Published: 14 Jul 2017

സ്വർണനിക്ഷേപം- നമ്മുടെ പൂർവികർ ചെയ്തത് നല്ല കാര്യമാണോ?

Investing in Gold – Did our Ancestors have it Right?
സ്വർണപ്രഭയിൽ കണ്ണുമഞ്ഞളിക്കുന്നവരാണ് ഇന്ത്യക്കാർ. നൂറ്റാണ്ടുകളായിഅങ്ങനെതന്നെ. സാംസ്കാരികവും ചരിത്രപരവും മതപരവുമായ നിരവധി കാരണങ്ങളാൽ സ്വർണത്തിന് ഒരു നിക്ഷേപമാർഗമെന്ന നിലയിൽ നമ്മുടെ പൂർവികർ പ്രമുഖ സ്ഥാനം നൽകിയിരുന്നു.

മറ്റു നിരവധി നിക്ഷേപ സാധ്യതകൾ ഇന്ത്യക്കാരുടെ മുന്നിലുണ്ടെങ്കിലും ഇന്നും നമ്മുടെ സ്വർണപ്രേമം തുടരുകയാണ്. സാമൂഹികപരമായ പല കാരണങ്ങൾക്കുമൊപ്പം മൂല്യത്തിൻറെ പേരിലുള്ള അംഗീകാരവും സ്വർണത്തിന് നമ്മുടെ പൂർവികർ നൽകിയിരുന്നു.

അവർ അങ്ങനെ ചെയ്തത് ശരിയായിരുന്നോ? ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള പരമ്പരാഗതമായ ആഭിമുഖ്യം ആധുനികകാലത്തും വേണ്ടതുണ്ടോ?

1. സ്വർണത്തിൻറെ സ്വതേയുള്ള മൂല്യം
ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, കടപ്പത്രങ്ങൾതുടങ്ങിയ നിക്ഷേപ മാർഗങ്ങളിൽനിന്ന് വ്യത്യസ്തമായി സ്വതേ മൂല്യമുള്ള ഭൌതികമായ ആസ്തിയാണ് സ്വർണം.

2. സ്വർണം പണപ്പെരുപ്പ മുക്തം
നോട്ട് അസാധുവാക്കലും പണപ്പെരുപ്പവും ക്രമേണ നിക്ഷേപങ്ങളുടെ മൂല്യശോഷണത്തിനിടയാക്കുന്നു. എന്നാൽ ഇത് സ്വർണത്തിന് ബാധകമല്ല. പണപ്പെരുപ്പത്തിനെ കൃത്യമായി പ്രതിരോധിക്കുന്ന ചരിത്രമുള്ള സ്വർണംഇന്നും അങ്ങനെതന്നെ. തനതായ ഭൌതികമൂല്യമുള്ളതും നിക്ഷേപസാധ്യതയുള്ളതും അതേസമയം പരിമിതമായി മാത്രം ലഭ്യവുമായ സ്വർണം പണപ്പെരുപ്പത്തിൻറെ നാളുകളിൽ മറ്റു നിക്ഷേപമാർഗങ്ങളെ കവച്ചുവയ്ക്കുന്നു.

3. ഏറ്റവും അത്യാവശ്യമുള്ള സ്ഥിരത സ്വർണം ഉറപ്പാക്കുന്നു
തീർത്തും സുസ്ഥിരമാണെന്ന് പറയാനാവില്ലെങ്കിലും ഓഹരി അടക്കമുള്ള ഏത് ആസ്തി വിഭാഗങ്ങളെയും അപേക്ഷിച്ച് സ്വർണത്തിന് സ്ഥിരതയുണ്ട്. ഓഹരിവിപണി രാഷ്ട്രീയം, വരുമാനം, സൂക്ഷ്മ സാമ്പത്തികസ്ഥിതി, വിപണിയുടെ വൈകാരികത തുടങ്ങി നിരവധി ബാഹ്യഘടകങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഈ ഘടകങ്ങളെ ആശ്രയിക്കുന്നതുകാരണം ഓഹരി വിപണി ദ്രുതഗതിയിലുള്ളതും അതേസമയം പ്രവചനാതീതവുമായ മാറ്റങ്ങളുടെ സ്വാധീനത്തിലാണ്.

സ്വർണത്തിൻറെ മൂല്യം രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതയുമായി ബന്ധപ്പെടുകയില്ല. മറ്റു സാമ്പത്തിക നിക്ഷേപങ്ങളിൽ കാണുന്നതുപോലെയുള്ള മൂന്നാംകക്ഷിയുടെ കൌണ്ടർപാർട്ടി ബാധ്യത(കരാറിലെ മൂന്നാം കക്ഷി പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത അവസ്ഥ)സ്വർണത്തിൻറെ കാര്യത്തിൽ ഉദിക്കുന്നേയില്ല. ഏറെക്കാലമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. ഇന്നും ഇത് തുടരുന്നു.

4. സ്വർണം നൽകുന്നത് മികച്ച അനായാസത
സ്വർണം കൈകാര്യം ചെയ്യുന്നതിലെ അനായാസത ചരിത്രത്തിൽ മുഴുവൻ തെളിഞ്ഞുനിൽക്കുന്നു. സ്വർണത്തിൻറെ എക്കാലത്തെയും ആവശ്യകതയും അതിൻറെ പരിമിതമായ ഉപയോഗവും കാരണം സ്വർണയത്തിൻറെ ക്രയവിക്രയം അനായാസമാണ്. മറ്റ് ഭൌതിക ആസ്തികൾക്ക് ഈ മേന്മ അവകാശപ്പെടാനാവില്ല, വീടിൻറെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. മാസങ്ങളോളം എടുത്തുമാത്രമെ നിങ്ങൾക്ക് വിൽക്കാൻ കഴിയുകയുള്ളു.അപ്പോഴും ഉദ്ദേശിച്ച വില കിട്ടണമെന്നില്ല.അതേസമയം അപ്പോൾതന്നെ വിൽക്കാൻ കഴിയും. അതും തത്സമയത്തെ വിപണിവിലയ്ക്ക്.

കാലത്തിന് അതീതമായ സ്വർണം ഒരു നിക്ഷേപമാർഗമാണെന്നാണ് ഈ വസ്തുതകൾ തെളിയിക്കുന്നത്. സാമ്പത്തിക സ്ഥിതി അസ്ഥിരമായിരിക്കുകയും പണപ്പെരുപ്പം കൂടുകയും ജനം ഇതിനെ തടുക്കാൻ പാടുപെടുകയും ചെയ്യുന്ന ഒരു കാലത്ത് സ്വർണ നിക്ഷേപങ്ങൾ പ്രസക്തമായി മാറുന്നു.

നമ്മുടെ പൂർവികർ തീർച്ചയായും ശരിയായ കാര്യമാണ് ചെയ്തത്.