Published: 09 Feb 2018

സ്വർണ്ണ വിപണി ഉദാരമാക്കൽ: 1990 – 2000

28 വർഷമായി നിലവിലുണ്ടായിരുന്ന സ്വർണ്ണ നിയന്ത്രണ ആക്‌ട് എടുത്തുനീക്കപ്പെട്ടത് 1990 ജൂണിലാണ്, അതുവരെ സ്വർണ്ണത്തിൽ നിയന്ത്രിത വ്യാപാരമായിരുന്നു നടന്നിരുന്നത്. ഇങ്ങിനെ ചെയ്യുന്നതിന് ധനമന്ത്രി മധു ദന്തവതെ മുന്നോട്ട് വച്ച ന്യായം ലളിതമായിരുന്നു: അനധികൃത ചാനലുകൾ വഴി സ്വർണ്ണം ഇന്ത്യയിൽ എത്തുമ്പോൾ സർക്കാരിന് നികുതി നഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് സ്വതന്ത്രമായ ഇറക്കുമതി അനുവദിച്ച് നികുതി സമ്പാദിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അങ്ങനെ, 10 ഗ്രാമിന് 250 രൂപാ ഇറക്കുമതിച്ചുങ്കം അടച്ച് ആർക്കും സ്വർണ്ണം ഇറക്കുമതി ചെയ്യാമെന്നായി. സ്വർണ്ണ വിപണി ഈ നയത്തോട് പ്രതികരിച്ചു: 1991-ൽ ഔദ്യോഗിക സ്വർണ്ണ ഇറക്കുമതി ഏതാണ്ട് പൂജ്യമായിരുന്നു, എന്നാൽ 1992-ൽ 110 ടണ്ണിലധികം സ്വർണ്ണം ഇറക്കുമതി ചെയ്യപ്പെട്ടു.

എന്നാൽ, എന്തെങ്കിലും അനുമാനങ്ങളിലേക്ക് പെട്ടെന്ന് എത്തുന്നതിന് മുമ്പായി, ആ കാലഘട്ടത്തെ ചരിത്രം സൂക്ഷ്മമായി അറിയേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് നെറ്റ്‌വർക്ക് വഴി വ്യാവസായിക ആവശ്യത്തിനുള്ള സ്വർണ്ണം വിൽക്കുന്നത് ഇന്ത്യയിലെ സ്വർണ്ണ ഖനികൾ തുടരുന്നുണ്ടായിരുന്നു. സ്വർണ്ണത്തിലും - വെള്ളിയിലും - 'ഫോർവാർഡ് ട്രേഡിംഗ്' അപ്പോഴും നിരോധിച്ച നിലയിൽ തുടർന്നു. വെള്ളി ബുള്ളിയന്റെ കയറ്റുമതിയും നിരോധിക്കപ്പെട്ടിരുന്നു, 'ക്വോട്ട റിസർവേഷനുകൾ'ക്ക് വിധേയമായാണ് വെള്ളി ഉൽപ്പന്നങ്ങളുടെ കയറ്റുമതികൾ നടന്നിരുന്നത്.

വിദേശത്തുനിന്ന് മടങ്ങുന്ന യാത്രക്കാർ കൊണ്ടുവന്നിരുന്ന ചെറിയ തോതിലുള്ള സ്വർണ്ണാഭരണങ്ങൾ ഒഴിച്ച് നിർത്തിയാൽ, സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) സവിശേഷ അനുമതി ആവശ്യമായിരുന്നു. ചില സാഹചര്യങ്ങളിൽ, ഇറക്കുമതി ചെയ്ത സ്വർണ്ണത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ ജ്വല്ലറികളെ അനുവദിച്ചു, എന്നാൽ ഈ സ്വർണ്ണാഭരണങ്ങൾ വീണ്ടും കയറ്റുമതി ചെയ്യണമായിരുന്നു. 'ഗോൾഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ റിപ്ലെനിഷ്‌മെന്റ് സ്കീം' വഴിയായി വീണ്ടും സ്വർണ്ണം സംഭവിക്കാനും ജ്വല്ലറികളെ അനുവദിച്ചിരുന്നു.

1992-ലാണ് 'നോൺ-റെസിഡന്റ് ഇന്ത്യൻ സ്കീം' അവതരിപ്പിച്ചത്; ആറ് മാസത്തിലധികം വിദേശത്ത് താമസിച്ചിട്ടുള്ള ഇന്ത്യക്കാർ മടങ്ങുമ്പോൾ ലഗേജിന്റെ ഭാഗമായി 5 കിലോ വരെ സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അവരെ അനുവദിച്ചു, പരിവർത്തിപ്പിക്കാവുന്ന ഒരു കറൻസിയിൽ, പൊതുവെ യുഎസ് ഡോളറിൽ, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്ന് മാത്രം. സ്വർണ്ണത്തെ കാര്യക്ഷമമായി ഒരു ചരക്ക് ആയി പരിഗണിച്ച ഒരു സ്പെഷ്യൽ ഇമ്പോർട്ട് ലൈസൻസ് (SIL) വഴിയായി സ്വർണ്ണം ഇറക്കുമതി ചെയ്യാൻ 1994-ൽ സർക്കാർ അനുവദിച്ചു.

കയറ്റുമതിക്കാർക്ക് സ്വർണ്ണം വാങ്ങാൻ SIL അധികാരം നൽകി. സ്വർണ്ണത്തിന്റെ സ്പെഷ്യലിസ്റ്റ് ഇറക്കുമതിക്കാർ മാർജിൻ കുറയ്ക്കുമെന്നും സ്വർണ്ണവില മത്സരക്ഷമമാക്കുമെന്നും ഉള്ള ആശയത്തെ അടിസ്ഥാനമാക്കിയതായിരുന്നു സ്വർണ്ണ വിപണിയുടെ ഉദാരവൽക്കരണത്തിനായുള്ള വാദം. കഴിഞ്ഞ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വാദം ഇതായിരുന്നു, എന്നാൽ യാഥാർത്ഥ്യം അൽപ്പം വ്യത്യസ്തമായിരുന്നു. ഇതിനെതിരെ ഉയർന്ന മറുവാദം, സ്വർണ്ണത്തിന് സാമ്പത്തിക മാനങ്ങൾ ഉണ്ടെന്നും മറ്റ് ചരക്കുകളെ കൈകാര്യം ചെയ്യുന്നത് പോലെ സ്വർണ്ണത്തെ കൈകാര്യം ചെയ്യരുത് എന്നുമായിരുന്നു.

1997-ൽ ഓപ്പൺ ജനറൽ ലൈസൻസ് (OGL) സ്കീമിന് കീഴിൽ ഏഴ് ബാങ്കുകൾക്ക് ഔദ്യോഗികമായി സ്വർണ്ണം ഇറക്കുമതി ചെയ്യാനുള്ള അനുമതി നൽകി, പിന്നീട് ഈ ബാങ്കുകളുടെ എണ്ണം 20 ആയി ഉയർന്നു. 1999-ൽ, ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിലൂടെ (GDS) സ്വർണ്ണം സമാഹരിക്കാൻ സർക്കാർ ശ്രമിച്ചു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഇത് അവതരിപ്പിച്ചത്. സ്വർണ്ണം ബാങ്കിൽ നിക്ഷേപിക്കുകയാണെങ്കിൽ ഒരു നിശ്ചിത നിരക്ക് പലിശ ലഭിക്കുമെന്നതായിരുന്നു ആകർഷണം. ഫലമായി സ്വർണ്ണ ഡീമാൻഡ് ഉയർന്നു, വിലയും കൂടി - എന്നാൽ നയ രൂപീകരണകർത്താക്കൾ കരുതിയത് നേരെ തിരിച്ചായിരുന്നു. അതിൽ അത്ഭുതപ്പെടാനില്ല, കാരണം കാലാകാലങ്ങളായി മനുഷ്യനെ എന്നും അത്ഭുതപ്പെടുത്തുന്ന മഞ്ഞലോഹമാണ് സ്വർണ്ണം!