Published: 11 Sep 2019

മുംബയിലെ, സ്വർണം കൊണ്ട് അലങ്കരിച്ചിരിക്കുന്ന മനോഹരങ്ങളായ ഗണപതി വിഗ്രഹങ്ങൾ

10 ദിവസത്തെ ഗണപതി ഉത്സവങ്ങൾ ഏതൊരു മഹാരാഷ്ടക്കാരനും ഹൃദ്യമായ ഒരു സദ്യയാണ്! നമ്മുടെ ഇഷ്ടദേവന്റെ സാന്നിധ്യം മൂലം അനുഗ്രഹിക്കപ്പെടുന്ന ഈ ദിവസങ്ങളെ പോലെ വർഷത്തിൽ ഒരിക്കലും നമ്മൾ ഇത്ര സന്തോഷവും തെളിമയും പുണ്യവും അനുഭവിക്കുന്നില്ല. ഒപ്പമുള്ള ഭക്തർക്കൊപ്പം രാത്രിയും പകലും നമ്മൾ നൃത്തം ചെയ്യുകയും അടുത്തുള്ളവരും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരൽ ആഘോഷിക്കുകയും ചെയ്യുന്നു.

ലോഹങ്ങളിൽ വച്ച് ഏറ്റവും ശുഭകരമായ ലോഹമായ സ്വർണം, ഉത്സവാഘോഷങ്ങൾക്ക് പോസിറ്റീവായ ഒരു സുവർണ പ്രതീതി നൽകുന്നു - നമ്മൾ ധരിക്കുന്ന സാരികളിലും വീട്ടിൽ നാം അലങ്കരിക്കുന്ന ഗണപതി വിഗ്രഹങ്ങളിലും നഗരത്തിലുടനീളം ഉയർത്തിയിരിക്കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നതുമായ പന്തലുകളിലും സ്വർണം ജീവചൈതന്യം പകരുന്നു!

ഗണപതിയുടെയും സ്വർണത്തിന്റെയും പുണ്യമായ സംയോജനത്തിൽ നിന്ന് മാത്രം ലഭിക്കുന്ന പവിത്രമായ ആഹ്ലാദം അനുഭവിക്കുവാൻ കഴിയുന്ന മുംബൈയിലെ ഏറ്റവും മികച്ച ഇടങ്ങൾ ഇതൊക്കെയാണ്.

GSB സേവാ മണ്ഡൽ

ശ്രീ ഗുരു ഗണേഷ് പ്രസാദ്, ഭൂകൈലാഷ് നഗർ, 400022

ഗണപതി ബപ്പാ മോറിയ! മംഗള മൂർത്തി മോറിയ! GSB സേവാ ഗണേശ് പന്തലിലെ മൂർത്തിയെ “മംഗളം” ആക്കുന്നത് എന്തൊക്കെയാണ്? വിഗ്രഹത്തെ അലങ്കരിച്ചിരിക്കുന്ന ഘനഗംഭീരമായ 68 കിലോഗ്രാം സ്വർണമാണ് ഇതിന്റെ കാരണം! എല്ലാ മുംബൈക്കാർക്കും നഗരത്തിലെ ഏറ്റവും വിലയേറിയ ഗണപതിയെ അറിയാം - ഈ വിഗ്രഹം 266 കോടി രൂപക്കാണ് ഇൻഷുർ ചെയ്തിരിക്കുന്നത്, കൂടാതെ ഈ ഉത്സവ സീസണിൽ ഈ പന്തൽ 70,000 പൂജകൾക്ക് വേദിയാകും എന്ന് കരുതപ്പെടുന്നു. കണ്ടാൽ മാത്രം വിശ്വസിക്കാൻ കഴിയുന്ന ഒരു കാഴ്ചയാണിത്!

കടപ്പാട് - GSB സേവാ മണ്ഡൽ

ഫോർച്ച ഇച്ഛാപൂർത്തി ഗണേശ്

ഇച്ഛാപൂർത്തി ഗണേശ് ചൗക്ക്, 400001

ഫോർച്ച ഇച്ഛാപൂർത്തിയിലെ ഗണേശ് പന്തൽ ഇപ്പോൾ അതിന്റെ അറുപതിനാലാമത്തെ വർഷത്തിലാണ്. ഇന്ന്, ഈ പന്തലിൽ ലോകമെമ്പാടും നിന്നുള്ള വിഗ്രഹങ്ങൾ ഉണ്ട് – കമ്പോഡിയ മുതൽ റോം മുതൽ ജപ്പാൻ വരെ - പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്ന് പോലും ഈ പന്തലിന്റെ സംഘാടകർ അഭിമാനത്തോടെ പറയുന്നു.

ഇവിടെ ബപ്പയുടെ ശിരസ്സ് ഉജ്വലമായ ഒരു സ്വർണകിരീടത്താൽ (മകുടം ) അലങ്കരിച്ചിരിക്കുന്നു, അത് ഭഗവാന്റെ ശാശ്വതമായ ജ്ഞാനത്തെയും ശക്തിയെയും ഉൽഘോഷിക്കുന്നു. സ്വർണം ഹിന്ദുക്കൾക്ക് പവിത്രമായതിനാൽ, ഉത്സവ വേളകളിൽ ഇത് ദേവന്മാർക്ക് സമർപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ഏറ്റവും അധികം കൊണ്ടാടപ്പെടുന്ന ഗണപതി ഉത്സവം എന്ന ആഘോഷം, സ്വർണമില്ലാതെ അപൂർണമാണ്. നിങ്ങളുടെ ആത്മീയതയെ ഉയർത്തുന്ന ഒരു കാഴ്ച!waswa

ഗിർഗാംച രാജ

നിക്കദ്വാരി എൽഎൻ, കോട്ടാച്ചി വാഡി , അംബേവാഡി, ഗിർഗാവ്, 400004

മഹത്തായ വിജയത്തിന്റെയും ദൈവികതയുടെയും പ്രതീകമായ സ്വർണത്താൽ, ഗിർഗാംച രാജ പന്തലിലെ 22 അടിയിൽ ഉള്ള ഗണപതി വിഗ്രഹം അലങ്കരിച്ചിരിക്കുന്നു. ഗണേശ വിഗ്രഹത്തിന്റെ പ്രാമുഖ്യമർഹിക്കുന്ന ഓരോ ഇടവും സ്വർണം കൊണ്ട് ആവരണം ചെയ്തിരിക്കുന്നു; ഭഗവാന്റെ ഇരു കൊമ്പുകളും - ഒരെണ്ണം ഒടിഞ്ഞതാണ് - നാല് കൈകളും വലിയ വയറും സ്വർണ്ണം കൊണ്ട് മൂടിയിരിക്കുന്നു, കൈമരിക്കാൻ നാമെല്ലാവരും പരിശ്രമിക്കേണ്ട വിവേകവും ആത്മജ്ഞാനവുമാണ് ഇവിടെ പ്രതീകവൽക്കരിക്കപ്പെടുന്നത്.

ഖേത്വാഡിച രാജ

ഖേത്വാഡി ലൈൻ നമ്പർ 12, 400004

മുംബൈയുടെ സ്വന്തം കുംഭമേളയെന്നു വാത്സല്യപൂർവ്വം വിളിക്കപ്പെടുന്ന ഖേത്വാഡിയുടെ 13 പാതകളും ഗണപതി ഉത്സവ സമയത്ത് വർണങ്ങളും ഊർജ്ജവും നിറഞ്ഞ ആഘോഷങ്ങളായിരിക്കും. 1959 മുതൽ, അവർ 21 തലയുള്ള ഗണപതി, പാമ്പിന്റെ പുറത്തിരിക്കുന്ന ബപ്പ എന്നിങ്ങനെ അനവധി അമൂല്യമായ നിധികൾ ഗണപതി ഉത്സവത്തിന് പ്രദർശനത്തിന് വയ്ക്കാൻ തുടങ്ങി. ഈ വർഷത്തെ പ്രധാന ആകർഷണം പന്ത്രണ്ടാമത്തെ പാതയിലാണ് - ഖേത്വാഡിച രാജ പന്തൽ - അവിടെ 24 അടി ഉയരമുള്ള ഗണപതി വിഗ്രഹം അതിന്റെ എല്ലാ പ്രതാപത്തോടും കൂടി നിങ്ങൾക്ക് മുകളിൽ ഉയർന്ന് നിൽക്കും. ഗണപതിയുടെ വാഹനം അദ്ദേഹത്തിന്റെ സമീപത്തായി കാണാം - സ്വർണത്തിലുള്ള ഒരു മൂഷികൻ (ഏലി ) ആണിത്. ഭഗവാന്റെ കൈയിലുള്ള കയർ പോലും സ്വർണം കൊണ്ട് നിർമ്മിച്ചതാണ്.

ബപ്പക്ക് മാത്രമായുള്ള ആഭരണങ്ങൾ

ഗണപതിയെയോ സ്വന്തം വീടിനെയോ അലങ്കരിക്കുന്നതിനു ആരാധിക്കുന്ന ഒരു ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതിനോ വേണ്ടിയോ ധാരാളം സ്വർണാഭരണങ്ങൾ വാങ്ങുന്ന ആരെയെങ്കിലും നമുക്കെല്ലാവർക്കും പരിചയമുണ്ടായിരിക്കും. എന്നാൽ ഈ ഉത്സവത്തിന് മാത്രമായി പ്രത്യേകം സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്ന ജ്വല്ലറി സ്ഥാപനങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?

നിങ്ങളുടെ ഗണപതിയെ മോടിപിടിപ്പിക്കുന്നതിനായി പി എൻ ഗാഡ്ഗിൽ ആൻഡ് സൺസിന് ബൃഹത്തായ സ്വർണാഭരണശേഖരം ഉണ്ട്. സ്വർണ മകുടം, കമ്മലുകൾ, മാലകൾ, മോദക്, സ്വർണം കൊണ്ടുള്ള എലികൾ എന്നിവയും മറ്റും നിങ്ങളുടെ ഗണപതിയെ യഥാർത്ഥത്തിൽ ഉള്ളതിനേക്കാളും പ്രതാപവാനാക്കുന്നു.

പ്രശസ്ത ജ്വല്ലറി സ്ഥാപനമായ വാമൻ ഹരി പെഥെ, ഗണപതിയോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിച്ചത് അവരുടെ വിഗ്രഹത്തെ സമൃദ്ധമായി സ്വർണ്ണാഭരങ്ങളാൽ അലങ്കരിച്ചു കൊണ്ടായിരുന്നു. സ്വർണ മകുടവും അത്യാഡംബരങ്ങളായ മാലകളും നമ്മുടെ ഇഷ്ടദേവന്റെ വിഗ്രഹത്തെ പ്രൗഢിയുള്ളതാക്കുന്നു.

കടപ്പാട് - വാമൻ ഹരി പെഥെ ജ്വല്ലേഴ്സ്

ബപ്പ വീട്ടിലേക്ക് വരുന്നു!

നമ്മുടെ കുടുംബസ്വത്തുക്കളും സമ്പാദ്യശേഖരങ്ങളും പുറത്തെടുക്കാനും ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങാനും ഉള്ള സമയമാണ് ഗണപതി ഉത്സവം. സ്ത്രീകൾ വലതുകൈയിൽ സാമ്പ്രദായികമായ സ്വർണ വളകൾ അണിയുന്ന വേളയാണിത്. തലമുറകളായി കൈമാറി വന്ന സ്വർണമാലകളും കമ്മലുകളും പരമ്പരാഗതമായ സാരികളും ചേർന്നുള്ള സംയോജിതമായ വസ്ത്രധാരണ രീതി, സമകാലിക സ്റ്റൈൽ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ തിളക്കം നൽകുന്നു.

പുഷ്പാലങ്കാരങ്ങളും, വീടുകളിൽ നിർമ്മിച്ച മനോജ്ഞമായ മോദകുകളും നാസിക് ദോളുകളും ഗണപതിയുത്സവത്തിന്റെ പത്തു നാളുകളെ ഐക്യവും ഉന്മേഷവും ഭാഗ്യവും നിറഞ്ഞതാക്കുന്നു. ഇന്ത്യയിലെ ഒരു ഉത്സവവും, ഓർമ്മകളുടെ മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന മംഗളകരമായ സുവർണ ചൈതന്യമായ സ്വർണത്തിന്റെ സാന്നിധ്യമില്ലാതെ പൂർണമാവുന്നില്ല.