Published: 31 Aug 2017

വളകൾ - സ്വർണ്ണത്തിന്റെ ശബ്ദം

ഏറ്റവും പഴയതുകളിലൊന്നും എല്ലാവരുമറിയുന്നതുമായ ഒരു ആഭരണം, വളകൾ ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു പ്രധാന ഭാഗമാണ്. വളകൾ സ്വർണ്ണം, ഗ്ലാസ്സുകൾ, ആനകൊമ്പ്, ചരട് എന്നിവ കൊണ്ടെല്ലാമാണ് നിർമ്മിക്കുന്നത്. ഇവ കൈകൾ അലങ്കരിക്കുവാനായുള്ളതാണ്, ചില മത സമൂഹങ്ങളിൽ ഇവ വിവാഹിതയായ സ്ത്രീകളുടെ അടയാളമാണ്. വധുവണിയുന്ന “ സോലാഹ്-ശ്രിംഗർ ” എന്നു വിളിക്കുന്ന പതിനാറ് ആഭരണങ്ങളിൽ പ്രധാനിയാണ്.

പരമ്പരാഗത കാലം തൊട്ടേ സ്ത്രീകൾ അവരുടെ കൈകൾ ഒഴിച്ചിടാറില്ല, വളകൾ മാറുമ്പോൾ പോലും. അവർ പുതിയ വളകൾ ഇടുന്നതു വരെയും കൈകളിൽ പരിശുദ്ധമായ നൂലോ അല്ലെങ്കിൽ സാരി തുമ്പോ കൊണ്ട് കെട്ടിയിരിക്കും.

പുരാതന ഇന്ത്യയിൽ വളവിൽക്കുന്ന പുരുഷന്മാർക്ക് മാത്രമേ ( അച്ഛനെയോ, സഹോദരനെയോ, ഭർത്താവിനെയോ കൂടാതെ) സ്ത്രീകളുടെ കൈയ്യിൽ പിടിക്കുവാനുള്ള അധികാരമള്ളൂ. പരമ്പരാഗത സമ്പ്രദായം സ്ത്രീകളെ വളരെ അപൂർവ്വമായേ പുറത്തിറങ്ങുവാനായി അനുവദിച്ചിരുന്നുള്ളൂ, അതുകൊണ്ടു തന്നെ വളക്കച്ചവടക്കാരൻ തന്റെ വളകളുമായി വീടുകൾ സന്ദർശിക്കുകയാണ് ചെയ്യാറുള്ളത്. ഈ ലേഖനത്തിൽ ഞങ്ങൾ നിങ്ങളെ വിവാഹങ്ങൾക്കോ മറ്റ് വിശേഷ ദിവസങ്ങൾക്കോ വേണ്ടി മാത്രം പണിയുന്ന ചില സ്വർണ്ണ വളകളെയാണ് പരിചയപ്പെടുത്തുന്നത് –

 

പിചോടി: ഈ സ്വർണ്ണ വളകൾ പണിയുന്നത് 24-കാരറ്റ് സ്വർണ്ണവും അതിന് ഉറപ്പേകുന്നതിനു വേണ്ടി ഒരു ചെമ്പ് കഷ്ണവും ചേർത്താണ്. ഈ വളകളെ അലങ്കരിച്ചിരിക്കുന്നത് പൂക്കളുടെയോ മൃഗങ്ങളുടെയോ രൂപങ്ങളോ അല്ലെങ്കിൽ മറ്റ് മതപരമായ വിഷയങ്ങളോ ഉൾപ്പെടുത്തിയാണ്. മഹാരാഷ്ട്രയിലെ നവവധുവോ അല്ലെങ്കിൽ വിവാഹിതയായ സ്ത്രീകളോ ഇവയെ പച്ച കുപ്പിവളകളുടെ കൂടെയാണ് ഇടുന്നത്.

മഹാരാഷ്ട്രയിലെ മറ്റൊരു പ്രശസ്ത വളയാണ് ‘ടോഡ’. ഇവ സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഇറുക്കം കൂടിയ വളകളാണ്, ഇവ വധുവും, മഹാരാഷ്ട്രയിലെ സമ്പന്ന കുടുംബത്തിലെ സ്ത്രീകളും രണ്ടെണ്ണമെങ്കിലും ധരിക്കും.

പചേലി: പചേലി വളകൾ, ഗോക്രു വളകളെന്നും അറിയപ്പെടുന്ന ഇവ, രാജസ്ഥാൻ ആഭരണങ്ങളിലെ ഒരു പ്രധാന ഘടകമാണ്. ഇവയുടെ പുറം ഭാഗത്തെ വീതി 10-സെ.മീ വരെ ഉണ്ടാകും, ചെറിയ തിളക്കത്തിനു വേണ്ടി പലപ്പോഴും മുത്തുകളോ വജ്രങ്ങളോ ചേർത്ത് അലങ്കരിക്കാറുണ്ട്. ലോഹത്തിൽ മീനാഹാരി രീതിയിൽ പണിതിരിക്കുന്ന ഈ വളകൾ അതിഗംഭീരമായ ഒരാഭരണമാണ്. പക്ഷേ സാധാരണയായി ഇവയുടെ കൂടെ മറ്റു വളകളോ കൈ ചെയ്യിനുകളോ ഇടയിൽ വരുന്ന രീതിയിൽ ധരിക്കാറുണ്ട്. പിച്ചോടിയെ പോലെ തന്നെ ഈ വളകളെയും മറ്റ് കുപ്പിവളകൾക്കൊപ്പമോ, ചരടുകൾക്കൊപ്പമോ അല്ലെങ്കിൽ ആനക്കൊമ്പ് കൊണ്ടുള്ള വളകൾക്കൊപ്പമോ ആണ് ധരിക്കാറുള്ളത്.

ഹവാല കാറ്റു: മലബാർ തീരത്തെ പവിഴ മുത്തുകൾ കൊണ്ടും സൂര്യകാന്തി പൂക്കൾ കൊണ്ടും ചുറ്റിയവ, ഹവാല കാറ്റ് പവിഴ വളകൾ എന്നാണ് അറിയപ്പെടുന്നത്. ഈ വളകൾ മംഗോളിയൻ സംസ്കാരത്തിന്റെ ഭാഗമാണ്,മെഡിറ്ററേനിയൻ കടലിന്റെ സെലോൺ തീരത്തുള്ള ഇന്തോ - റഷ്യൻ ഗോത്ര വർഗ്ഗമാണ് പവിഴ മുത്തുകൾ ആദ്യമായി കണ്ടെടുത്തത്.

വടക്കേ ഇന്ത്യയിലെ വിവിധ തരത്തിലുള്ള വളകളിൽ ചൂരി, ബൻഗ്ഡി, നൗഗാരി, കൻഗൺ, പഹുഞ്ചി, ഗായ്റ, പത്റി, ബർതാന, ട്സ്ത് ബാൻഡ് എന്നിവയും ഉൾപ്പെടുന്നു.
 

കടാസ്: ഇവ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ധരിക്കുന്ന ഒരു ആഭരണമാണ്. കടാസ് ഉറപ്പുള്ള സ്വർണ്ണം കൊണ്ടും അല്ലെങ്കിൽ ദ്വാരങ്ങൾ ഉണ്ടാക്കി അവയിൽ നൂലുകൾ ഇടുന്ന രീതിയിൽ ഉണ്ടാക്കിയവയാണ്. കടാസിന്റെ അവസാന ഭാഗത്ത്, മയിൽ, ആന, പാമ്പ്, മുതല തുടങ്ങിയവയുടെ രൂപങ്ങൾ കൊത്തി അലങ്കരിക്കാറുണ്ട്. ഇന്ത്യയിലെ സ്ത്രീകൾ കടാസിനൊപ്പം മറ്റ് വളകളും ധരിക്കാറുണ്ട്, പക്ഷേ പുരുഷന്മാർ കടാസ് മാത്രമാണ് ധരിക്കുന്നത്.

സിക്കിമിൽ, സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് കൊണ്ടുണ്ടാക്കിയ കടാസ് ധരിക്കുന്നത് ദൈവം അവരെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടതിന്റെ ദൗത്യം ഓർമ്മിപ്പിക്കുവാനാണ്.

വളകൾ കൂടാതെ സ്ത്രീകൾ അവരുടെ കൈകളിൽ കൈത്തളകൾ ഇട്ടും അലങ്കരിക്കാറുണ്ട്, ബസു, ബസു- ബാൻഡ്, വങ്കി എന്നും അറിയപ്പെടുന്ന ഇവയെ നവ വധുക്കൾ മാത്രമാണ് ധരിക്കാറുള്ളത്.

ഇത്തരത്തിലുള്ള അലങ്കാര വസ്തുക്കൾ ഇന്ത്യയിൽ വളരെയധികം പ്രശസ്തമാണ് പലപ്പോഴും ഇവക്കുമേൽ ആത്മീയവും സാമൂഹികപരവുമായ പ്രാധാന്യങ്ങൾ ചുമത്താറുണ്ട്. സ്ത്രീകളുടെ കരങ്ങൾ അലങ്കരിക്കുന്ന തിളങ്ങുന്ന വളകളെ കാണുവാനും കേൾക്കുവാനും സാധിക്കും, അവയെ വിശിഷ്ട വേളകളും ഉത്സവങ്ങളും രാജ്യത്തുടനീളമായി ആഘോഷിക്കുമ്പോൾ ധരിച്ചുവരാറുണ്ട്.