Published: 09 Aug 2017

വ്യക്തിഗതമാക്കിയ സ്വർണ്ണ സമ്മാനങ്ങളുമായി ബന്ധപ്പെട്ട 5 ആശയങ്ങൾ

ഒരു വാർഷികം വരികയാണോ? മാതാവിന്റെയോ പിതാവിന്റെയോ സുവർണ ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ നൽകുന്നതിനൊരു സവിശേഷ സമ്മാനം തേടുകയാണോ നിങ്ങൾ? അത്തരമൊരു സവിശേഷാവസരത്തിൽ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്, വ്യക്തിപരം എന്നതുപോലെ തന്നെ സുന്ദരവുമായൊരു സമ്മാനം നൽകുന്നതല്ലേ നല്ലത്? നിങ്ങൾ വാങ്ങുന്ന സ്വർണ്ണാഭരണം വ്യക്തിഗതമാക്കുന്നതിന്, ജ്വല്ലർമാരും, ജ്വല്ലറി കടകളും ഓൺലൈൻ സ്റ്റോറുകളും ഇന്ന് നിങ്ങൾക്ക് അവസരം നൽകുന്നുണ്ട്, ഇതുവഴി ശരിക്കും അതുല്യമായ സ്വർണ്ണാഭരണം നിങ്ങൾക്ക് സ്വന്തമാക്കുകയും സമ്മാനിക്കുകയും ചെയ്യാം.

 1. പുരുഷന്മാർക്കുള്ള, വ്യക്തിഗതമാക്കിയ സ്വർണ്ണാഭരണങ്ങൾ

  നിങ്ങളുടെ പിതാവിനോ ഭർത്താവിനോ സഹോദരനോ ആൺ സുഹൃത്തിനോ വലിയ വിലയില്ലാത്ത സ്വർണ്ണാഭരണങ്ങൾ സമ്മാനിക്കാവുന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഇനീഷ്യൽ രേഖപ്പെടുത്തിയിട്ടുള്ള, വ്യക്തിഗതമാക്കിയ സ്വർണ്ണ ബാൻഡുകൾ, മോതിരങ്ങൾ, സന്ദേശം കൊത്തിയിട്ടുള്ള സ്വർണ്ണ ബ്രേസ്ലെറ്റുകൾ, സവിശേഷ വിഷയമോ കുടുംബചിഹ്നമോ കൊണ്ട് അലങ്കരിച്ചിട്ടുള്ള നെക്ലേസുകൾ എന്നിവ സമ്മാനമായി നൽകുമ്പോൾ അവ എക്കാലത്തും ഓർമ്മിക്കപ്പെടും. കഫ് ലിങ്കുകൾ, കോളർ പിന്നുകൾ, ടൈ പിന്നുകൾ, പതക്കങ്ങൾ മറ്റ് സ്വർണ്ണ പീസുകൾ എന്നിവയെല്ലാം നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ രൂപകൽപ്പന ചെയ്ത് വാങ്ങാവുന്നതാണ്.

 2. സ്ത്രീകൾക്കുള്ള, വ്യക്തിഗതമാക്കിയ സ്വർണ്ണാഭരണങ്ങൾ

  നിങ്ങളുടെ അമ്മയ്ക്കോ ഭാര്യയ്ക്കോ സഹോദരിക്കോ പെൺ സുഹൃത്തിനോ, വൈകാരികത തുളുമ്പുന്ന സന്ദേശങ്ങളോ വിഷയങ്ങളോ മറച്ചിട്ടുള്ള ലിഖിതങ്ങളോ ഉള്ള, പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങൾ സമ്മാനിക്കുന്നത് ഉത്തമമായിരിക്കും. പിൻഭാഗത്ത് പ്രധാനപ്പെട്ടൊരു തീയതിയോ സന്ദേശമോ രേഖപ്പെടുത്തിയിട്ടുള്ള നെക്ലേസ്, നിങ്ങളുടെ ഇരുവരുടെയും ഫോട്ടോകളുള്ള പതക്കങ്ങൾ, വിവാഹ അല്ലെങ്കിൽ വിവാഹനിശ്ചയ മോതിരങ്ങൾ, ചെറിയ ബാർ ബ്രേസ്ലെറ്റുകൾ എന്നിവയെല്ലാം സ്വീകർത്താക്കളിൽ ഉറപ്പായും മതിപ്പുളവാക്കും. സ്വർണ്ണ ജംഗമവസ്തുക്കളും പുരാതന സ്വർണ്ണാഭരണങ്ങളും, ചെറുപ്പക്കാരായ സ്ത്രീകൾക്ക് ആസ്വദിച്ചണിയാവുന്ന സമകാലീന സ്വർണ്ണാഭരണങ്ങളായി പുനർരൂപകൽപ്പന ചെയ്യാവുന്നതുമാണ്.

 3. നവജാതശിശുക്കൾക്കായുള്ള സ്വർണ്ണ സമ്മാനങ്ങൾ

  പുതിയ മാതാപിതാക്കളുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നതിനുള്ള ഏറ്റവും ശുഭകരമായ മാർഗ്ഗമാണ് സ്വർണ്ണ സമ്മാനം. കുഞ്ഞിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ള ഒരു കുഞ്ഞൻ സ്വർണ്ണ ബേസ്ലെറ്റ് ആരാണ് ഇഷ്ടപ്പെടാതിരിക്കുക? ഈ സമ്മാനം, നവജാതശിശുവിനെ അനുഗ്രഹിക്കുന്നതിനുള്ള സുന്ദരമായൊരു സ്വർണ്ണാഭരണം മാത്രമല്ല, കുഞ്ഞിന്റെ ഭാവിയിലേക്കുള്ളൊരു നിക്ഷേപം കൂടിയാണ്. പേരിടൽ ചടങ്ങ്, ആദ്യ പിറന്നാൾ, ബേബി ഷവർ എന്നിങ്ങനെയുള്ള മുഹൂർത്തങ്ങളിൽ, ആശംസകളും സന്ദേശങ്ങളും രേഖപ്പെടുത്തിയിട്ടുള്ള, വ്യക്തിഗതമാക്കിയ സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കാവുന്നതാണ്.

 4. ഒപ്പമുള്ളവർക്ക് സമ്മാനിക്കുന്ന, വ്യക്തിഗതമാക്കിയ സ്വർണ്ണ അനുബന്ധികൾ

  സമ്മാനം നൽകുന്നത് ഉറ്റ സുഹൃത്തിനോ നിങ്ങൾ ബഹുമാനിക്കുന്നൊരു സഹപ്രവർത്തകനോ നിങ്ങളുടെ ഒരു അഭ്യുദയകാംക്ഷിക്കോ ആകട്ടെ, മതിപ്പുളവാക്കുന്നതിനുള്ള ഉത്തമമാർഗ്ഗമാണ് സ്വർണ്ണ സമ്മാനം. സ്വീകർത്താവിന്റെ ഒപ്പോ പേരോ ഇനീഷ്യലുകളോ കൊത്തിയിരിക്കുന്ന, സ്വർണ്ണം പൂശിയിട്ടുള്ള പേനകൾ, ബിസിനസ്സ് കാർഡുകൾ, മോണോഗ്രാമിലുള്ള (ചെറിയ അളവിൽ സ്വർണ്ണമുള്ള) സ്വർണ്ണ വാച്ചുകൾ, സ്വർണ്ണ പേനകൾ, വ്യക്തിഗതമാക്കിയ ക്ലാസ്സ് റിംഗുകൾ, ഗ്രാജുവേഷൻ സ്വർണ്ണാഭരണങ്ങൾ, അർത്ഥം മറച്ചുവച്ചിരിക്കുന്ന രേഖാചിത്രമുള്ള സ്വർണ്ണ കീചെയിനുകൾ എന്നിവയെല്ലാം സ്വീകർത്താക്കളെ നിങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്നു എന്ന് കാണിക്കുന്നതിനുള്ള ഗംഭീര മാർഗ്ഗങ്ങളാണ്.

  Name Engraved Gold Pen

 5. ഇഷ്ടാനുസൃതമാക്കിയതും കൈകൊണ്ട് നിർമ്മിച്ചതുമായ സ്വർണ്ണ കളക്റ്റിബിളുകളും സ്വർണ്ണാഭരണങ്ങളും

  വിവാഹങ്ങൾ, വാർഷികങ്ങൾ, മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, കുടുംബ കൂട്ടായ്മകൾ, മറ്റ് സാമൂഹിക പരിപാടികൾ എന്നിവ പോലെയുള്ള സവിശേഷ അവസരങ്ങൾക്കുള്ള സമ്മാനങ്ങൾ തിരഞ്ഞെടുക്കുന്നത് വെല്ലുവിളി ഉയർത്തുന്നതാണ്. നിങ്ങൾ സമ്മാനിക്കുന്നത് പുതുമയുള്ളതും അർത്ഥപൂർണ്ണവും ആക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് സമ്മാനം വ്യക്തിഗതമാക്കുകയെന്നത്. പ്രിയപ്പെട്ടവരുടെ അഭിമാനവും സന്തോഷവും വർദ്ധിപ്പിക്കുന്നതിന്, ബാറുകളോ നാണയങ്ങളോ വേസുകളോ പെയിന്റിംഗുകളോ ചിത്ര ഫ്രെയിമുകളോ സങ്കീർണ്ണമായ സ്വർണ്ണ വിഗ്രഹങ്ങളോ പോലുള്ള സ്വർണ്ണാഭരണങ്ങളും സ്വർണ്ണം പൂശിയ കളക്റ്റിബിളുകളും വ്യക്തിഗതമാക്കുക.

 6. പ്രേമികൾക്കുള്ള സമ്മാനങ്ങൾ

  നിങ്ങൾ സമ്മാനം നൽകുന്നത് യാത്രയിഷ്ടപ്പെടുന്ന ഒരു സുഹൃത്തിനോ കാറിൽ ഭ്രമമുള്ള സഹോദരനോ ഭക്ഷണപ്രേമിയായ സഹപ്രവർത്തകനോ ആകട്ടെ, അവരിഷ്ടപ്പെടുന്ന വിഷയങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമെന്ന് കാണിക്കുന്നതിന് വ്യക്തിഗതമാക്കിയ സ്വർണ്ണവസ്തുക്കൾ സഹായിക്കും. കാറിനെ പ്രണയിക്കുന്നവർക്ക് കാറിന്റെ ചെറു രൂപങ്ങൾ പോലുള്ള സ്വർണ്ണം പൂശിയ കളക്റ്റിബിളുകളോ യാത്ര ഇഷ്ടപ്പെടുന്നവർക്ക് സ്വർണ്ണം കൊണ്ട് അവരുടെ പ്രിയപ്പെട്ട ഇടങ്ങൾ കൊത്തിയിട്ടുള്ള പെയിന്റിംഗുകളോ ഫുട്ബോൾ പ്രേമിക്ക് ചെറിയൊരു സുവർണ്ണ പാദുക കീചെയിനോ നൽകുന്ന കാര്യം പരിഗണിക്കുക.

നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വ്യക്തിഗതമാക്കുന്നത്, വിലപിടിപ്പുള്ള സമ്മാനത്തിലേക്ക് വൈകാരികതയുടെ അംശം കൂട്ടിച്ചേർക്കലാണ്, നിങ്ങൾ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് പ്രിയപ്പെട്ടവരെ അറിയിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ഉറവിടങ്ങൾ: Source1