Published: 12 Sep 2017

സാവേരി ബസാർ - സ്വർണ്ണപ്രേമികളുടെ പറുദീസ

Gold Dealers in Mumbai

പലപ്പോഴും “സോനാ കീ ചിട്ടിയ” (സ്വർണ്ണ പക്ഷി) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ, സങ്കീർണ്ണവും അനിതരസാധാരണവുമായ പരമ്പരാഗത കലാകൗശലങ്ങൾ കൊണ്ട് നിർമ്മിക്കപ്പെടുന്ന സ്വർണ്ണാഭരണങ്ങൾക്ക് പ്രശസ്തമാണ്. ഇന്ത്യയിലെ ആഭരണ ചന്തകളിലുടനീളവും “സ്വർണ്ണം ഇഷ്ടപ്പെടുന്ന” ഉപഭോക്താക്കളെ കാണുവാൻ സാധിക്കും. ഇന്ത്യയിലെ എല്ലാ മാർക്കറ്റുകളിലും വെച്ച്, സമ്പന്ന നഗരമായ മുംബൈയിലെ സാവേരി ബസാർ, ആഭരണ ഉപഭോക്താക്കളുടെ പറുദീസ എന്ന് അറിയപ്പെടുന്നവയാണ്.

“സാവേരി” എന്നാൽ ആഭരണം, “ബസാർ” എന്നാൽ ചന്ത എന്നാണർത്ഥം. 150 വർഷം പഴക്കമുള്ള ഈ ആഭരണ ചന്ത സ്ഥിതി ചെയ്യുന്നത് മുംബൈയിലെ ക്രൗഫോർഡ് മാർക്കറ്റിന്റെയും മുംബ ദേവി എന്ന സ്ഥലത്തിന്റെയും ഇടയിലുള്ള ബുലേശ്വറിലാണ്. സാവേരി ബസാർ എന്നത് ഇടുങ്ങിയ പാതയോരങ്ങളിൽ 7000 ചെറിയതും വലിയതുമായ കടകളുള്ള വലിയൊരു ചന്തയാണ്; ഇതിലെ ചില കടകൾ 300 വർഷം പഴക്കമുള്ളവയാണ്. ഇതിൽ ഏറ്റവും ചെറിയ കടകളുടെ വ്യാപ്തം 150-ചതുരശ്രമീറ്റർ മാത്രമാണ്, അതെന്തുതന്നെയായാലും, ഇവയുടെ മൊത്തവിൽപ്പന പലപ്പോഴും കോടികൾ കടക്കാറുണ്ട്. ഇടുങ്ങിയ വഴികൾ കടകളെ കണ്ടെത്തുവാൻ ബുദ്ധിമുട്ട് ഉള്ളവയാക്കി തീർക്കുന്നു; സ്ഥിരമായി ഒരു കടയിൽ തന്നെ പോവുക എന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിഷമകരമായ ജോലിയാണ്, അവയുടെ മേൽവിലാസം ഉണ്ടെങ്കിൽ പോലും. കടകളെ അവയുടെ നമ്പറുകൾ ഉപയോഗിച്ച് മാത്രമേ കണ്ടുപിടിക്കുവാൻ സാധിക്കുകയുള്ളൂ.

സാവേരി ബസാർ ആഭരണ വ്യവസായ മേഖലയുടെ വലിയൊരു കേന്ദ്രമാണ്. ഇവിടെ ചില കടകളിൽ ഉപയോഗിച്ച ആഭരണങ്ങളും രത്നങ്ങളും വിൽക്കുന്നുണ്ട്.

ആഭരണശാലകൾ കൂടാതെ, സാവേരി ബസാറിലെ മറ്റൊരു പ്രധാന അടയാളമാണ് ധരം കാൻട. ഇതൊരു പഴയ കടയാണ്, സ്വർണ്ണത്തിന്റെ പരിശുദ്ധത നോക്കി ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാനായി ,70-80 കൊല്ലം മുമ്പ് ഉണ്ടാക്കിയത്. ഈ കടയിൽ സ്വർണ്ണ പണിക്കാരൻ ഒരു ഉയർന്ന കിടക്കയിൽ ഇരുന്നുകൊണ്ട്, ജോലിക്കാരൻ സ്വർണ്ണത്തിന്റെ പരിശുദ്ധത നോക്കുന്നത് നിരീക്ഷിക്കുന്നു, അവർ ബിഐഎസ് മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങളുടെ മൂല്യമളക്കുന്നതിൽ പ്രശസ്തരാണ്. അവർ സ്വർണ്ണത്തിന്റെ മൂല്യം നോക്കുവാനായി വെറും 150-200 ഇന്ത്യൻ രൂപ മാത്രമാണ് വാങ്ങുന്നത്, അവർ അംഗീകരിച്ച സർട്ടിഫിക്കറ്റ് ഇന്ത്യയിലെ എല്ലാ ആഭരണ ശാലകളിലും അവസാന വാക്കാണ്. ധരം കാൻടയിൽ അക്ഷയ തൃതീയ, ദാന്തെരാസ്, ഗുടിപഡ്വ എന്നീ ആഘോഷ വേളകളിൽ സന്ദർശകരുടെ എണ്ണം കൂടും.

ഇന്ത്യയിലെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ സാവേരി ബസാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. മുംബൈയിൽ സന്ദർശനം നടത്തുന്നവർക്ക് സ്വർണ്ണം വാങ്ങണമെങ്കിൽ, ഇവിടേക്ക് പോകണമെന്ന് ശുപാർശ ചെയ്യുന്നു.