Published: 09 Feb 2018

ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രതീകാത്മക സ്വർണ്ണാഭരണങ്ങൾ

South Indian Jewellery

ഇന്ത്യയിൽ ആഭരണമെന്നത് വെറുമൊരു അലങ്കാരം മാത്രമല്ല, അവയ്ക്ക് മതപരവും അനുഷ്ഠാനപരവുമായ പ്രാധാന്യവുമുണ്ട്. ലോഹങ്ങളും വലുപ്പങ്ങളും ആകൃതികളും പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിറ്റികളെയും ജാതിയെയും വർഗ്ഗത്തെയും സംസ്ഥാനത്തെയും അല്ലെങ്കിൽ പ്രദേശത്തെയുമാണ്. സ്വർണ്ണത്തിൽ നിന്ന് നിർമ്മിക്കുന്ന ആഭരണങ്ങൾ ആരാധിക്കപ്പെടുന്നു, ഒപ്പം തന്നെ ആളുകൾ നിത്യവും അണിയുകയും ചെയ്യുന്നു. കൂടുതലായി, ഉത്സവങ്ങൾക്കും മറ്റ് ശുഭകരമായ മുഹൂർത്തങ്ങൾക്കും വേണ്ടി, സവിശേഷവും ആചാരസംബന്ധവുമായ അലങ്കാരങ്ങൾ നിർമ്മിക്കപ്പെടുന്നു.

ഇന്ത്യയുടെ സമ്പന്നവും കേളികേട്ടതുമായ സ്വർണ്ണാഭരണ ചരിത്രത്തിലേക്ക് 'ഇന്ത്യയുടെ സ്വർണ്ണഭൂമി' എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യ നൽകിയിരിക്കുന്ന സംഭാവന ചെറുതല്ല. ഈ ലേഖനത്തിൽ, നമ്മൾ ദക്ഷിനേൺത്യയിൽ നിന്നുള്ള പ്രതീകാത്മക സ്വർണ്ണാഭരണങ്ങളെ അടുത്തറിയും.

ജഡനാഗാസ് -

ചിത്രത്തിന്റെ ഉറവിടം

ഈ പേരിന്റെ അർത്ഥം മുടി സർപ്പം എന്നാണ്, പാമ്പിനെ അനുസ്മരിപ്പിക്കുന്ന ഒരു വിവാഹ ആഭരണമാണിത്. "ജഡ" എന്നാൽ മുടി എന്നും "നാഗാസ്" എന്നാൽ "പാമ്പുകൾ" എന്നുമാണ് അർത്ഥം. സ്ത്രീയുടെ മുട്ടുവരെ നീണ്ട് കിടക്കുന്ന മുടിക്ക് സാദൃശ്യം കരിമൂർഖനോടാണെന്ന് വിശ്വസിക്കപ്പെടുന്നു.

ദക്ഷിണേന്ത്യയിൽ വധുക്കളെ പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുന്ന പതിവുണ്ട്. അതിനാൽ, കേശാഭരണങ്ങളിൽ പലതും പുഷ്പങ്ങൾക്ക് സമാനമായ തരത്തിൽ നിർമ്മിക്കപ്പെടുന്നു.

താലി അല്ലെങ്കിൽ മാംഗല്യം –

ചിത്രത്തിന്റെ ഉറവിടം

ഇന്ത്യയിൽ ഉടനീളം, വിവാഹിതരായ സ്ത്രീകൾ അണിയുന്ന ഒരു പരമ്പരാഗത ചിഹ്നമാണ് മംഗളസൂത്രം. വിവാഹ ദിവസത്തിൽ വധുവിന്റെ കഴുത്തിൽ വരൻ താലി അണിയിക്കുന്നു. ഈ ചടങ്ങിന് ശേഷം വധുവിനെ 'സുമംഗലി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഭാഗ്യമുള്ള വിവാഹിത എന്നാണ് ഈ വാക്കിന്റെ അർത്ഥം. സാധാരണഗതിയിൽ, സ്വർണ്ണമലയിലുള്ള ഒരു പതക്കത്തെയാണ് താലി എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. എന്നാൽ പ്രാദേശിക പാരമ്പര്യത്തെയും സമ്പ്രദായത്തെയും അടിസ്ഥാനമാക്കി ഇതിന് രൂപവ്യത്യാസങ്ങൾ വരാം.

കലത ഉരു –

വിവാഹദിവസത്തിൽ മാത്രം സ്ത്രീ അണിയുന്ന ഒരു നെക്‌ലേസ് ആണിത്. ഇതിന് നല്ല ഭാരം ഉള്ളതിനാൽ നിത്യവും ഇത് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ദക്ഷിണേന്ത്യയിൽ സ്ത്രീകൾ കലത ഉരു അണിയുന്നത് മകന്റെ വിവാഹ ദിവസത്തിലും ഒപ്പം/അല്ലെങ്കിൽ ഭർത്താവിന്റെ അറുപതാം പിറന്നാളിലുമാണ്.

കാശുമാല –

ചിത്രത്തിന്റെ ഉറവിടം

ദേവീദേവന്മാരുടെ രൊപങ്ങൾ കൊത്തിയിട്ടുള്ള നൂറ് സ്വർണ്ണ നാണയങ്ങൾ ഉപയോഗിച്ചാണ് ഈ നെക്‌ലേസ് നിർമ്മിക്കുന്നത്.

Pambadam –

ചിത്രത്തിന്റെ ഉറവിടം

വൃത്തം, ഗോളം, കോൺ എന്നിങ്ങനെ വ്യത്യസ്ത ജ്യോമതീയ രൂപങ്ങളിലാണ് ഈ കർണ്ണാഭരണങ്ങൾ ഡിസൈൻ ചെയ്യപ്പെടുന്നത്. 'പാമ്പ' എന്നുവച്ചാൽ "പാമ്പ്" എന്നാണർത്ഥം, പാമ്പിന്റെ പത്തിയെയാണ് (ഫണത്തെയാണ്) "പാമ്പടം" എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഈ കർണ്ണാഭരണങ്ങൾ പാമ്പുകൾക്ക് സമാനമാണ്.

ഈ കർണ്ണാഭരണങ്ങൾക്ക് നല്ല ഭാരമുള്ളതിനാൽ, ഒരു സവിശേഷ കത്തി ഉപയോഗിച്ച്, ചെവിയുടെ മാംസളമായ കീഴ്ഭാഗത്തിൽ ഒരു തുളയിടുന്നു. പാമ്പടം തുടർച്ചയായി അണിയുന്നവരിൽ ഈ സുഷിരം കാലക്രമത്തിൽ വളരെ വലുതാകും.

മുടിച്ചു – ചുറ്റിപ്പിണഞ്ഞുകിടക്കുന്ന പാമ്പുകളെ ഓർമ്മിപ്പിക്കുന്ന കർണ്ണാഭരണങ്ങളാണിവ, ദക്ഷിണേന്ത്യയിൽ ഏറ്റവും ജനപ്രിയമായ സ്വർണ്ണാഭരണങ്ങളിൽ ഒന്നാണിത്. ഈ കർണ്ണാഭരണത്തിന്റെ വളയങ്ങൾ നിർമ്മിക്കുന്നത് സ്വർണ്ണ വയറുകൾ നെയ്താണ്.

ദക്ഷിണേന്ത്യയിലെ ഗ്രാമീണ മേഖലയിൽ, ഇത്തരം വളയാഭരണങ്ങൾ അണിഞ്ഞ്, ചെവിയുടെ മാംസളമായ അടിഭാഗത്തെ സുഷിരം വലുതായിട്ടുള്ള സ്ത്രീകളെ കാണാൻ കഴിയും. ശുദ്ധമായ സ്വർണ്ണം ഉപയോഗിച്ചാണ് അവരുടെ കർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നത്. സവിശേഷമായൊരു കത്തി ഉപയോഗിച്ച് ചെവിയിൽ സുഷിരം ഉണ്ടാക്കിയാണ് ഇവ ധരിക്കുന്നത്.

രസകരമെന്ന് പറയട്ടെ, കുറത്തി സമുദായത്തിൽ പെട്ട പെൺകുട്ടികൾ വളരെ ചെറുപ്രായത്തിൽ തന്നെ കുണുക്ക് എന്ന പേരിൽ അറിയപ്പെടുന്ന വലിയ കർണ്ണാഭരണം അണിയുന്നു. ചെവിയിലെ സുഷിരം വലുതാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

തണ്ടട്ടി എന്ന പേരിൽ അറിയപ്പെടുന്ന കർണ്ണാഭരണവും ഭാരക്കൂടുതലുള്ളതാണ്, വിവാഹിതരാവാത്ത സ്ത്രീകളാണ് ഇതണിയുന്നത്. മെഴുക് നിറച്ചിട്ടുള്ള സ്വർണ്ണ ഇല ഉപയോഗിച്ചാണ് ഇത്തരം കർണ്ണാഭരണം നിർമ്മിക്കുന്നത്.

പാരമ്പര്യവും മഞ്ഞലോഹവും തമ്മിലുള്ള ഉറച്ച ബന്ധം ചിത്രീകരിക്കുന്ന കുറച്ച് കലാസൃഷ്ടികളെ കുറിച്ചാണ് നാം മനസ്സിലാക്കിയത്. ഈ കർണ്ണാഭരണങ്ങളിൽ പലതും ഇപ്പോൾ മൺമറഞ്ഞ് പോവുകയാണ് അല്ലെങ്കിൽ ഇവയ്ക്ക് പകരമായി ആധുനിക കർണ്ണാഭരണങ്ങൾ അണിയാൻ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ദക്ഷിണേന്ത്യയിലെ പരമ്പരാഗത സ്വർണ്ണപ്പണിക്കാരുടെ കയ്യിൽ ഇത്തരം ആഭരണങ്ങൾ ഇപ്പോഴും ലഭ്യമാണ്.