Published: 04 Sep 2017

ജിയോപൊളിറ്റിക്കൽ സമ്മർദ്ദം എങ്ങനെയാണ് സ്വർണ്ണ വിലയിൽ സ്വാധീനം സൃഷ്ടിക്കുന്നത്?

2017-ജൂൺ മാസത്തിൽ, നമ്മൾ കൊറിയൻ ഉപദ്വീപിലെ നവീകരണ പ്രതിസന്ധികളും, മധ്യ കിഴക്കിലെ ചില എണ്ണപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മുറിയുന്നതും നാം കണ്ടു. അതിർത്തി തർക്കങ്ങളും ചെറിയ യുദ്ധങ്ങളും നമുക്ക് അപരിചിതവുമല്ല. ഈ സമയത്താണ് നിക്ഷേപകർ മറ്റ് വിഭാഗങ്ങളിലെ മുതൽ മുടക്കിൽ വരുന്ന വിലയിടിവിൽ നിന്നും രക്ഷനേടാൻ സ്വർണ്ണത്തെ ആശ്രയിക്കുന്നത്.

രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ സ്വർണ്ണ വിലയിൽ മാറ്റമുണ്ടാകുന്നത് എന്തുകൊണ്ടാണ് ?

സ്വർണ്ണത്തെ ‘ സുരക്ഷിത സ്വർഗ്ഗ’മായാണ് കാണുന്നത്, നിക്ഷേപകർ അപകട സാധ്യത കൂടുതലുള്ള ഓഹരി പോലുള്ള മുതൽ മുടക്കുകളെ ഉപേക്ഷിച്ച് അവരുടെ പണം സ്വർണ്ണത്തിലേക്ക് മാറ്റുമ്പോഴാണ് ഇതിന്റെ വില കൂടുന്നത്. ഇതൊരു സുരക്ഷിത സ്വർഗ്ഗമാണ്, കാരണം സ്വർണ്ണം എപ്പോഴും അതിന്റെ വില തിരിച്ചുനൽകും, കലാപം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്വർണ്ണത്തിന് കൂടുതൽ വില ലഭിക്കുകയും ചെയ്യും. ഇതിന് ഒരു ഉത്തമ ഉദാഹരണം യുഎസിൽ ഉണ്ടായ ‘സബ്-പ്രൈം മോർട്ട്ഗേജ്’ പ്രതിസന്ധി ഘട്ടമാണ്, ഇതിനു ശേഷം സ്വർണ്ണവില കുതിച്ചുയർന്നു. ഇന്ത്യയിൽ 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുതൽ സ്വർണ്ണവില നാലുമടങ്ങായി വർധിച്ചു.

മറ്റ് മുതൽ മുടക്കുകളുമായുള്ള പരസ്പരബന്ധം മനസിലാക്കുക

നിക്ഷേപകൻ ജിയോപൊളിറ്റിക്കൽ പ്രതിസന്ധികളിൽ വിവിധ മുതൽമുടക്കുകൾ എങ്ങനെയൊക്കെയാണ് സഞ്ചരിക്കുക എന്നത് മനസിലാക്കണം. രണ്ട് നിക്ഷേപങ്ങൾ തമ്മിൽ നല്ലരീതിയിലുള്ള പരസ്പര ബന്ധമുണ്ടെങ്കിൽ (1-നോടു ചേർന്ന മൂല്യം), അവയുടെ വിലകളും ഒരേ ദിശയിൽ സഞ്ചരിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ഓഹരി വിപണിയിലെ അവസ്ഥകൾ പെട്ടന്നു മാറാതിരുന്നാൽ ഓഹരിയും സ്ഥാവരവസ്തുക്കളും ഒരു ചെറിയ കാലത്തേക്ക് ഒരേ ദിശയിൽ സഞ്ചരിച്ചേക്കാം. മുതൽ മുടക്കുകൾ തമ്മിലുണ്ടാവുന്ന എതിരായ ബന്ധം ഇവയെ എതിർ ദിശയിലേക്ക് നയിക്കുന്നു. മുതൽ മുടക്കുകൾ തമ്മിലുള്ള ബന്ധം പൂജ്യം ആണെങ്കിൽ ഇവ സ്വതന്ത്രമായി നീങ്ങുന്നതാണ്.

സ്വർണ്ണത്തിന് അപകട സാധ്യതയുള്ള നിക്ഷേപങ്ങളുമായി നല്ലരീതിയിലുള്ള ബന്ധം ഇല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതു കൊണ്ടാണ് ലോകത്തെമ്പാടുമുള്ള വ്യക്തികൾ അവരുടെ നിക്ഷേപങ്ങൾ സ്വർണ്ണമായി സൂക്ഷിക്കുന്നത്, ഇവ ഓഹരിയിൽ ഉണ്ടാകുന്ന പെട്ടന്നുള്ള ഇടിവിൽ നിന്നും കരാർ ലാഭത്തിന്റെ നഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇവ ചില ദിവസങ്ങളിൽ ഒന്നിനു പുറകേ ഒന്നായി നീങ്ങാറുണ്ട്, അത് പക്ഷേ എല്ലാ മേഖലകളും വളരെ നിശബ്ദമാകുമ്പോഴും ലോകത്ത് വലിയ രീതിയിലുള്ള നിർമ്മാണ പ്രവർത്തങ്ങൾ ഉണ്ടാവാതിരിക്കുമ്പോഴുമാണ്.

ജിയോപൊളിറ്റിക്കൽ സമ്മർദ്ദങ്ങൾ ഉണ്ടെന്നിരിക്കലും , നിക്ഷേപകർ പലപ്പോഴും സ്വർണ്ണം വാങ്ങാൻ തിരക്കു കൂട്ടാറുണ്ട്, അതിനു കാരണം സ്വർണ്ണം വിലക്കയറ്റത്തെ ദീർഘകാലാടിസ്ഥാനത്തിലും മധ്യകാലാടിസ്ഥാനത്തിലും തോൽപ്പിക്കുകയും അതിന്റെ മൂല്യം നിലനിർത്തുകയും ചെയ്യുന്നതു കൊണ്ടാണ്.