Published: 28 Jun 2018

എങ്ങിനെ സ്വർണ്ണം കാലിഫോർണിയയെ സൃഷ്ടിച്ചു?

Famous Californian gold rush story

കാലിഫോർണിയ ഗോൾഡ് റഷ് സംഭവിച്ചത് 1848നും 1855നും ഇടയിലാണ്. കാലിഫോർണിയയിൽ സ്വർണ്ണം കണ്ടെത്തിയപ്പോഴാണ് അതുണ്ടായത്.

1848 ജനുവരി 24നാണ് എല്ലാത്തിന്റെയും തുടക്കം. കാലിഫോർണിയയിലെ കൊളോമയ്ക്കടുത്തുള്ള സയറ നിവേദ മലനിരകളുടെ അടിവാരത്തുള്ള അമേരിക്കൻ നദിയിൽ സട്ടേഴ്സ് മിൽ എന്ന സ്ഥലത്ത് ഒരു കൺസ്ട്രക്ഷൻ ഫോർമാൻ സ്വർണ്ണപ്പാളികൾ കണ്ടെത്തിയപ്പോഴായിരുന്നു അത്. താൻ കണ്ടെത്തിയത് ഒരു ചെറിയ കഷണം സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ അങ്ങേയറ്റം വിസ്മയം പൂണ്ടു

അതൊരു രഹസ്യമായി സൂക്ഷിക്കുന്നതിൽ അയാൾ പരാജയപ്പെട്ടു. അങ്ങനെ ആ വാർത്ത് നാടെങ്ങും പരന്നു. തുടക്കത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഭൂരിപക്ഷം ആളുകളും അത് വിശ്വിസിച്ചില്ല എന്നാണ് കഥ. പക്ഷേ ഒരു സ്റ്റോർകീപ്പർ എല്ലാം മാറ്റിമറിച്ചു. ഒരു ചെറിയ മരുന്നു കുപ്പിയിൽ സട്ടേഴ്സ് മില്ലിൽ നിന്ന് ലഭിച്ച സ്വർണ്ണം പ്രദർശിപ്പിച്ച് നഗരം ചുറ്റിയപ്പോഴാണ് അതുണ്ടായത്. പറഞ്ഞുനടക്കലല്ല കാണിക്കലാണ് പ്രധാനമെന്ന് അത് തെളിയിച്ചു.

നൂറുകണക്കിന് ആളുകൾ സമ്പത്ത് തേടി കാലിഫോർണിയ എന്ന വാഗ്ദത്തഭൂമിയിലേക്ക് കരയിലൂടെയും കടലിലൂടെയും കുതിച്ചു. അമേരിക്കയുടെ നാനാഭാഗങ്ങളിൽ നിന്നും പുരുഷന്മാരും സ്ത്രീകളും കടം വാങ്ങിയും ഭൂമി പണയംവെച്ചും അവരുടെ ജീവിതസമ്പാദ്യം ചെലവഴിച്ചും കാലിഫോർണിയയിൽ എത്തിപ്പെടാൻ പരിശ്രമിച്ചു. എന്തിനുപറയുന്നു, 1849 ഓടെ കാലിഫോർണിയയിലെ തദ്ദേശീയരല്ലാത്തവരുടെ ജനസംഖ്യ 100,000 ത്തോടടുത്തി. ഗോൾഡ് റഷിന് തുടങ്ങുന്നതിനുമുമ്പ് വെറും 1000 പേരെ അവിടെ ഉണ്ടായിരുന്നുള്ളുവെന്ന് ഓർക്കണം.

ആയിരക്കണക്കിന് ഖനിത്തൊഴിലാളികൾ സ്വർണ്ണവേട്ടയാരംഭിച്ചു. ആദ്യം വന്നവർ ഒരുപാട് പണമുണ്ടാക്കി. അവർ അതുവരെ ചെയ്തിരുന്ന ജോലികളെ അപേക്ഷിച്ച് പത്തിരട്ടിയോളം വരുമാനം നേടി. കുടിയേറ്റക്കാരുടെ പെട്ടെന്നുളള വരവും സ്വർണ്ണം മാർക്കറ്റിൽ എത്തുകയും ചെയ്തപ്പോൾ ചെറിയ, ചെറിയ ഖനന നഗരങ്ങൾ പൊന്തിവരാൻ തുടങ്ങി. അവിടെ കടകളും, സലൂണുകളും, അനുബന്ധ കച്ചവടസ്ഥാപനങ്ങളും നിറഞ്ഞു. അവയെല്ലാം ഗോൾഡ് റഷിൽ നിന്ന് നേട്ടമുണ്ടാക്കി. അങ്ങിനെ, 1850ൽ കാലിഫോർണിയ രൂപംകൊണ്ടു.

കാലിഫോർണിയയിലെ ജനതയിലും ഭൂപ്രകൃതിയിലും ഗോൾഡ് റഷ് വലിയ മാറ്റങ്ങൾ വരുത്തിയെങ്കിലും അവർക്കത് കൂടുതൽ അനുഭവിക്കാനായില്ല. വലിയ അളവിൽ സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നതിന് കൂടുതൽ വൈദഗ്ദ്ധ്യം ആവശ്യമായിരുന്നു. അത് കൂറ്റൻ കമ്പനികളെ ഇങ്ങോട്ടാകർഷിക്കുകയും വ്യക്തികൾ ചെയ്തിരുന്ന ഖനനത്തിന് പകരമാകുകയും ചെയ്തു.

1860നും 1880നും ഇടയിൽ വലിയ കമ്പനികൾ 170 മില്യൺ ഡോളർ - 700,000 പൗണ്ടിലേറെ – വില വരുന്ന സ്വർണ്ണം കുഴിച്ചെടുത്തുകൊണ്ടുപോയി. അതിനുശേഷം തദ്ദേശീയർ കൃഷിയിലേക്ക് തിരിഞ്ഞു.

കാലിഫോർണിയയുടെ വളർച്ചയും സ്വർണ്ണം ഖനനം ചെയ്തെടുത്ത് സമ്പന്നരായ നൂറുകണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഈ അമൂല്യലോഹത്തിന്റെ അളവറ്റ മൂല്യത്തിന്റെയും സ്വാധീനശക്തിയുടെയും ഉദാത്ത സാക്ഷ്യങ്ങളാണ്.