക്തം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനാകുന്നു. മൃതകോശങ്ങൾക്ക് പകരമായി പുതിയ കോശങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് വഴിയിരുങ്ങുകയും ചെയ്യുന്നു. ധ്യാനം ചെയ്താൽ ശരീരം 'റിലാക്സ്ഡ്' ആകുമെന്നും ഇങ്ങനെ ആരോഗ്യവും നവോന്മേഷവും ഉണ്ടാകുമെന്നും വിശ്വസിക്കുന്നതിന് തുല്യമാണിത്.

അക്യൂപംഗ്ച്വർ രീതിയിൽ സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള സൂചികൾ ഉപയോഗിക്കുന്നുണ്ട്. സ്വർണ്ണം ഊഷ്മളവും ഉത്തേജിപ്പിക്കുന്നതുമാണെങ്കിൽ, വെള്ളി നേരെ തിരിച്ചാണ്. ശരീരത്തെ ശുദ്ധീകരിക്കാൻ സ്വർണ്ണം ഉപയോഗിക്കുന്നു. ശരീരത്തിന്റെ വൈകാരിക സംവിധാനത്തെ സ്വാധീനിക്കാനും സ്വർണ്ണത്തിന് കഴിയും. വൈകാരിക സംവിധാനം സുസ്ഥിരമാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനും സ്വർണ്ണം ഉപയോഗിക്കുന്നു.

മാനസിക ശേഷി വർദ്ധിപ്പിക്കാനും എൻഡോക്രൈൻ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനും സ്വർണ്ണം പ്രയോജനപ്പെടുത്തുന്നു. തലച്ചോറിന്റെ ഇടത്തെയും വലത്തെയും ഭാഗങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ സ്വർണ്ണത്തിന് കഴിയും. ഓട്ടിസം, ഡൈസ്ലെക്സിയ, എപ്പിലെപ്സി, ശാരീരിക ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട അവ്സ്ഥകൾ സ്വർണ്ണം ഭേദമാക്കുന്നു.

സ്വർണ്ണത്തിന്റെ ഊർജ്ജം സൂക്ഷമാണെങ്കിലും പ്രകടമാണ്. സ്വീകരണവും സഹകരണവും സൃഷ്ടിക്കുന്ന ഊർജ്ജമാണ് സ്വർണ്ണം വികിരണം ചെയ്യുന്നത്. ക്ലിയോപാട്രയ്ക്ക് തിളങ്ങുന്ന ചർമ്മം ഉണ്ടായിരുന്നുവെന്നാണ് കഥകളിൽ പറയുന്നത്. സ്വർണ്ണത്തിന്റെ മുഖംമൂടി ധരിച്ചാണ് ക്ലിയോപാട്ര ഉറങ്ങിയിരുന്നത് എന്നൊരു ഐതിഹ്യമുണ്ട്. അതാകാം ക്ലിയോപാട്രയുടെ ചർമ്മം തിളങ്ങാൻ കാരണം! തിളങ്ങുന്ന സ്വർണ്ണം ചുറ്റും പ്രഭ ചൊരിയുമെന്ന് കാര്യം നിങ്ങളും സമ്മതിക്കില്ലേ?