Published: 09 Apr 2018

അക്ഷയ തൃതീയ ആഘോഷിക്കുന്നതിന് സ്വർണ്ണം വാങ്ങുന്നതിനുള്ള മാർഗ്ഗങ്ങൾ

Akshaya Tritiya Meaning

അക്ഷയ തൃതീയയെന്ന സുവർണ ദിനം ഇക്കൊല്ലം ആഘോഷിക്കപ്പെടുന്നത് 18 ഏപ്രിൽ 2018-നാണ്. ഹിന്ദുക്കളും ജൈനമതക്കാരും മംഗളകരമായി കണക്കാക്കുന്ന ദിവസമാണിത്. ബിസിനസ്സ് ആകട്ടെ, വിവാഹമാകട്ടെ, ഒരു നിക്ഷേപം ആരംഭിക്കലാകട്ടെ, ഏതൊരു തരത്തിലുള്ള തുടക്കങ്ങളും അക്ഷയ തൃതീയ ദിവസം തുടങ്ങിയാൽ ശുഭകരമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി, മഹാഭാരതം എഴുതാനാരംഭിച്ചത് അക്ഷയ തൃതീയ ദിവസമാണെത്രെ. പുരാണ മനുസരിച്ച്, കാട്ടിൽ പോകേണ്ട വന്ന പാണ്ഡവർക്ക് ശ്രീകൃഷ്ണൻ ഒരു പാത്രം സമ്മാനിച്ചു. അക്ഷയപാത്രം എന്നായിരുന്നു അതിന്റെ പേര്. ഈ പാത്രത്തിൽ എപ്പോഴും ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടായിരിക്കും . എത്ര എടുത്താലും വീണ്ടും വീണ്ടും നിറഞ്ഞുകൊണ്ടിരിക്കും. തുടർന്നങ്ങോട്ട്, സ്വർണ്ണം വാങ്ങുന്നതിന് ഏറ്റവും ശുഭകരമായ ദിവസമായി അക്ഷയ തൃതീയ കണക്കാക്കപ്പെടുന്നു. കാരണം, ഈ ലോഹത്തിന്റെ തിളക്കം ഒരിക്കലും മങ്ങില്ല. മാത്രമല്ല, സമൃദ്ധിയെയും സമ്പത്തിനെയും ഭാഗ്യത്തെയും സൂചിപ്പിക്കുന്ന ലോഹമാണിത്. അക്ഷയ തൃതീയ ദിവസത്തെ'"സത്യയുഗ"ത്തിന്റെ അല്ലെങ്കിൽ "സുവർണ യുഗത്തി"ന്റെ ആരംഭമായും കണക്കാക്കുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് പുരാതന കാലം മുതൽക്കേ സ്വർണ്ണം വാങ്ങുന്നതിനുള്ള ശുഭദിവസമായി അക്ഷയ തൃതീയ കണക്കാക്കപ്പെടുന്നത്. ഈ ആചാരം ഇപ്പോഴും തുടരുന്നു.

Cഅക്ഷയ തൃതീയയ്ക്ക് കുറച്ച് ദിവസം മുമ്പാണ് വിഷു ആഘോഷം നടക്കുന്നത്. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും ഹിന്ദുക്കൾക്ക് വിഷു പുതുവർഷാരംഭമാണ്. സ്വർണ്ണവും ഭൂമിയും പോലെ പ്രധാനപ്പെട്ട കാര്യങ്ങൾ വാങ്ങുന്നതിന് ശുഭകരമായ ദിവസമായി വിഷുവും കണക്കാക്കപ്പെടുന്നു.

ഈ അക്ഷയ തൃതീയയ്ക്ക് സ്വർണ്ണത്തിൽ നിക്ഷേപം നടത്താനോ പ്രിയപ്പെട്ടവർക്ക് സ്വർണ്ണ സമ്മാനം നൽകാനോ നിങ്ങൾ തീരുമാനിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില മാർഗ്ഗങ്ങൾ താഴെ നൽകിയിരിക്കുന്നു:

<ദയവായി ശ്രദ്ധിക്കുക: താഴെയുള്ള എല്ലാ ടെക്സ്റ്റും ചിത്രങ്ങളായി പരിവർത്തിപ്പിക്കപ്പെടും>

നിങ്ങൾക്കേവർക്കും സമൃദ്ധിയുടെ വിഷുവും അക്ഷയ തൃതീയയും നേരുന്നു. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഈ സവിശേഷ അവസരങ്ങൾ ആഘോഷിക്കുമ്പോൾ സ്നേഹവും സന്തോഷവും പങ്കിടുക.

ബന്ധപ്പെട്ട ലേഖനം: സ്വർണ്ണത്തിന്റെ പകിട്ടിൽ മംഗളകരമായ അക്ഷയ തൃതീയ ആഘോഷിക്കുക