Published: 20 Feb 2018

സ്വർണ്ണത്തെ ഒരു ഇൻഷുറൻസ്സായി കാണുന്നത് എന്തുകൊണ്ട്?

Why gold is seen as insurance?

ഇന്ത്യക്കാർ അവരുടെ സ്വർണ്ണനിക്ഷേപം തുടർന്നുകൊണ്ടേയിരിക്കുന്നു. പലർക്കും അതൊരു ശീലത്തിന്റെ ഭാഗമാണ്. മറ്റു പലരും സ്വർണ്ണത്തെ സുദൃഢമായ ഒരു സാമ്പത്തിക ഉപകരണമായി കാണുന്നു. വാസ്തവത്തിൽ, ലോകത്ത് ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണത്തിന്റെ 33%, അതായത് ഏതാണ്ട് 700 ടൺ ഉപയോഗിക്കപ്പെടുന്നത് ഇന്ത്യയിലാണ്. അതു നമ്മേ സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ മുൻപന്തിയിലെത്തിക്കുന്നു.

അപ്പോൾ, ഇന്ത്യക്കാർ ഈ വസ്തുവിനെ എന്തുകൊണ്ടാണ് ഒരുതരം ഇൻഷുറൻസായി കാണുന്നത്? കാരണം, അതൊരു ഇൻഷുറൻസ്സായതുകൊണ്ട് തന്നെ!

അപകടം, രോഗം, അപ്രതീക്ഷിത മരണം തുടങ്ങിയ ആപത്തുകൾ സംഭവിക്കുമ്പോഴുള്ള നഷ്ടം കുറയ്ക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണല്ലോ ആളുകൾ ജീവൻ, ആരോഗ്യം, ഓട്ടോ തുടങ്ങിയ ഇൻഷുറൻസ് എടുക്കുന്നത്. അതുപോലെയാണ് ഇന്ത്യക്കാർ സ്വർണ്ണത്തെ കാണുന്നത് – ഒരു നഷ്ടശമനോപാധിയായി.

ധനാസൂത്രണ വീക്ഷണത്തിലൂടെ നോക്കുമ്പോൾ സ്വർണ്ണത്തെയും ഒരു നിക്ഷേപ ഉപകരണമായി കാണാവുന്നതാണ്. എത്രയായാലും, നിക്ഷേപത്തിലെ വൈവിധ്യമാണ് എപ്പോഴും സുരക്ഷിതത്വം നൽകുന്നത്. സ്വർണ്ണം പോലുള്ള അമൂല്യ ലോഹങ്ങളെ, ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയ നിക്ഷേപ ഉപകരണങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്നതാണ്. ഏതെങ്കിലും ഒന്നിൽ ഇടിവ് സംഭവിച്ചാൽ മറ്റൊന്ന് ഉയർന്നുവരും. അതു നിങ്ങളെ വലിയ സാമ്പത്തിക തകർച്ചയിൽ നിന്ന് പരിരക്ഷിക്കും.

മാർക്കറ്റിൽ അസ്ഥിരതകളും ഉയർച്ചതാഴ്ച്ചകളും ഉണ്ടാകുമ്പോൾ നിക്ഷേപങ്ങളെ സംരക്ഷിക്കാൻ സ്വർണ്ണത്തിന് കഴിയും. ചരിത്രത്തിലുടനീളം, പ്രക്ഷുബ്ധമായ സാമ്പത്തിക കാലാവസ്ഥകളിലെല്ലാം സ്വർണ്ണത്തിന് അതിന്റെ മൂല്യം നിലനിർത്താനായിട്ടുണ്ട്. ഓഹരിമാർക്കറ്റുകൾ എതുനിമിഷം തകരാം, ഉയരാം എന്നിരിക്കെ കൈവശമുള്ള സ്വർണ്ണത്തിന് എപ്പോഴും മൂല്യമുണ്ടായിരിക്കും.

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് വിലക്കയറ്റത്തെ ഒരു പരിതിവരെ വരുതിയിൽ നിർത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ, ഏറ്റവും അവശ്യവസ്തുക്കളായ ഭക്ഷണസാധനങ്ങളുടെ വില ഉയർന്നുകൊണ്ടേയിരുന്നപ്പോൽ, സ്വർണ്ണം അപ്പോഴും അതിന്റെ ശരിയായ മൂല്യം നിലനിർത്തി. വിലക്കയറ്റത്തിന്റെ കാലത്ത്, നിങ്ങളുടെ സമ്പാദ്യത്തിലുള്ള ഡോളറുകൾകൊണ്ട് വാങ്ങാവുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും എണ്ണം കുറഞ്ഞുവരുമ്പോൾ, സ്വർണ്ണം അതിന്റെ മൂല്യം നിലനിർത്തുന്നു.

സ്വർണ്ണം വ്യവഹാരം ചെയ്യപ്പെടുന്നത് യു.എസ്. ഡോളറിലാണ്. ഡോളറിന് ഇടിവ് സംഭവിക്കുമ്പോൾ സ്വർണ്ണത്തിന്റെ വില ഉയരുന്നു. ലോകത്തെവിടെയായിരുന്നാലും നിങ്ങൾക്ക് സ്വർണ്ണത്തെ അതാത് രാജ്യത്തെ കറൻസിയായി യു.എസ്. ഡോളറിലുള്ള അതിന്റെ മൂല്യമനുസരിച്ച് മാറ്റിയെടുക്കാവുന്നതാണ്. ഇത് ഒട്ടും മോശമല്ലെന്ന് നിങ്ങൾ പറയില്ലേ?