Published: 08 Sep 2017

സ്വർണ്ണം വാങ്ങുന്നതിന് ഉത്തമമായ സമയമെന്നൊന്ന് ഉണ്ടോ?

Gold Investment Benefits

നിക്ഷേപത്തിന്റെ അന്തർലീനമായ ലക്ഷ്യം, നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമ്പത്ത് സൃഷ്ടിക്കലാണ്. വീട് വാങ്ങൽ, വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ പണം കണ്ടെത്തൽ, റിട്ടയർമെന്റ് ജീവിതകാലം ആസ്വദിക്കൽ, ആരോഗ്യ പരിപാലനം നൽകൽ എന്നിങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങൾ വ്യത്യസ്തങ്ങളാകാം. അതിനാൽ, നിങ്ങളുടെ വ്യക്തിഗത സാമ്പത്തിക ഭൂപടത്തെ മനസ്സിൽ വച്ച് കൊണ്ടുള്ളതായിരിക്കണം നിങ്ങളുടെ നിക്ഷേപ തീരുമാനങ്ങൾ എന്നത് സുപ്രധാനമാണ്.

നിങ്ങളുടെ ലക്ഷ്യങ്ങൾ, റിസ്ക് എടുക്കുന്നതിനുള്ള ശേഷി, യഥാർത്ഥ വരുമാനം എന്നിവയെ അടിസ്ഥാനമാക്കി, തിരഞ്ഞടുത്ത അസറ്റ് ശ്രേണികളുടെ ഒരു പോർട്ട്‌ഫോളിയോയിൽ ഉടനീളം നിങ്ങൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്. ഈ സന്ദർഭത്തിൽ സമയവും ഒരു പ്രധാന ഘടകമാണ്. വാങ്ങുന്നതിനോ വിൽക്കുന്നതിനോ ശരിയായ സമയം ഏതാണ് എന്ന് നിർണ്ണയിക്കുന്നതിന്, നിങ്ങൾ ഓരോ നിക്ഷേപത്തിന്റെയും മെച്യുരിറ്റി പരിഗണിക്കേണ്ടതുണ്ട്, അതുവഴി നിങ്ങളുടെ അഭിലാഷമോ ലക്ഷ്യമോ കൈവരിക്കാൻ കഴിയും. നിങ്ങൾക്ക് മികച്ച ആദായം ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിന്, നിക്ഷേപ തീരുമാനത്തിൽ സമയം കൂടി ഉൾപ്പെടുത്തുന്നത് നല്ല ആശയമാണ്.

നീണ്ട കാല പ്രയോജനങ്ങൾക്കായി സ്വർണ്ണം

മിക്കപ്പോഴും ആളുകൾ നൽകുന്ന ഏറ്റവും ജനപ്രിയ ഉപദേശമാണ് “വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങുക, കൂടിയിരിക്കുമ്പോൾ വിൽക്കുക” എന്നത്; ഈ ഉപദേശത്തിന് കാരണവുമുണ്ട് - ലാഭം പരമാവധിയാക്കുക. ജനപ്രിയ പ്രവണതകൾക്ക് പിന്നാലെ പോവാതിരിക്കുകയും എല്ലാവരും ചെയ്യുന്നത് പിന്തുടരുകയും ചെയ്യുന്നില്ല എങ്കിൽ, സ്വർണ്ണത്തിന്റെ കാര്യത്തിലും ഈ തത്വം പാലിക്കാവുന്നതാണ്. 'വെയിൽ ഉള്ളപ്പോൾ വൈക്കോൽ ഉണക്കണം' എന്ന് പറയുന്നത് പോലെ സ്വർണ്ണത്തിന്റെ വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങുകയും കൂടിയിരിക്കുമ്പോൾ വിൽക്കുകയും ചെയ്യുന്നതാണ് നല്ലത്. എന്നാൽ, എപ്പോഴാണ് "വില ഉയർച്ചയെന്നും വില താഴ്ച്ചയെന്നും" പുതിയൊരു നിക്ഷേപകന് മനസ്സിലാകാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. തൽഫലമായി, ഈ നിക്ഷേപന് നാമമാത്രമായ ലാഭം മാത്രം ലഭിക്കുന്നു അല്ലെങ്കിൽ കാര്യമായ നഷ്ടമുണ്ടാകുന്നു.

സ്വർണ്ണ വിലയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും ക്രമാനുഗതമായ ദീർഘകാല വില വർദ്ധനവിനെ സൂചിപ്പിക്കുന്ന സമയമാണ് സ്വർണ്ണം വാങ്ങാൻ പറ്റിയ സമയം, ഇവിടെ വിലയിലെ ഹ്രസ്വകാല കയറ്റിറക്കങ്ങൾ പരിഗണിക്കേണ്ടതില്ല.

സ്വർണ്ണ വിലയെ വർദ്ധിപ്പിക്കുന്നതോ കുറയ്ക്കുന്നതോ ആയ ശക്തികൾ

അന്തർദ്ദേശീയ വിപണികളിലെ വിലകളുമായും കറൻസി ക്രമപ്പെടുത്തലുകളുമായും ഇന്ത്യൻ സ്വർണ്ണ വില ബന്ധപ്പെട്ടിരിക്കുന്നു. ഭൂരിഭാഗം സ്വർണ്ണവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ് എന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ട്, സ്വർണ്ണ വിലയെ ബാധിക്കുന്ന ഘടകങ്ങൾക്ക് ഒരു ആഗോള സ്വഭാവമുണ്ട്. സ്വാധീന ഘടകങ്ങൾ താഴെ ലിസ്റ്റുചെയ്തിരിക്കുന്നു:

  • രാഷ്ട്രീയ സ്ഥിരത: ഒരു രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമ്പോൾ, സ്വർണ്ണം അഭിലഷണീയ നിക്ഷേപമായി മാറുന്നു. ഇത്തരം സാഹചര്യത്തിൽ, ഇക്വിറ്റികൾ (ഓഹരികൾ) വാങ്ങുന്നതിന് പകരമായി, സ്വർണ്ണം വാങ്ങുന്നതിനാണ് പണം ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ട്, സ്വർണ്ണം വിൽക്കുന്നതിന് പകരമായി നിക്ഷേപകർ വാങ്ങാൻ തുടങ്ങും.
  • അന്തർദ്ദേശീയ സാമ്പത്തിക നയങ്ങൾ: പലിശ നിരക്കുകൾ ഉയരുന്നതും സെൻട്രൽ ബാങ്കുകൾ ലളിതമായ പണ നയം (സിംപിൾ മണി പോളിസി) അവസാനിപ്പിക്കുന്നതും സ്വർണ്ണവില താഴാൻ ഇടയാക്കുന്നു. പണപ്പെരുപ്പ നിരക്കിനേക്കാൾ താഴ്ന്നതാണ് പലിശ നിരക്കെങ്കിൽ, സ്വർണ്ണമൊരു ആകർഷകമായ നിക്ഷേപാവസരമായി മാറുന്നു. പലിശയെ ആശ്രയിക്കുന്ന അസറ്റുകളിൽ നിന്ന് സ്വർണ്ണത്തിലേക്ക് നിക്ഷേപം തിരിച്ചുവിടുന്നതിന് ചെലവ് കുറവായിരിക്കും എന്നതിനാലാണിത്. എന്നിരുന്നാലും, പലിശ നിരക്കുകൾ കൂടുമ്പോൾ, കട ഇൻസ്‌ട്രുമെന്റുകളിൽ നിന്നുള്ള കൂടുതൽ ആദായത്തിലേക്ക് നിക്ഷേപകർ തിരിയും.
  • പണപ്പെരുപ്പം: പണപ്പെരുപ്പം കൂടുമ്പോൾ സ്വർണ്ണ വില ഉയരുകയും താഴുമ്പോൾ താഴുകയും ചെയ്യും. സാമ്പത്തിക ഉയർച്ച-താഴ്ചകൾ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ച് പണപ്പെരുപ്പ സമയത്ത്, സ്വർണ്ണമൊരു സുരക്ഷിത നിക്ഷേപ താവളമായി ,കരുതപ്പെടുന്നു. പണം ഏറെ പ്രിയപ്പെട്ടതാകുമ്പോൾ, സ്വർണ്ണ വിലകളിലെ ദീർഘകാല സ്ഥിരത, അതിനെ സുരക്ഷിതമായൊരു അസറ്റ് വിഭാഗമാക്കി മാറ്റുന്നു. അങ്ങനെ, പണപ്പെരുപ്പ സമയത്ത് സ്വർണ്ണ ഡിമാൻഡ് വർദ്ധിക്കുന്നു, സ്വർണ്ണ വില ബാധിക്കപ്പെടുകയും ചെയ്യുന്നു.
  • കറൻസി മൂല്യച്യുതി: യുഎസ് ഡോളർ ശക്തി പ്രാപിക്കുമ്പോഴും ശുഭകരമായ വളർച്ചാ അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴും, സ്വർണ്ണ വില കുറയുന്നു. ഇതിന് കാരണം, സ്വർണ്ണവും യുഎസ് ഡോളറും തമ്മിൽ ഒരു വിപരീത ബന്ധം ഉണ്ടെന്നതാണ്, 2016-ൽ നമ്മളിത് കാണുകയും ചെയ്തു. ആ വർഷം, യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനാൽ സ്വർണ്ണ വില വർദ്ധിച്ചു.
  • സർക്കാർ ഡ്യൂട്ടികൾ/ടാക്സുകൾ : ഇറക്കുമതി ചുങ്കങ്ങൾ, ഇന്ത്യയിലെ സ്വർണ്ണ വില വർദ്ധിപ്പിക്കുന്നു. ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിനാണ് സർക്കാർ ഇറക്കുമതി ചുങ്കങ്ങൾ ഉപയോഗിക്കുന്നത്.
  • ഡിമാൻഡ് - സപ്ലേ ചലനാത്മകത: ഏതൊരു ചരക്കിന്റെയും അല്ലെങ്കിൽ സേവനത്തിന്റെയും കാര്യത്തിലെന്ന പോലെ, ഡിമാൻഡ് വർദ്ധിക്കുമ്പോൾ സ്വർണ്ണ വിലയും വർദ്ധിക്കുന്നു. ഈ സന്ദർഭത്തിൽ, ജ്വല്ലറി വിപണിയും പ്രധാനപ്പെട്ടൊരു ഘടകമായി മാറുന്നു. സ്വർണ്ണാഭരണങ്ങളും നാണയങ്ങളും വാങ്ങുന്നത് ഇന്ത്യയിൽ ഒരു സാംസ്കാരിക സമ്പ്രദായമാണ്, അതിനാൽ, മകരസംക്രാന്തി, പുഷ്യാമി, ഉഗാദി.ഗുഡി പഡ്‌വ, അക്ഷയ തൃതീയത, നവരാത്രി, ദസറ, ദാന്തെരാസ്, ബലിപ്രതിപാദ എന്നിങ്ങനെയുള്ള ആഘോഷവേളകളിലും വിവാഹ സീസണിലും സ്വർണ്ണക്കച്ചവടം പൊടിപൊടിക്കുന്നു. സ്വർണ്ണം വാങ്ങുന്നത് ശുഭകരമാണെന്ന് കരുതപ്പെടുന്ന ചില പ്രധാനപ്പെട്ട തീയതികൾ ഇതാ.
ശരിയായ സമയം…

തർക്കരഹിതമായൊരു അസറ്റിന്റെ ദീർഘകാലം നീണ്ടുനിൽക്കുന്ന തിളക്കത്തെ, പോർട്ടിഫോളിയോയിലേക്ക് ചേർക്കുന്നതിന്റെ മൂല്യം ഒരു നിക്ഷേപകൻ തിരിച്ചറിയുന്ന സമയമാണ് സ്വർണ്ണം വാങ്ങാനുള്ള ശരിയായ സമയം. വാസ്തവത്തിൽ, വിലയിലെ സമീപകാല വീഴ്ച പ്രയോജനപ്പെടുത്തുന്നതിന്, പതിവായതും എന്നാൽ ചെറുതുമായ നിക്ഷേപങ്ങളെ അനുവദിക്കുന്ന ആധുനിക നിക്ഷേപ മാർഗ്ഗങ്ങൾ പരിഗണിച്ചുകൊണ്ട്, ദീർഘകാലം എടുത്തുകൊണ്ട്, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

Sources

Source1, Source2, Source3, Source4, Source5, Source6, Source7, Source8, Source9, Source10, Source11, Source12, Source11, Source12, Source11, Source12, Source13