Published: 28 Aug 2017

ലക്ഷ്മി-ഐശ്വര്യ ദേവത

ഹൈന്ദവ പുരാണങ്ങളനുസരിച്ച് ലക്ഷ്മി എന്ന നാമം ഐശ്വര്യം, സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവയുടെ പര്യായമായി അറിയപ്പെടുന്നു. ചുവന്ന സാരിയുടുത്ത് സർവ്വാഭരണ വിഭൂഷിതയായി സ്വർണ്ണ നാണയങ്ങൾ വർഷിക്കുന്ന രീതിയിലുള്ള ചിത്രം - ഇതാണ് സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവി.

ഹൈന്ദവർ, ജൈനമതക്കാർ, ബുദ്ധമതസ്ഥർ എന്നിവർ അവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും ഈ പരിശുദ്ധ ദേവതയെ ആരാധിക്കുന്നു, ലക്ഷ്മീ ദേവി അവരുടെ ഭക്തന്മാരെ സ്വർണ്ണം, പണം എന്നിവകൊണ്ട് അനുഗ്രഹിക്കുകയും സൗഭാഗ്യം കൊണ്ടുവരുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.

ലക്ഷ്മീദേവിക്ക് നിങ്ങളുടെ ജീവിതം സ്വർണ്ണം കൊണ്ടും ഐശ്വര്യം കൊണ്ടും നിറക്കാനുള്ള ശക്തിയുണ്ട്. അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കാൻ തിരക്കിടുന്നതിനു മുൻപ് ഞങ്ങൾ നിങ്ങൾക്കായി സ്വർണ്ണ ദേവതയെക്കുറിച്ചുള്ള ചില സത്യങ്ങളും വിശ്വാസങ്ങളും പറഞ്ഞു തരാം.

  • ലക്ഷ്മി എന്ന നാമം “ലക്സ്” ‘ലക്ഷ്യത്തെ നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയ്യുന്ന’ എന്ന പദത്തിൽ നിന്നാണ്. ദേവി ഭക്തരെ അവരുടെ ജീവിതം മാറ്റി മറിക്കുന്ന അവസരങ്ങളെ മനസിലാക്കിപ്പിക്കുകയും അവരെ ആ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
  • സ്വർണ്ണ കരയുള്ള ചുവന്ന സാരിയുടുത്ത ദേവിയുടെ സ്വർണ്ണ കര സകാരാത്മകമായ ഊർജ്ജത്തെയും സമൃദ്ധിയെയും പ്രതീകവൽക്കരിക്കുന്നു.
  • ലക്ഷ്മീ ദേവിയുടെ സ്വർണ്ണ നിറം, ദയയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്.
  • ഭക്തർക്ക് സമ്പത്ത് നൽകുന്നതിന്റെ പ്രതീകമായാണ് കയ്യിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ വർഷിക്കുന്ന ദേവിയുടെ രൂപത്തെ സങ്കൽപ്പിക്കുന്നത്.
  • ഹൈന്ദവ മതമനുസരിച്ച് ലക്ഷ്മീ ദേവിയുടെ നാലു കൈകൾ മനുഷ്യ ജീവിതത്തിലെ ധർമ്മം, കർമ്മം, അർത്ഥം (ഐശ്വര്യം), മോക്ഷം എന്നീ നാലു ലക്ഷ്യങ്ങളെ പ്രധിനിധാനം ചെയ്യുന്നു.
  • അഷ്ട(എട്ട്) ലക്ഷ്മി എന്ന രൂപം ദേവിയുടെ ഐശ്വര്യത്തിന്റെ എട്ട് ഭാവത്തെ പ്രതിനിധാനം ചെയ്യുന്നു.
  • ഹൈന്ദവ വിവാഹങ്ങൾ ലക്ഷ്മീ ദേവിയും ഭഗവാൻ വിഷ്ണുവുമായുള്ള വിവാഹത്തിന്റെ മാതൃകയിലാണ് നടത്തുന്നത്.
  • ചിലപ്പോൾ ലക്ഷ്മീ ദേവിയെ ഒന്നോ രണ്ടോ ആനകളുടെ കൂടെയും ചിലപ്പോൾ മൂങ്ങയുടെ കൂടെയും കാണപ്പെടുന്നു. ആനകൾ ജോലി, പ്രവർത്തനം, മനശക്തി, അതുപോലെത്തന്നെ ജലം, മഴയും ഫലപുഷ്ടിയും സമൃദ്ധമായ ഐശ്വര്യം എന്നിവയേയുമാണ് സൂചിപ്പിക്കുന്നത്. ക്ഷമ, അറിയാനുള്ള പരിശ്രമം, ഇരുട്ടിനാൽ ചുറ്റപ്പെട്ടിരിക്കുന്ന സമയത്ത് അറിവ് കണ്ടെത്തുക എന്നിവയുടെ പ്രതീകമായാണ് മൂങ്ങയെ സങ്കൽപ്പിക്കുന്നത്.
ലക്ഷ്മീ ദേവിക്കുള്ള പൂജാവിധികൾ:
  • ലക്ഷ്മീ ദേവി വൃത്തിയായ വീടുകൾ മാത്രമേ സന്ദർശിക്കൂ എന്നാണ് വിശ്വാസം, അതുകൊണ്ടുതന്നെ പൂജ ചെയ്യുന്ന വ്യക്തി അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
  • വെള്ളിയാഴ്ചയാണ് ലക്ഷ്മീ ദേവിയെ പൂജിക്കാനുള്ള ഏറ്റവും നല്ല ദിവസമായി കണക്കാക്കുന്നത്.
  • ഭക്തർ അവരുടെ പ്രിയ ദേവിക്ക് സിന്ദൂരം, ചന്ദനം, സ്വർണ്ണാഭരണങ്ങൾ, താമര എന്നിവയുടെ കൂടെ വെറ്റിലയും അടക്കയും വെച്ച് പൂജ ചെയ്യണം.
  • ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തിയ പഴങ്ങളും ശർക്കര കൊണ്ടുള്ള മധുര പലഹാരങ്ങളും നാളികേരം, അരി എന്നിവ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും ഭക്തർക്ക് ‘പ്രസാദ’മായി നൽകുന്നു.
  • വിഗ്രഹങ്ങൾ മാത്രമല്ല, ശ്രീ ലക്ഷ്മീ യന്ത്രത്തെയും ഭക്തർ പൂജിക്കുന്നു. ഈ യന്ത്രം സമ്പത്തിനെയും, ഐശ്വര്യത്തിനെയും സൂചിപ്പിക്കുന്നു.
  • ഭക്തർ ലക്ഷ്മീ ദേവിയെ ദേവിയുടെ 108 നാമങ്ങൾ ചൊല്ലി സ്തുതിക്കുന്നു. ഉദാഹരണത്തിന്: ലക്ഷ്മീ സുതം, ലക്ഷ്മീ ബീജ മന്ത്രം എന്നിവ.

ലക്ഷ്മീ ദേവിയുടെ ദിവ്യ സാന്നിധ്യത്താൽ നിങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾക്ക് യാഥാർത്ഥ്യമാക്കാൻ കഴിയും. എന്നും സന്ധ്യാ സമയത്ത് ഒരു നെയ്വിളക്കുകൊളുത്തി ദേവിയോട് സമൃദ്ധമായ സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുക.