Published: 04 Sep 2017

തുഗ്ലക്കിന്റെ പരാജയപ്പെട്ട പരീക്ഷണങ്ങൾ

പതിനാലാം നൂറ്റാണ്ടിലെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക് അറിയപ്പെട്ടിരുന്നത് , “ആശയങ്ങളുടെ മനുഷ്യൻ ” എന്നാണ്, മധ്യകാല ഭാരതത്തിലെ അസാധാരണക്കാരിലൊരാളായ ഒരു സുൽത്താനായി ഇദ്ദേഹത്തെ കരുതുന്നു.

അദ്ദേഹത്തിന്റെ പല ചിന്തകളും ആ കാലത്തിനതീതമായിരുന്നു; എന്നിരുന്നാലും വളരെ അക്ഷമനായിരുന്ന അദ്ദേഹം സ്വന്തം ആശയങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ കഴിയാത്തവരെ പലപ്പോഴും ശിക്ഷിച്ചിരുന്നു.

സുൽത്താൻ മുൻകാലത്ത് ധൂർത്തടിച്ചും, ചിന്തിക്കാതെ സ്വർണ്ണ കിഴികൾ സമ്മാനമായി കൊടുത്തും രാജ്യത്തെ ഖജനാവ് കാലിയാക്കി. നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചെടുക്കുവാനായി തുഗ്ലക് കൃഷിയിടങ്ങൾക്ക് അധിക നികുതിയേർപ്പെടുത്തി. ഇതു മൂലം രാജ്യത്ത് പട്ടിണിയും ദുരിതവും വന്നു ചേർന്നു. സ്വന്തം തെറ്റ് മനസിലാക്കി അദ്ദേഹം 1341-ൽ നികുതികൾ മുഴുവൻ എടുത്തു കളയുകയും, ഡൽഹിയിൽ ദാനധർമ്മ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തു.

ഖജനാവിലെ വലിയ നഷ്ടം വീണ്ടെടുക്കാനാവാതെ തുഗ്ലക്ക് മറ്റൊരു ദാരുണമായ പരീക്ഷണം നടത്തി – നാണയ രൂപത്തിലുള്ള പണത്തെ പരിചയപ്പെടുത്തി. ഈ ആശയം , അദ്ദേഹത്തിന്റെ സമകാലത്തു തന്നെ അയൽ രാജ്യമായ ചൈന ഭരിച്ചിരുന്ന കുബ്ലാഖാൻ പുറത്തിറക്കിയ കടലാസ് പണത്തിൽ നിന്നാവണം.

തുഗ്ലക്കിന് ഈ നാണയ പരീക്ഷണത്തിന്റെ പരിണിത ഫലം മുൻ കൂട്ടി കാണുവാനായി കഴിഞ്ഞില്ല. ഈ നാണയത്തിന്റെ മൂല്യം ഖജനാവിലുള്ള സമ്പത്തിനെ അടിസ്ഥാനമാക്കിയാണ് (ഈ പരീക്ഷണം വിജയിച്ചാൽ മുഴുവനും സ്വർണ്ണമാവുമെന്നു കരുതി) വേണ്ടതെന്ന് മനസിലാക്കി. പക്ഷേ ഭരണകൂടം മാത്രമേ ഈ നാണയങ്ങൾ ഇറക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം മറന്നു.

ഇതിന്റെ പരിണിത ഫലമായി, പ്രജകൾ ഈ നാണയമുണ്ടാക്കാനുള്ള വഴി കണ്ടുപിടിച്ചു, ചന്തകൾ മുഴുവൻ ഈ വ്യാജ നാണയങ്ങൾ കൊണ്ട് കാലിയാക്കപ്പെട്ടു. “എല്ലാ വീടുകളും നാണയശാലകളായി മാറി ജനങ്ങൾ ലക്ഷകണക്കിന് നാണയങ്ങൾ ഉണ്ടാക്കി” എന്നാണ്, ഇന്ത്യയുടെ ചരിത്ര പുസ്തകമായ സറ്റാന്റ്ലി ലൈൻ പൂൾ എഴുതിയ, ‘മിഡിവൽ ഇന്ത്യ ഫ്രം ദി മുഹമ്മദെൻ കോൺക്വസ്റ്റ് ടു ദി റീജിയൺ ഓഫ് അക്ബർ ദി ഗ്രേറ്റ്’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. ഉണ്ടാക്കിയെടുത്ത നാണയങ്ങൾ കൊണ്ട് അവിടുത്തെ പ്രജകൾ ആർഭാട ജീവിതം നയിച്ചു പശുക്കളെ വാങ്ങി. ആയുധങ്ങൾ, വസ്ത്രങ്ങൾ എന്നിങ്ങനെ കയ്യിൽ കിട്ടുന്നതെല്ലാം അവർ വാങ്ങി.

ചെറിയ രാജാക്കന്മാരും ഗ്രാമങ്ങളും സമ്പന്നരാവുകയും രാജ്യം ദരിദ്രമാകുകയും ചെയ്തപ്പോൾ, ഈ നാണയങ്ങളുടെ മൂല്യം ഇല്ലാതായി എന്നുതന്നെ പറയാം , അതുകൊണ്ട് തന്നെ സുൽത്താൻ ഈ ഉത്തരവ് പിൻവലിക്കുവാൻ നിർബന്ധിതനായി. ഈ പരാജയപ്പെട്ട വലിയ പരീക്ഷണത്തിന്റെ ഭാഗമായി, അദ്ദേഹം ചെമ്പ് നാണയങ്ങൾക്ക് പകരമായി ഖജനാവിൽ നിന്നും സ്വർണ്ണം, വെള്ളി എന്നിവ കൊടുത്ത് കൈമാറാൻ തീരുമാനിച്ചു. ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാർ കൂട്ടത്തോടെ തലസ്ഥാനത്തെത്തി , അവസാനം ചെമ്പ് മലകൾ മാത്രമാണ് തുഗ്ലക്കിന് ലഭിച്ചത്.