Published: 20 Feb 2018

സാമ്പത്തിക രംഗത്ത് സ്വർണ്ണത്തിന്റെ പ്രസക്തി

Role of gold in economy

പഴയ കാലം മുതൽ തന്നെ, പലിശക്കാരിൽ നിന്ന് വായ്പ ലഭിക്കാൻ പണയവസ്തുവായി സ്വർണ്ണം ഉപയോഗിക്കപ്പെട്ടിരുന്നു. എന്തെങ്കിലും പണയവസ്തുവായി നൽകാതെ നിങ്ങൾക്കാരും വായ്പ നൽകില്ല. മിക്ക ബിസിനസ്സുകളും പണ വായ്പ സംഘടിപ്പിക്കുന്നത് പ്രോപ്പർട്ടിയോ ഭൂമിയോ പണയമായി നൽകിയാണ്. എന്നാൽ, ചെറിയ ബിസിനസ്സ് സ്ഥാപനങ്ങളുടെയും പങ്കാളിത്ത കമ്പനികളുടെയും കാര്യത്തിൽ, പലപ്പോഴും വായ്പകൾ സംഘടിപ്പിക്കുന്നത് സ്വർണ്ണം പണയം വച്ചാണ്.

പുരാതന ഇന്ത്യയിൽ സ്വർണ്ണത്തിന്റെ പ്രധാന സ്രോതസ്സ് റോമൻ സാമ്രാജ്യം ആയിരുന്നു. ആഢംബര വസ്തുക്കൾ വാങ്ങാൻ റോമാക്കാർ ചെലവിട്ട പണത്തിൽ അധികവും ലഭിച്ചത് അറേബ്യയ്ക്കായിരുന്നുവെങ്കിലും, ബാക്കിയുള്ള തുക ഇന്ത്യയിലാണ് റോമാക്കാർ ചെലവിട്ടത്. റോമൻ കാലഘട്ടത്തിൽ ഇന്ത്യയിലേക്ക് വലിയ തോതിൽ സ്വർണ്ണം ഇറക്കുമതി ചെയ്യപ്പെട്ടു. ഇത് ഏകദേശം 2000 വർഷത്തോളം തുടർന്നു. പുരാതന ഇന്ത്യയിൽ ഹുണ്ടി സംവിധാനമാണ് നില നിന്നിരുന്നത്. ക്രെഡിറ്റിനുള്ള ശേഷിയും വിശ്വാസവും അടിസ്ഥാനമാക്കി, വ്യാപാര ഇടപാടുകൾ നടത്താൻ ഉപയോഗിക്കപ്പെട്ടിരുന്ന ഒരുതരം 'ക്രെഡിറ്റ് ഇൻസ്ട്രുമെന്റ്' ആയിരുന്നു ഹുണ്ടി. അകലെയുള്ള രാജ്യങ്ങളിൽ നിങ്ങളുടെ ഹുണ്ടി സ്വീകരിക്കപ്പെടണമെങ്കിൽ നിങ്ങൾക്ക് ഭൂമിക്ക് പുറമെ വലിയ തോതിൽ സ്വർണ്ണവും ആവശ്യമായിരുന്നു.

സമീപകാലം വരെയും, സ്വർണ്ണം കയ്യിലില്ലെങ്കിൽ വ്യാപാരവുമില്ല എന്ന സമ്പ്രദായ നിലനിന്നിരുന്നു.. ഇപ്പോഴും നിങ്ങൾക്ക് പെട്ടെന്നൊരു വായ്പ ആവശ്യമാണെങ്കിൽ, നിങ്ങൾ ചെയ്യേണ്ടത് ഒരു ബാങ്കിലോ എൻബിഎഫ്സികളിലോ (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ) കയ്യിലുള്ള സ്വർണ്ണം പണയം വയ്ക്കുക എന്നതാണ്.

ആരംഭകാലത്ത്, ആഗോള ബാങ്കിംഗ് സംവിധാനം ഡെപ്പോസിറ്റായി സ്വീകരിച്ചിരുന്നത് സ്വർണ്ണം മാത്രമാണ്. ഡെപ്പോസിറ്റ് ചെയ്യുന്ന സ്വർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ നോട്ടുകൾ ഇഷ്യൂ ചെയ്യും. സ്വർണ്ണ ഡെപ്പോസിറ്റിനെ നമുക്ക് ലഭിക്കുന്ന നോട്ടുകൾ പ്രതിനിധീകരിച്ചിരുന്ന കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് നമ്മുടെ കറൻസിയിൽ എഴുതിയിരിക്കുന്ന വാക്കുക: "ഈ നോട്ട് കൈവശം വച്ചിരിക്കുന്ന വ്യക്തിക്ക് ... തുക നൽകുമെന്ന് ഞാൻ വാഗ്ദാനം നൽകുന്നു" (I promise to pay the bearer the sum of…). കൈയിലുള്ള സ്വർൺനത്തിന്റെ അതേ മൂല്യത്തിന് പൊതുജനങ്ങൾക്ക് കറൻസി വിനിയമം ചെയ്യാൻ കഴിയുമായിരുന്ന കാലമായിരുന്നു അത്. ഒരു നിശ്ചിത തുകയ്ക്കുള്ള നിയമപരമായ ടെണ്ടറാണ് ഒരു ബാങ്ക് നോട്ട് എന്നാണ് ഇതിനർത്ഥം.

1971-ൽ നിക്സണാണ് സ്വർണ്ണ മാനദണ്ഡം നിരാകരിച്ചത്. ഇന്ന് അന്തർദ്ദേശീയ തലത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കിംഗ് സംവിധാനം 'കറൻസിയുടെ ലിക്വിഡിറ്റി' ഉറപ്പാക്കുന്നതിന് സ്വർണ്ണം കൈവശം വയ്ക്കുന്നു.

ഇന്ത്യയിൽ 1991-ൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഏർപ്പെട്ടു. ഉടനടി ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക് സ്വർണ്ണം നിറച്ച ഒരു വിമാനം ഇന്ത്യയിൽ നിന്ന് പുറപ്പെട്ടു. സ്വർണ്ണത്തിന്റെ ഭൗതിക കരുതൽ ഇല്ലാതെ, ഇന്ത്യയ്ക്ക് പണം നൽകാൻ ഐഎംഎഫ് വിസമ്മതിച്ചതിനാലാണ് ഇന്ത്യയ്ക്ക് സ്വർണ്ണം പണയം വയ്ക്കേണ്ടി വന്നത്.

സർക്കാരിൽ വിശ്വാസം നിലനിൽക്കുന്നത് വരെ, സർക്കാർ അച്ചടിച്ചിട്ടുള്ള കറൻസിക്ക് മൂല്യമുണ്ടാകും. എന്നാൽ സർക്കാരിൽ വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും സ്വർണ്ണത്തിന് മൂല്യമുണ്ടാകും. കടം വാങ്ങാനും നിക്ഷേപിക്കാനുമെല്ലാം ഈ മഞ്ഞലോഹം സഹായിക്കുന്നു. സ്വർണ്ണത്തിന്റെ വില ലോകമെമ്പാടും ഏകീകരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, എന്തായും, എവിടെയായാലും, സ്വർണ്ണം നമുക്ക് പരിവർത്തിപ്പിക്കാവുന്നതാണ്.