Published: 19 Jan 2018

പുരുഷന്മാർക്ക് സ്വർണം അണിയുന്നതിനുള്ള ദൈനംദിന മാർഗങ്ങൾ

സ്ത്രീകൾ എല്ലാ രൂപത്തിലുമുള്ള, പ്രത്യേകിച്ച് ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വർണത്തെ ആരാധിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം, എന്നാൽ പുരുഷന്മാർക്കും സ്വർണത്തിന്റെ സൗന്ദര്യത്തിൽ നിന്ന് പ്രയോജനം നേടാം. പുരുഷന്മാർക്ക് അവരുടെ വസ്ത്രധാരണത്തിൽ സ്വർണം ചേർത്തുകൊണ്ട് മാറ്റുകൂട്ടാൻ കഴിയുന്ന പാരമ്പര്യേതര വഴികൾ ഇതാ:

 1. സ്വർണം കൊണ്ടുള്ള കഫ് ലിങ്കുകൾ:

  നിങ്ങളുടെ ലുക്കിന് മനോഹാരിതയും സംസ്ക്കാര സമ്പന്നതയും ചാരുതയും പകരുന്നതിന് നിങ്ങളുടെ ഔപചാരിക അല്ലെങ്കിൽ കാഷ്വൽ വസ്ത്രത്തിനൊപ്പം സ്വർണം കൊണ്ടുള്ള കഫ് ലിങ്കുകളും ധരിക്കുക. വെയിൽ ബാക്ക്, ബുള്ളറ്റ് ബാക്ക്, സ്റ്റഡ് അല്ലെങ്കിൽ ബട്ടൺ സ്റ്റൈൽ, ചെയിൻ ലിങ്ക്, ബോൾ റിട്ടേൺ, ലോക്കിംഗ് ഡ്യുവൽ-ആക്ഷൻ, നോട്ട് കഫ്ലിങ്കുകൾ എന്നിങ്ങനെയുള്ള വ്യത്യാസ രൂപങ്ങളിൽ കഫ്ലിങ്കുകൾ ലഭ്യമാണ്. ഔപചാരിക ഇവന്റുകൾക്കും സാമൂഹിക പരിപാടികൾക്കും കഫ്ലിങ്കുകൾ ധരിക്കാവുന്നതാണ്.

 2. സ്വർണ ചെയിനുകൾ:

  വെളുത്ത ടി-ഷർട്ടിന്റെ കൂടെയോ അനുയോജ്യമായ സ്യൂട്ടിന്റെ കൂടെയോ ഒരു സ്വർണ ചെയിൻ ധരിക്കുകയാണെങ്കിൽ, നിങ്ങൾക്കൊരു മികച്ച 'സ്റ്റേറ്റ്മെന്റ്' സൃഷ്ടിക്കാവുന്നതാണ്. വ്യത്യസ്ത സന്ദർഭങ്ങൾക്ക് ധരിക്കുന്നതിനുള്ള വ്യത്യസ്ത തരം ചെയിനുകൾ ലഭ്യമാണ്; ഉദാഹരണത്തിന്, സാധാരണ പരിപാടികൾക്കും ചടങ്ങുകൾക്കും ഏതൊരു വസ്ത്രത്തിനൊപ്പവും സ്നേക്ക് അല്ലെങ്കിൽ റോളോ ചെയിനുകൾ ധരിക്കാം അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന എന്തെങ്കിലും ചടങ്ങുകൾക്ക് എത്ത്നിക്ക് വസ്ത്രത്തിനൊപ്പം ആങ്കർ അല്ലെങ്കിൽ ഗോതമ്പ് ചെയിനുകൾ ധരിക്കാം. വിശാലമായ ശ്രേണിയിലുള്ള, അതായത്, മതചിഹ്നങ്ങൾ, തമാശയുള്ള ഡിസൈനുകൾ അല്ലെങ്കിൽ സൂക്ഷ്മമായ സ്റ്റേറ്റ്മെന്റ് സൃഷ്ടിക്കുന്ന ലളിതമായ എന്നിവ പോലെയുള്ള പെൻഡന്റുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

 3. സ്വർണ വാച്ച്:

  റിട്ടയർമെന്റ് കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഒരു മനുഷ്യന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും ഒരു മികച്ച സമ്മാനമാണ് ഒരു സ്വർണ വാച്ച് എന്ന് പറയപ്പെടുന്നു. പാശ്ചാത്യ - ഇന്ത്യൻ ഔപചാരിക വസ്ത്രങ്ങളുമായി ജോടിയാക്കിയ ഒരു ആന്റിക് അപ്പീലിൽ നിന്ന് ഒരു സാധാരണ തൊഴിലാളിക്ക് പോലും പ്രയോജനം നേടാം. നേർത്ത സ്വർണ ബാൻഡുകൾക്കും കനമുള്ള സ്വർണ ലിങ്കുകൾക്കും കല്ലുകളും രത്നങ്ങളും കൊണ്ട് അലങ്കരിച്ചിച്ചുകൊണ്ടും സ്വർണ വാച്ചുകൾ വിപണിയിലെത്തുന്നു. വർക്ക് കോൺഫറൻസുകൾ അല്ലെങ്കിൽ ബോർഡ് മീറ്റിംഗ് പോലുള്ള പ്രധാനപ്പെട്ട അവസരങ്ങളിൽ, മികച്ച നേട്ടത്തിന്റെ പ്രതീകമായി ഒരു സ്വർണ വാച്ച് കണക്കാക്കപ്പെടും.

 4. ഗോൾഡ് സ്റ്റഡുകൾ:

  പുരുഷന്മാർക്ക് ചെവി കുത്തുക എന്ന സമ്പ്രദായം രാജാക്കന്മാരുടെയും മഹാരാജാക്കന്മാരുടെയും കാലം മുതൽക്കേ ഉണ്ട്. ഗോൾഡ് സ്റ്റഡുകളും ഹൂപ്പുകളും ദൈനംദിന ഫാഷൻ എന്ന നിലയിൽ ഉപയോഗിക്കാവുന്നതാണ്, ഉദാഹരണത്തിന്, ഓഫീസിലോ കോളേജിലോ നടക്കുന്ന പരിപാടികൾക്ക് അല്ലെങ്കിൽ ഒരു സോഷ്യൽ ഇവന്റിൽ. കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം സ്വർണ സ്റ്റഡ് ധരിക്കുമ്പോൾ ഒരു ‘കൂൾ’ ലുക്കും ലഭിക്കുന്നു, ബോളിവുഡിലെ പല സെലിബ്രിറ്റികളും ഈ രീതി പരീക്ഷിച്ച് നോക്കിയിട്ടുണ്ട്.

 5. സ്വർണ കണ്ണടകൾ

  1980-കളിലെ ഒരു ജനപ്രിയ ട്രെൻഡായ, ഗോൾഡ് വയർ ഫ്രെയിം ലെൻസുകൾ നിങ്ങൾക്കൊരു ഗ്ലാമർ ലുക്ക് നൽകുന്നു, സാമൂഹിക പരിപാടികളിൽ ഒരു മതിപ്പുണ്ടാക്കുന്നതിന് സ്വണ കണ്ണടകൾ അണിഞ്ഞ് നിങ്ങളുടെ ലുക്കിനൊരു റെട്രോ-വിന്റേജും കാലാതീതമായ ആകർഷണവും പകരാം.

 6. സ്വർണ ബ്രേസ്ലെറ്റുകൾ:

  പുരുഷന്മാർക്ക് ലുക്കിനൊരു സൂക്ഷ്മമായ തിളക്കം ചേർക്കുന്നതിനുള്ള മികച്ച മാർഗമാണ് സ്വർണ ബ്രേസ്ലെറ്റുകൾ. ലഭ്യമായ വൈവിധ്യമാർന്ന ബ്രേസ്ലെറ്റുകളിൽ നിന്ന് നിങ്ങൾക്ക് ഒരെണ്ണം തിരഞ്ഞെടുക്കാം; പ്ലെയിനും നേർത്തതുമായ ബ്രേസ്ലെറ്റുകൾ (ഔപചാരിക രൂപത്തിന്), ഭാരം കൂടിയ ചെയിൻ ബ്രേസ്ലെറ്റുകൾ (വംശീയ വസ്ത്രങ്ങളുമായി പോകാൻ) വരെ നിങ്ങൾ പരീക്ഷിക്കാവുന്നതാണ്. സന്ദർഭത്തിനനുസരിച്ച് വ്യത്യസ്തങ്ങളായ ബ്രേസ്ലെറ്റുകൾ വിവിധ വസ്ത്രങ്ങളുമായി ജോടി ചേർത്ത് പരീക്ഷിക്കാവുന്നതാണ്.

 7. സ്വർണ മോതിരങ്ങൾ:

  ഒരു സ്വർണ മോതിരം ഒരു വൈവാഹിക നിലയുടെ ചിഹ്നം മാത്രമല്ല, ഒരു ഫാഷൻ ആക്സസറിയും കൂടിയാണ്. ചുവപ്പ് മുതൽ പച്ചയും വെള്ളയും വരെ സ്വർണത്തിന്റെ വിവിധ നിറങ്ങളിൽ, ക്ലാസിക്, ബാൻഡ്, ഷഡ്ഭുജം, ദീർഘചതുരം എന്നിങ്ങനെയുള്ള സ്വർണ മോതിരങ്ങൾക്ക് വിപുലമായ ഡിസൈനുകൾ ഉണ്ട്. വളരെ പ്രധാനപ്പെട്ട ജ്യോതിഷ ഗുണകണങ്ങൾ ഉള്ളതിനാൽ സ്വർണ മോതിരങ്ങൾ വ്യാപകമായി ധരിക്കപ്പെടുന്നു.

 8. സ്വർണ കഡ:

  ഇന്ത്യയിൽ വളരെ പ്രചാരമുള്ളതും സിഖുകാർക്ക് നിർബന്ധമായതുമായ ഒരു നേർത്ത വളയാണ് കട. ഒരു സ്വർണ കാഡ അണിയുമ്പോൾ നിങ്ങളുടെ രൂപത്തിന് ഗ്ലാമറിന്റെ ഒരു സ്പർശം ലഭിക്കുന്നു, പാശ്ചാത്യ വസ്ത്രങ്ങൾക്കൊപ്പം മാത്രമല്ല, എത്നിക് വസ്ത്രങ്ങൾക്ക് ഒപ്പവും ഇവ ഉപയോഗിക്കാം.

 9. സ്വർണ ബട്ടണുകൾ:

  ഏത് ഔപചാരിക ചടങ്ങിനും നിങ്ങളുടെ സ്യൂട്ടിൽ സ്വർണ ബട്ടണുകൾ ഉൾപ്പെടുത്താം; അത് ജോലിസ്ഥലത്തെ ഒരു പാർട്ടി, ഒരു കുടുംബ ചടങ്ങ് അല്ലെങ്കിൽ ഒരു സുഹൃത്തിന്റെ കല്യാണം എന്നിങ്ങനെ ചടങ്ങ് എന്തും ആയിക്കൊള്ളട്ടെ. നിങ്ങളുടെ രൂപത്തിന് സ്വർണ തിളക്കം ചേർക്കുന്നതിനുള്ള മറ്റൊരു മനോഹരമായ മാർഗം.

  സ്വർണത്തിന് ഏത് വസ്ത്രവും ക്ലാസിയും സ്റ്റൈലിഷും ആക്കാനും ഏത് പുരുഷന്റെയും വസ്ത്രശേഖരത്തിൽ മികച്ചൊരു കൂട്ടിച്ചേർക്കൽ ആകാനും കഴിയും.