Published: 04 Sep 2017

ആഗോള ബാങ്കുകളുടെ 'പ്രാപ്പിടിയൻ നയം' സ്വർണ്ണ വിലയെ സ്വാധീനിക്കുമോ?

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ നടത്തുന്ന സെൻസിറ്റീവ് അഭിപ്രായ-പ്രകടനങ്ങളും പലിശ നിരക്കുകളും മോണിറ്ററി അക്കോമഡേഷനും ആയി ബന്ധപ്പെട്ടത്ത് ഇത്തരം ബാങ്കുകളുടെ നടപടികളും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

ആദ്യമായി നമുക്ക് എന്താണ് ഈ 'പ്രാപ്പിടിയൻ' അഭിപ്രായ പ്രകടനങ്ങളെന്നും 'മാടപ്രാവ്' അഭിപ്രായ പ്രകടനങ്ങളെന്നും മനസ്സിലാക്കാം. പലിശ നിരക്ക് ഉയർന്നേക്കാമെന്നോ മോണിറ്ററി നയത്തിൽ അയവ് വരുത്തുന്നത് ഇനിയങ്ങോട്ട് സാധ്യമല്ലെന്നോ അർത്ഥമാക്കുന്ന അഭിപ്രായ പ്രകടനങ്ങളെയും നടപടികളെയുമാണ് 'പ്രാപ്പിടിയൻ' എന്ന് വിശേഷിപ്പിക്കുന്നത്. മധ്യ ബാങ്കുകളിൽ നിന്ന് വരുന്നത് 'പ്രാപ്പിടിയൻ' സൂചനകളാണെങ്കിൽ സ്വർണ്ണ വില താഴാൻ സാധ്യതയുണ്ട്.

ഇതിന് നേരെ വിപരീതമായ ആശയമാണ് 'മാടപ്രാവ്'. മോണിറ്ററി നയത്തിൽ അയവ് വരുത്തുന്നത് തുടരുമെന്നോ പലിശ നിരക്ക് താഴുമെന്നോ ഒക്കെ ഉള്ള അഭിപ്രായ പ്രകടനങ്ങളാണ് മധ്യ ബാങ്കുകളിൽ നിന്ന് വരുന്നതെങ്കിൽ, സ്വർണ്ണം നന്നായി വിറ്റുപോകും, സ്വർണ്ണ വില കുതിക്കുകയും ചെയ്യും.

ഡോളർ മൂല്യത്തിൽ വരുന്ന ചാഞ്ചാട്ടങ്ങളും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞാൽ സ്വർണ്ണത്തിന്റെ ഡിമാൻഡും വിലയും കൂടും. ഫെഡറൽ ബാലൻസ് കുറയ്ക്കുകയും പലിശ നിരക്ക് കൂട്ടുകയുമാണ് വേണ്ടതെന്ന് ഈയടുത്ത് യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുകയുണ്ടായി.

സമാനഗതിയിൽ, താമസിയാതെ യൂറോപ്യൻ സെൻട്രൽ ബാങ്ക് 'എക്കോമഡേറ്റീവ് നയം' എടുത്തുകളയുമെന്ന റിപ്പോറ്റ്റുകളാണ് യൂറോപ്പിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

ഇതൊക്കെ ശരിക്കും സ്വർണ്ണത്തെ സ്വാധീനിക്കുമോ?

പഴയ കാലങ്ങളിൽ ഉണ്ടായ പലിശ നിരക്ക് വർദ്ധനവുകൾക്കൊന്നും സ്വർണ്ണത്തെ ഗണ്യമായി സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. ഈയൗത്ത കാലത്ത്, യുഎസ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഡിസംബർ 2016-ലാണ് ആദ്യമായി യുഎസ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങിയത്. സ്വർണ്ണ വിലയെ സ്വാധീനിക്കാൻ ഈ വർദ്ധനവിന് കഴിഞ്ഞില്ല. ഇൻഹ്യ പോലുള്ള രാജ്യങ്ങളിൽ, മധ്യ ബാങ്കുകളുടെ നയങ്ങളെ കൂടാതെ, സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന മറ്റനേകം ഘടകങ്ങളുണ്ട്. കഴിഞ്ഞ കുറച്ച് ദശകങ്ങളിൽ, രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരുന്നതിനാൽ, സ്വർണ്ണ വില കുറയുകയാണുണ്ടായത്. മധ്യ ബാങ്കുകളുടെ ഇടപെടലുകളോ അഭിപ്രായ പ്രകടനങ്ങളോ സ്വർണ്ണ വിലയെ ഉയർത്തുകയുണ്ടായില്ല.

പുറമെ, തീരുവകളിൽ ഇടയ്ക്കിടെ വരുന്ന മാറ്റങ്ങളും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു. സ്വർണ്ണ വില, ഡോളറിൽ പരിഗണിക്കുകയാണെങ്കിൽ, ഇന്ത്യയിൽ മാത്രമല്ല, പൊതുവെ സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് കാണാം. വാസ്തവത്തിൽ, സ്വർണ്ണ വില മികച്ച പിന്തുണയോടെ നിന്നെങ്കിലും, അസംസ്കൃത എണ്ണയുടെ വിലയിൽ ഇക്കഴിഞ്ഞ വർഷങ്ങൾ വൻ ഇടിവ് ഉണ്ടായത് നാം കണ്ടു.

ലോകമെമ്പാടുമുള്ള മധ്യ ബാങ്കുകൾ 'പ്രാപ്പിടിയൻ നയം' കൈക്കൊള്ളാതിരിക്കാനാണ് സാധ്യത, കാരണം ആഗോള തരത്തിൽ 'ഡിമാൻഡ് - വളർച്ചാ നിരക്ക്' മോശം അവസ്ഥയിലാണുള്ളത്. യാഥാർത്ഥ്യം അങ്ങനെയായിരിക്കെ, ആരും 'പ്രാപ്പിടിയൻ നയം' കൈക്കൊള്ളില്ലെന്ന് അനുമാനിക്കാൻ കഴിയും. മാത്രമല്ല, നിക്ഷേപകർ ഇപ്പോൾ സ്വർണ്ണത്തെ ഒരു വൈവിധ്യവൽക്കരണ ഉപാധിയായി (ഡൈവേഴ്സിഫിക്കേഷൻ ടൂൾ) ഉപയോഗിക്കുന്നത് വർദ്ധിച്ച് വരുന്നതിനാൽ, ലോകമെമ്പാടും സ്വർണ്ണ ഡിമാൻഡ് ശക്തമായി തുടരുകയാണ്.