Published: 12 Sep 2017

പരമ്പരാഗതമായ സ്വർണ്ണ അരപ്പട്ടകൾ

Woman adorning traditional gold waist-belt

ഇന്ത്യയിലെ എല്ലാ അലങ്കാര വസ്തുക്കളിലും വെച്ച്, ആഘോഷങ്ങളെ സൂചിപ്പിക്കുന്ന ആഭരണങ്ങളിലൊന്നാണ് അരപ്പട്ട. ഇത് പുരാതന കാലം തൊട്ടേ പ്രസിദ്ധമായിരുന്ന ആഭരണമാണ്, ചരിത്രപരമായ ചിത്രങ്ങളിലും ദൈവങ്ങളുടെ രൂപങ്ങളിലും അതുപോലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ചിത്രങ്ങളിലും അരപ്പട്ടയെ നമുക്ക് കാണാൻ സാധിക്കും. വസ്ത്രത്തിന്റെ അടിഭാഗത്തെ മുകൾഭാഗവുമായി ഉറപ്പിച്ച് നിർത്തുവാൻ അരപ്പട്ടയെ അരക്കു ചുറ്റും ധരിക്കുന്നു, പരമ്പരാഗത വസ്ത്ര രീതി പരിപൂർണ്ണമാക്കും വിധം സ്വർണ്ണം കൊണ്ടാണ് അരപ്പട്ട നിർമ്മിച്ചിരിക്കുന്നത്.

സ്വർണ്ണം കൊണ്ടുണ്ടാക്കിയിട്ടുള്ള അരപ്പട്ട വളക്കാനാവാത്തതോ അയവുള്ളതോ ആണ്, ഈ അരപ്പട്ടകൾ കർധാനി അല്ലെങ്കിൽ കമർബാൻഡ് എന്നറിയപ്പെടുന്നു, തെക്കേ ഇന്ത്യയിൽ വളക്കാനാവാത്ത അരപ്പട്ടകൾ ‘ഒഡ്യാണം’ ( വഡ്ഡാണം ) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ 'അരപ്പട്ട' വളയുന്നതാണ്. മറ്റു അരപ്പട്ടകളുടെ പേരുകൾ അതിന്റെ ചരടുകളുടെ ( സ്വർണ്ണമോ മറ്റു ലോഹങ്ങളോ) എണ്ണമനുസരിച്ചാണ്. ഉദാഹരണം-
 

കാഞ്ചി ഒറ്റ ചരട്
മേഖല എട്ട് ചരട്
രസന പതിനാറ് ചരട്
കലപ ഇരുപത്തിയഞ്ച് ചരട്
 

സ്വർണ്ണ അരപ്പട്ടകളെ വിവാഹ സൂചകമായാണ് കാണുന്നത്. സ്വർണ്ണം വിവാഹിതയായ സ്ത്രീകളെ ഗർഭപാത്ര സംബന്ധമായ അസുഖങ്ങളിൽ നിന്നും രക്ഷിക്കുമെന്നാണ് ചിലരുടെ വിശ്വാസം.

മറ്റൊരു അരയിലണിയുന്ന ആഭരണമാണ് താക്കോൽ അരഞ്ഞാണം. ഇന്ത്യയുടെ പടിഞ്ഞാറേ ഭാഗത്ത് ഇത് ‘ചല്ല’എന്ന പേരിലാണ് അറിയപ്പെടുന്നത്. കുടുംബ നിലവറയുടെ താക്കോൽ സൂക്ഷിക്കുന്ന സ്ത്രീകളാണ് ‘ചല്ല’ ധരിക്കാറുള്ളത്. അരക്കെട്ടിൽ സാരിയുടെ ഉള്ളിലേക്ക് തിരുകിയാണ് ‘ചല്ല’ ധരിക്കുന്നത്. പരമ്പരാഗത വസ്ത്ര രീതിയ്ക്ക് അനുയോജ്യമായ മറ്റൊരു സുന്ദരമായ കൂട്ടിച്ചേർക്കലാണിത്.

പുതിയ ഇന്ത്യയും അതിന്റെ പാരമ്പര്യത്തെ സുന്ദരമായി തന്നെ സൂക്ഷിക്കുന്നുണ്ട്; എന്തു തന്നെ ആയിരുന്നാലും, നമുക്ക് പുതിയ ‘ടച്ചോ’ട് കൂടിയ പരമ്പരാഗത രൂപകൽപ്പനകളെ ഇഷ്ടമാണ്. ചില സന്ദർഭങ്ങളിൽ പൊക്കിൾ കുടുക്കിനോടു ചേർത്ത അരഞ്ഞാണമായ കർധാനിയെ പരിഷ്കൃത ആഭരണമായി ഉപയോഗിക്കാറുണ്ട്.

ഭാരതീയ സംസ്കാരത്തിൽ അരയിൽ അണിയുന്ന ആഭരണങ്ങൾക്കുള്ള പ്രാധാന്യവും അംഗീകാരവും കണക്കിലെടുക്കുമ്പോൾ, പുതിയ മാതൃകകൾ ചേർത്ത ആഭരണങ്ങൾ എല്ലായ്പ്പോഴും ഭാരതീയ സ്ത്രീകളുടെ ആഗ്രഹങ്ങളുടെ പട്ടികയിലുണ്ടായിരിക്കും.