Published: 12 Sep 2017

പുരാതന ഇന്ത്യയിലെ രാസവാദവിദ്യ

Alchemy Gold

മധ്യകാലത്ത് സാധാരണ ലോഹത്തെ സ്വർണ്ണമാക്കുവാനായി പരിശീലിപ്പിച്ചിരുന്നറതാണ് രാസവാദവിദ്യയെന്ന (ആൽക്കെമി) രസതന്ത്രത്തിന്റെ ആദ്യത്തെ അശാസ്ത്രീയമായ രൂപം. ഇന്ത്യൻ രാസവാദവിദ്യയെ കുറിച്ച് അന്വേഷിച്ച് പോയാൽ വേദ കാലഘട്ടത്തിലേക്കും, സിന്ധു താഴ്വാരത്തിലെ മോഹൻജാദാരോ, ഹാരപ്പാ എന്നീ സംസ്കാരങ്ങളിലേക്കുമാണ് ചെന്നെത്തുന്നത്. പുരാവസ്തുക്കൾ കുഴിച്ചെടുത്തും പരിശോധിച്ചും ശാസ്ത്രഞ്ജർ ഇന്ത്യക്കാർ പുരാതന കാലത്ത് എങ്ങനെയാണ് രസതന്ത്ര അറിവുകൾ നേടിയതെന്നതിലേക്ക് ഒരു ചെറിയ വെളിച്ചം വീശി.

രസായനം അല്ലെങ്കിൽ “ദ്രവ്യങ്ങളുടെ വഴി” എന്നർത്ഥം വരുന്ന സംസ്കൃത പദം തെക്കേ ഏഷ്യയിലെ ഗ്രന്ഥങ്ങളിൽ രാസവാദവിദ്യയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നു. ഈ വാക്കിന്റെ അടിവേര് പോകുന്നത് പത്താം നൂറ്റാണ്ടിലേക്കാണ്, അനവധി നൂറ്റാണ്ടുകൾക്കു ശേഷം പുരാതന ആയുർവേദത്തിൽ ജീവിതകാലയളവ് കൂട്ടുന്നത് “റിജുവനേഷൻ തെറാപ്പി ” എങ്ങനെയെന്ന് കണ്ടു പിടിക്കാനായി ഉപയോഗിച്ചിരുന്നു.

ഇന്തയിൽ രാസവിദ്യ ആദ്യം തുടങ്ങിയത് സാധാരണ ലോഹങ്ങളെ സ്വർണ്ണമാക്കി പരിവർത്തനപ്പെടുത്താനായിരുന്നു, പിന്നീട് ആയുസ്സ് വർധിപ്പിച്ച് അമരത്വം നേടുവാനുള്ള അമൃത് ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നതായും, ഡേവിഡ് ഗോർഡൻ വൈറ്റ് എഴുതിയ രസായനത്തിൽ (രാസവാദവിദ്യ ) പറയുന്നു. ഇന്ത്യൻ രാസവാദവിദ്യയുടെ വർണ്ണങ്ങളും രുചികളും വലിയ രീതിയിൽ ദുർമന്ത്രവാദത്തിലും ഉപയോഗിച്ചിരുന്നു. ഇതിന്റെ ഫലമായി മെർക്കുറിയും മറ്റ് ലോഹങ്ങളും കൊണ്ടുള്ള ചില സംയുക്തങ്ങളും തയ്യാറെടുപ്പുകളും വൈദ്യ ശാസ്ത്ര രംഗത്തിന് സഹായകമായി തീർന്നിട്ടുണ്ട്.

പുരാതന രാസവാദവിദ്യക്കാർക്ക്, പ്രത്യേകിച്ചും നാട്ടിലുണ്ടായിരുന്നവർക്ക് യഥാർത്ഥ സ്വർണ്ണത്തെയും പരിവർത്തനം ചെയ്ത സ്വർണ്ണത്തെയും തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു. പരിവർത്തന ശാസ്ത്രമനുസ്രിച്ച് : പുരാതന ഇന്ത്യയുടെ കാഴ്ച്ചപ്പാടുകളെയും പരിശീലനങ്ങളെയും കുറിച്ചുള്ള, ന്യൂഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഓഫ് ആർട്സിലെ ബി.വി സുബ്രയപ്പ എശുതിയ തമിഴ് ഗ്രന്ഥങ്ങൾ, അഗസ്ത്യന്റെ അമുദകലൈജ്ഞാനം എന്നിവ, ഉണ്ടാക്കിയെടുത്ത സ്വർണ്ണവും സാധാരണ സ്വർണ്ണവും കുറേ നേരം ചൂടാക്കുകയോ നീറ്റുകയോ ചെയ്താൽ ആദ്യത്തേതിൽ നിന്നും ചാരവും യഥാർത്ഥമായ ലോഹവും പുറത്തുവരുമെന്നും, പരിശുദ്ധ സ്വർണ്ണം ഒരു മാറ്റവുമില്ലാതെ നിൽക്കുമെന്നും തെളിയിക്കുന്നു.

രാസവാദ വിദ്യയുടെ പുറത്തറിയാത്ത ചരിത്രങ്ങളെ തേടിപ്പോവുകയാണെങ്കിൽ, വൈറ്റ്സിന്റെ പുസ്തകത്തിൽ പ്രധാനമായും പറയുന്നത് മധ്യകാലഘട്ടത്തിൽ ഹട യോഗ ചെയ്തിരുന്നവരും ഇതേ ആളുകളാണ്. അദ്ദേഹം ഒരു ബുദ്ധസന്ന്യാസിയായ നാഗാർജുനാഗാര്യയെ പറ്റി പറയുന്നുണ്ട്, പുരാധന കാലത്ത് അദ്ദേഹം നാഗാർജുന സഗരരെന്ന സർവകലാശാല നടത്തിയിരുന്നതായും ഇവിടെ രാസവാദ വിദ്യ പഠിപ്പിച്ചിരുന്നതായും പറയുന്നു. മെർക്കുറിയെ സ്വർണ്ണമാക്കുന്ന രീതി വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്.

സത്യത്തിൽ അനവധി ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ഇത്തരത്തിലുള്ള രാസവാദ വിദ്യകളെ കുറിച്ച് പറയുന്നുണ്ട്. ഗവേഷകർ പറയുന്നത് രാസവാദവിദ്യ ചെയ്യുന്ന സമയത്ത് എന്തെങ്കിലും അപകടം സംഭവിച്ചാൽ അവിടെ കോൾഡ് ഫ്യൂഷൻ എന്ന് വിളിക്കുന്ന ചെറിയ ആണവ സ്ഫോടനം ഉണ്ടാവുമെന്നാണ്.