Published: 20 Feb 2018

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ ദശകത്തിൽ ഇന്ത്യയുടെ സ്വർണ്ണ നയം

India's gold policy in the first decade post freedom

1947-ൽ, വിദേശ വിനിമയ കരുതൽ 2 മില്യൺ പൗണ്ടായി ഉയർന്നു. 1947-നും 1962-നും ഇടയിൽ, ഇന്ത്യയിൽ സ്വർണ്ണ വിപണി നിയന്ത്രിക്കുന്നതിനുള്ള നയം രൂപീകരിക്കപ്പെട്ടു. 25 മാർച്ച് 1947-ൽ 'ഇമ്പോർട്ട്സ് ആൻഡ് എക്സ്പോർട്ട്സ് (കൺട്രോൾ ആക്ട്)' കൊണ്ടുവന്നു. അധിക നിയന്ത്രണമെന്ന നിലയിൽ, 1947-ൽ ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടും സർക്കാർ അവതരിപ്പിച്ചു. എന്നാൽ സ്വർണ്ണ ഡിമാൻഡ് വളരെ ഉയർന്നതായിരുന്നു, നിയമവിരുദ്ധമായി വൻ തോതിൽ സ്വർണ്ണം ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങി.

ഇന്ത്യൻ സർക്കാർ സ്വർണ്ണ ഇറക്കുമതി നിരോധിക്കുകയും പുതിയ ലൈസൻസിംഗ് സംവിധാനം കൊണ്ടുവരികയും ചെയ്തു. എന്നാൽ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ല, കള്ളക്കടത്ത് വർദ്ധിക്കുകയാണ് ഉണ്ടായത്. 1947-ൽ 10 ഗ്രാം സ്വർണ്ണത്തിന് 88.62 രൂപയായിരുന്നു. കയറ്റുമതി നിരോധനത്തിന് ശേഷവും സ്വർണ്ണ വില കുറഞ്ഞില്ല. 1949-ൽ 10 ഗ്രാം സ്വർണ്ണത്തിന് 95.87 രൂപയായി ഉയർന്നു. എന്നാൽ 1955-ൽ ഇത് 79.18 രൂപയായി കുറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ 15 വർഷങ്ങളിലായിരുന്നു, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ യുദ്ധകാലക്കെടുതികളിൽ നിന്ന് ഉയിർന്നെഴുന്നേൽക്കാൻ തുടങ്ങിയത്. യുഎസ് സ്പോൺസർ ചെയ്ത മാർഷൽ പ്ലാൻ എന്നാണ് ഇത് വിളിക്കപ്പെടുന്നത്. തുടർന്ന് ലോകം ഒരു യഥാർത്ഥ സ്വർണ്ണ മാനദണ്ഡത്തിനായി പ്രയത്നിക്കാൻ തുടങ്ങി. കാരണം, സ്വർണ്ണത്തെ അടിസ്ഥാനമാക്കിയതായിരുന്നു ഡോളറിന്റെ മൂല്യം.

ഇന്ത്യൻ സർക്കാർ 1956-ൽ കോലാർ ഖനിയെ ദേശസാൽക്കരിച്ചു. ഇന്ത്യൻ സ്വർണ്ണത്തിന്റെ 95 ശതമാനം ഔട്ട്പുട്ടും ലഭിച്ചിരുന്നത് കോളാർ ഖനിയിൽ നിന്നായിരുന്നു. എന്നാൽ ഖനിയിൽ നിന്ന് ലഭിച്ചിരുന്ന സ്വർണ്ണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. 1958-ൽ, ഈ ഖനിയിൽ നിന്നുള്ള ആഭ്യന്തര ഉൽപ്പാദനം, അനൗദ്യോഗിക കരുതലാക്കി നിലനിർത്താൻ സർക്കാർ ശ്രമിച്ചു. ആ സമയത്ത് 10 ഗ്രാം സ്വർണ്ണത്തിന്റെ വില 90.81 രൂപയായിരുന്നത്, 1963-ൽ 10 ഗ്രാമിന് 97 രൂപയായി ഉയർന്നു. സ്വർണ്ണ ഡിമാൻഡ് ഉയർന്നതായിരുന്നു എന്നതിനാൽ കള്ളക്കടത്ത് ക്രമാതീതമായി വർദ്ധിച്ചു.

ഏകദേശക്കണക്കുകൾ സൂചിപ്പിക്കുന്നത്, 1948-49 കാലഘട്ടത്തിൽ ഏകദേശം 27.36 ടൺ സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തപ്പെട്ടു എന്നാണ്. കള്ളക്കടത്ത് സ്വർണ്ണത്തിന്റെ അളവ് 1950-51 കാലഘട്ടത്തിൽ 35.35 ടണ്ണായും 1952-53 കാലഘട്ടത്തിൽ 53.27 ടണ്ണായും ഉയർന്നു. എന്നാൽ 1955-56 കാലയളവിൽ കള്ളക്കടത്ത് 50 ശതമാനമായി കുറഞ്ഞു. ഈ കാലഘട്ടത്തിൽ 26.27 ടൺ സ്വർണ്ണമാണ് കള്ളക്കടത്തായി ഇന്ത്യയിൽ എത്തിയത്. 1958 മുതൽ 1963 വരെയുള്ള കാലയളവിൽ അനൗദ്യോഗികമായി ഇന്ത്യയിൽ എത്തിയത് ഏകദേശം 520 ടൺ സ്വർണ്ണമാണെന്ന് അനുമാനിക്കപ്പെടുന്നു. സ്വർണ്ണത്തിനേക്കാൾ മെച്ചമായി മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം!