Published: 02 Feb 2018

മൊഹർ: സ്വർണ്ണ കൈമാറ്റ നിരക്കിന്റെ രണ്ട് നൂറ്റാണ്ടുകൾ

ബ്രിട്ടീഷ് ഇന്ത്യയിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ഇന്ന് വരെ ഒരു കറൻസി കൈമാറ്റ നിരക്ക് അതേപടി നിലനിന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

സവിശേഷ വ്യക്തികൾക്ക് മാത്രമായിരുന്നു പണ്ട് കറൻസി കൈവശം വയ്ക്കാനും ഉപയോഗിക്കാനുമുള്ള അധികാരം. ഈ സവിശേഷ ഗ്രൂപ്പുകൾക്ക് പുറത്ത് കറൻസി ലഭ്യമായിരുന്നില്ല. റിസർവ് ബാങ്ക് പിന്നീടാണ് ഈ നിയമം എടുത്ത് കളയുന്നത്.

ഈ കറൻസിയായിരുന്നു മൊഹർ. മുഗൾ ചക്രവർത്തിമാരാണ് മൊഹർ എന്ന് പേരായ ഇത്തരം സ്വർണ്ണ നാണയങ്ങൾ ഇറക്കിയിരുന്നത്. പിന്നീട് നേപ്പാൾ രാജവംശവും ബ്രിട്ടീഷ് അധിനിവേശ കാലത്ത് ബ്രിട്ടീഷുകാരും ഇന്ത്യയിലെ പല രാജവംശങ്ങളും മൊഹർ ഇറക്കിയിരുന്നു.

ഇന്നും, ബോംബൈ ഹൈക്കോടതിയിലെ ഏറ്റവും പരിചയ സമ്പന്നരായ അഭിഷാഷകർക്ക് പ്രതിഫലം ലഭിക്കുന്നത് സ്വർണ്ണ മൊഹറുകളിലാണ്.

ഉയർന്ന പദവിയുടെയും ബഹുമാനത്തിന്റെയും അടയാളമെന്ന നിലയിൽ, ഉയർന്ന അഭിഭാഷകർ തങ്ങളുടെ ഫീസ് വാങ്ങുന്നത് രൂപയിലല്ല, പകരം സ്വർണ്ണ മൊഹറുകളിലാണ്. സ്വർണ്ണ മൊഹറിനെ, ഗിനിയ എന്നാണ് ബ്രിട്ടീഷുമാർ വിളിച്ചിരുന്നത്. 180 വർഷം മുമ്പ് നിശ്ചയിച്ച കറൻസി വിനിമയ നിരക്കാണ് ഇന്നും മൊഹറിനുള്ളത്. അതായത് 1 സ്വർണ്ണ മൊഹർ, 15 രൂപയ്ക്ക് തുല്യമാണ്.

ഫ്രെഡ് പ്രൈഡ്‌മോർ എഴുതിയ ദ കോയിൻസ് ഓഫ് തെ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ് എന്ന പുസ്തകത്തിൽ പറയുന്നത്, 1835-ലാണ് ഈ നിരക്ക് നിശ്ചയിച്ചതെന്നാണ്. കോമൺ‌വെൽത്തിൽ ഉടനീളം പൊതുവായ കറൻസി നിർബന്ധമാക്കാൻ ബ്രിട്ടീഷ് ഭരണകൂടം നിശ്ചയിച്ചപ്പോഴാണ് ഈ നിരക്ക് നിലവിൽ വരുന്നത്. അതിന് മുമ്പ് ഇതിന്റെ നിരക്കിൽ ചെറിയ വ്യത്യാസം ഉണ്ടായിരുന്നു. ബംഗാൾ പ്രിസിഡൻസിയിൽ 16 രൂപയായിരുന്നു വിനിമയ നിരക്ക്. എന്നാൽ ബോംബേ - മദ്രാസ് പ്രിസിഡൻസികളിൽ ആവട്ടെ 15 രൂപയും. ഈ നിരക്ക് ഏകീകരിക്കുകയായിരുന്നു, 15 രൂപയായി നിരക്ക് നിശ്ചയിച്ചതിന്റെ ഉദ്ദേശ്യം.

ഓക്‌സ്ഫോർഡ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന ശൈലേന്ദ്ര ഭണ്ഡാരേ എഴുതിയ ഒരു ലേഖനം ചൂണ്ടിക്കാണിക്കുന്നത്, ആദ്യമായി സ്വർണ്ണ കറൻസി ഇറക്കിയ മുഗൾ രാജവംശം നിശ്ചയിച്ച നിരക്കിനേക്കാൾ ഒരൽപ്പം ഉയർന്ന നിരക്കാണ് 1835-ൽ ബ്രിട്ടീഷുകാർ നിശ്ചയിച്ചത് എന്നാണ്. "അക്‌ബറിന്റെ കാലഘട്ടത്തിൽ, മൊഹറിന്റെ വിനിമയ മൂല്യം 9-നും 10-നും ഇടയിലായിരുന്നു, എന്നാൽ വെള്ളിയുടെ പുതിയ ലോകത്തിന്റെ കടന്നുവരവോടെ ഈ മൂല്യം പിന്നെയും കുറഞ്ഞു. പിന്നീട് മൊഹറിന്റെ മൂല്യം ക്രമാനുഗതമായി വർദ്ധിച്ച് 15 രൂപയായി മാറി," എന്ന് ഭണ്ഡാരേ പറയുന്നു.