Published: 21 Aug 2018

രജപുത്ര സ്വർണ്ണാഭരണങ്ങൾ - രാജസ്ഥാനി സംസ്ക്കാരത്തിന്റെ അസ്തിത്വം

Rajasthani Jewellery

ഏഴാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനും ഇടയിലാണ് രജപുത്ര രാജവംശം ഇന്ത്യയിലെ പല ചെറുരാജ്യങ്ങൾ ഭരിച്ചിരുന്നത്. അവർക്കൊപ്പം ഉണ്ടായിരുന്ന അതിവിദഗ്ധരായ സ്വർണ്ണപ്പണിക്കാർ തനത് സ്വർണ്ണാഭരണ ശൈലികൾ തീർത്തു. രാജസ്ഥാനിൽ ഉത്ഭവിച്ച രജപുത്ര ആഭരണ ശൈലി, ഇന്ത്യയിലെ ആഭരണ ശൈലികളിൽ ഏറ്റവും മനോഹരമായ ഒന്നാണ്. രാജകീയ പാരമ്പര്യവും സമ്പന്നമായ സംസ്ക്കാരത്തിന്റെയും പ്രതിഫലനമാണ് രജപുത്ര ശൈലി. ഇന്നും രജസ്ഥാനി സംസ്ക്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി ഇത് തുടരുന്നു. രജപുത്ര ആഭരണത്തിന്റെ ഏറ്റവും ജനപ്രിയ രൂപങ്ങളിൽ ചിലത് നമുക്കിവിടെ പരിചയപ്പെടാം:

ഹാഥ്ഫൂൽ

ഇതിന് 'വിരലുകളുടെ രത്നം' എന്നർത്ഥമുള്ള 'പഞ്ചൻഗാല' എന്നൊരു പേര് കൂടിയുണ്ട്. കൈത്തലത്തിന്റെ പിൻഭാഗത്തെ മനോഹരമാക്കുന്നതും (ജാദൗ കൊണ്ടോ മീനാകാരി കൊണ്ടോ നിർമ്മിച്ചത്) മണികണ്ഠത്തെ മനോഹരമായി ബ്രേസ്ലെറ്റിലേക്ക് ബന്ധിപ്പിക്കുന്നതുമായ വലിയൊരു ഫ്ലവർ പീസിനൊപ്പമുള്ള ഒരു സ്വർണ്ണ മോതിരമാണ് ഹാഥ്ഫൂൽ. കുടുംബങ്ങളുടെ ഒത്തുചേരലോ സഹപ്രവർത്തകരുമൊത്തുള്ള ആഘോഷമോ പോലെയുള്ള ഒരു സെമി-ഫോർമൽ പരിപാടികളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾക്ക് ചാരുത പകരുന്ന ഒരു ആഭരണമാണിത്.

ആദ്

ഒരു പരമ്പരാഗത, ദീർഘചതുര അല്ലെങ്കിൽ സമചതുര ആകൃതിയിലുള്ള ചോക്കറാണിത്. രജപുത്ര നെക്ലേസ് എന്നും ഇത് അറിയപ്പെടുന്നു. കുന്ദൻ (രത്നാഭരണം) കൊണ്ടാണ് ഈ ചോക്കർ നിർമ്മിക്കുന്നത്. കഴുത്തിന് പിന്നിൽ നെക്ലേസ് ബന്ധിപ്പിക്കുന്നതിന് രണ്ട് ചരടുകളും ഇതിനുണ്ടായിരിക്കും. രാജസ്ഥാനി വിവാഹച്ചടങ്ങിൽ ചാദിന് വലിയ പ്രാധാന്യമുണ്ട്. വരന്റെ കുടുംബം വധുവിന് സമ്മാനിക്കുന്ന ആഭരണങ്ങളിൽ ഒന്നാണിത്. ആദ്, ഇന്ന്, സമകാലീന ഡിസൈനുകളിൽ ലഭ്യമാണ്. ആധുനിക വധു ഇത് അണിയുകയും ചെയ്യുന്നു.

ബാജുബന്ദ്

രാജസ്ഥാനി വധു കൈത്തണ്ടയിൽ അണിയുന്ന ഒരാഭരണമാണ് ബാജുബന്ദ് (അൻദഗ എന്നും ഇതിന് പേരുണ്ട്). മീനാകാരി വർക്ക് ഉപയോഗിച്ചാണ് ബാജുബന്ദ് ഡിസൈൻ ചെയ്യുന്നത്. ആദ്യകാലഘട്ടങ്ങളിൽ ഇത് അണിഞ്ഞിരുന്നത് പുരുഷന്മാരായിരുന്നു എങ്കിലും, പിന്നീട് സ്ത്രീകൾക്കിടയിൽ ഇത് ജനപ്രിയമായി. രജപുത്ര കാലഘട്ടത്തിൽ മുതലകളും പാമ്പുകളുമായിരുന്നു ജനപ്രിയ ഡിസൈനുകൾ. ഇപ്പോഴിത് ആധുനിക ശൈലികളിലും ലഭ്യമാണ്.

താഗ്ദി അല്ലെങ്കിൽ കർദാനി

അരക്കെട്ടിലോ വയറിന് മുകളിലോ അണിയുന്ന ആഭരണമാണ് താഗ്ദി. ഇത് സ്വർണ്ണത്തിലും കുന്ദനിലും നിർമ്മിക്കുന്നു.

ബോർല അല്ലെങ്കിൽ രാഖ്ദി

മണി പോലെയോ ഗോളാകൃതിയിലോ ആണ് ഇത് നിർമ്മിക്കുന്നത്. സ്വർണ്ണത്തിലും, ചിലപ്പോഴൊക്കെ രത്നത്തിലും നിർമ്മിക്കുന്ന ഒരു മാംഗ് ടിക്കയാണ് വാസ്തവത്തിൽ ബോർല.

നാത്ത്

വൃത്താകൃതിയിലുള്ള മൂക്കുത്തിയാണ് നാത്ത്. മൂക്കിന്റെ ഇടത് ഭാഗത്താണിത് സാധാരണഗതിയിൽ അണിയുന്നത്. ഒരു സ്വർണ്ണ ചെയിൻ മുഖേനെ ഇത് ഇടത്തേ ചെവിയുമായി ബന്ധിപ്പിക്കുന്നു. ചെറിയ വൃത്താകൃതിയിലുള്ള പാറ്റേണുകൾ മുതൽ, ഒരുപാട് വർക്കുള്ള അമൂർത്ത കുന്ദൻ ശൈലിയിൽ വരെ നാത്ത് കാണാം. ഇതിന് വിവിധ ആകൃതികൾ ഉണ്ടാകും. വടക്കേ ഇന്ത്യൻ വധു അണിയുന്ന ആഭരണമാണിത്.

കാൻബലി അല്ലെങ്കിൽ ഝാലി

രാജസ്ഥാനി സ്വർണ്ണ ജിമിക്കികളും ഇയറിംഗുകളും വടക്കേ ഇന്ത്യയിൽ വളരെ ജയപ്രിയമാണ്. കുന്ദൻ അല്ലെങ്കിൽ മീനകാരി വർക്കും പുരാതന ഡിസൈനുകളും കാൻബലിയെ സവിശേഷവും അതുല്യവുമാക്കുന്നു.

ഇന്നും, മനോഹരമായ ഡിസൈനുകളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള രാജസ്ഥാനി സ്വർണ്ണാഭരണങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും ആഭരണപ്പെട്ടികളിലെ വിലപ്പെട്ട ഇനങ്ങളാണ്.