Published: 04 Aug 2017

രക്ഷാബന്ധന് സമ്മാനം നൽകുന്നതുമായി ബന്ധപ്പെട്ട ആശയങ്ങൾ

Raksha Bandhan Gift Ideas

സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം അനശ്വരമാണ്! പ്രാധാന്യമില്ലാത്ത മിക്ക ദിവസങ്ങളിൽ ഇവർ തമ്മിൽ അടിപിടി കൂടുമെങ്കിലും, ജന്മദിനങ്ങളോ കുടുംബ ചടങ്ങുകളോ പോലെ, അവർക്ക് പരസ്പരമുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിന് മാത്രമായി ചില ദിവസങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ദിവസമാണ് രക്ഷാബന്ധൻ.

നിങ്ങൾക്ക് പരസ്പരമുള്ള ബന്ധം പോലെത്തന്നെ അർത്ഥപൂർണ്ണവും വിലപ്പെട്ടതുമായ ഒരു സമ്മാനം സഹോദരനോ സഹോദരിക്കോ നൽകുന്നതുമായി ബന്ധപ്പെട്ട ചില സവിശേഷ ആശയങ്ങൾ നമുക്ക് കാണാം.

 • ഗോൾഡ് കളക്റ്റിബിളുകൾ: നിങ്ങളുടെ സഹോദരനെ/സഹോദരിയെ നിങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്നു എന്ന് കാണിക്കുന്നതിനുള്ള അവസരമാണ് രക്ഷാബന്ധൻ. അവർ ശരിക്കും ഇഷ്ടപ്പെടുന്നതും എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നതും കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നതുമായ ഒരു സമ്മാനം അവർക്ക് നൽകുക. സഹോദരൻ ഫോർമുല വൺ ആരാധകൻ ആണെങ്കിൽ സ്വർണ്ണം പൂശിയ കാർ, പ്രിയപ്പെട്ട കായികവിനോദത്തിന്റെ ട്രോഫിയുടെ സ്വർണ്ണം പൂശിയ ചെറുപകർപ്പ്, സ്വർണ്ണം പൂശിയ സ്പൂൺ, പോകുന്നിടത്തെല്ലാം അഭിമാനപൂർവ്വം കൊണ്ടുപോകുന്നതിന് ഒരു സ്വർണ്ണപ്പേന എന്നിങ്ങനെ ആശയങ്ങൾ അനവധിയാണ്.

  Gold Car Miniatures      

  Golden Spoon Set

  Gold Tea Set

  Gold Pen

 • ഭാവിക്കായുള്ള സ്വർണ്ണം: കൂടപ്പിറപ്പിനേക്കാൾ നിങ്ങൾ വലുതോ ചെറുതോ ആയാലും, കൂടപ്പിറപ്പിന്റെ ക്ഷേമത്തെ കുറിച്ച് നിങ്ങൾക്ക് എല്ലായ്പ്പോഴും ആശങ്കയുണ്ടായിരിക്കും, കൂടപ്പിറപ്പിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഈ ആശങ്കയുടെ ഭാഗമാണ്. എങ്കിൽ, കൂടപ്പിറപ്പ് സുഖസൗകര്യങ്ങളോടെ ജീവിക്കുന്നുവെന്നും ഭാവി ഭദ്രമാണെന്നും ഉറപ്പാക്കുന്നതിന് കൂടപ്പിറപ്പിനെ സഹായിക്കാൻ ഈ അവസരം എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ? അവരുടെ പേരിൽ ചെറിയൊരു നിക്ഷേപം നടത്തുന്നത്, നിങ്ങൾ എല്ലായ്പ്പോഴും അവരുടെ സഹായത്തിനുണ്ടെന്ന് കാണിക്കുന്നതിനുള്ള മഹത്തായ മാർഗ്ഗമാണ്. നിക്ഷേപത്തിന്റെ ലോകം നിങ്ങൾക്കത്ര പരിചിതമല്ലെങ്കിലും പരിഭ്രമിക്കേണ്ടതില്ല: വളരെ ലളിതമായി നിങ്ങൾക്ക് ഓൺലൈനായി സ്വർണ്ണം വാങ്ങാവുന്നതാണ്. ഓൺലൈനിൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ. 

സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നതിനും ദേശീയ അഭിമാനം തന്നെ സമ്മാനിക്കുന്നതിനുമുള്ള മറ്റൊരു ഗംഭീര മാർഗ്ഗമാണ് ഇന്ത്യൻ ഗോൾഡ് കോയിൻ. 22 കാരറ്റ് ശുദ്ധിയും 999 ഫൈൻനസ്സും ഉള്ളതാണ് ഇന്ത്യൻ ഗോൾഡ് കോയിൻ, വിവിധ തൂക്കങ്ങളിൽ ലഭിക്കുന്ന ഈ നാണയങ്ങൾ ലിസ്റ്റുചെയ്തിട്ടുള്ള വ്യത്യസ്ത ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങാവുന്നതാണ്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക.

Indian Gold Coin

 • സ്വർണ്ണാഭരണം:: പ്രിയപ്പെട്ട വ്യക്തിക്ക് സ്വർണ്ണാഭരണം സമ്മാനിക്കുന്നതാണ് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും വിശിഷ്ടമായ മാർഗ്ഗം. സഹോദരിക്കായി നിങ്ങൾക്കൊരു പതക്കമുള്ള നെക്ലേസോ സ്വർണ്ണ വളകളോ സ്വർണ്ണ മോതിരമോ വാങ്ങാവുന്നതാണ്, നിങ്ങളുടെ ഓർമ്മയ്ക്കായി അവളത് സൂക്ഷിച്ച് വയ്ക്കുകയും ധരിക്കുകയും ചെയ്യും. പ്രതിദിന അടിസ്ഥാനത്തിൽ അണിയുന്നതിനാണ് നിങ്ങൾ സമ്മാനിക്കുന്നതെങ്കിൽ, പരമ്പരാഗതവും എന്നാൽ ക്ലാസ്സിക്കും ആയ ഈ മാർഗ്ഗങ്ങൾക്ക് പുറമെ, ഈ പരമ്പരാഗതമല്ലാത്ത സ്വർണ്ണാഭരണ മാർഗ്ഗങ്ങൾ പരിഗണിക്കുക. സഹോദരനായി, നിങ്ങൾക്കൊരു ലോലമായ സ്വർണ്ണമാല വാങ്ങാവുന്നതാണ്, നിങ്ങളുടെ അനശ്വരമായ ബന്ധത്തെ ഇത് ദ്യോതിപ്പിക്കും. പുരുഷന്മാർക്ക് എന്നും ധരിക്കുന്നതിനുള്ള സ്വർണ്ണാഭരണ ഇനങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്, അല്ലെങ്കിൽ സ്വർണ്ണ കഫ് ലിങ്കുകളോ സ്വർണ്ണ ടൈ പിന്നോ സമ്മാനിക്കുന്ന കാര്യം പരിഗണിക്കുക, സഹോദരന്, ആർഭാടമില്ലാത്തതും എന്നാൽ തികവുറ്റതുമായ സ്വർണ്ണപ്രഭയുടെ ചാരുത പകരുക, അവനത് ഔദ്യോഗിക വസ്ത്രത്തിനൊപ്പമോ കോർപ്പറേറ്റ് വസ്ത്രത്തിനൊപ്പമോ ധരിക്കാവുന്നതാണ്.Stylish Gold Ring

  Classic Gold Earrings

  DesignerGold Bangles

  Timeless Gold Necklace

 • സ്വർണ്ണ ആക്സസറികൾ: എല്ലാ പ്രായക്കാർക്കും നൽകാവുന്ന ഉത്തമമായ സമ്മാനമാണ് സ്വർണ്ണ ആക്സസറികൾ. ക്ലാസ്സിയും കണ്ണഞ്ചിപ്പിക്കുന്നതുമായ ഒരു തിരഞ്ഞെടുപ്പാണ് സ്വർണ്ണ വാച്ച്. ആർഭാടമില്ലാത്തതും എന്നാൽ രമണീയവുമായ സ്വർണ്ണ ബ്രേസ്ലെറ്റ്, സ്വർണ്ണം കൊണ്ടുള്ള, അർത്ഥപൂർണ്ണമായ മോട്ടിഫുകളുള്ള സൂചിപ്പതക്കങ്ങൾ എന്നിവയും സവിശേഷ സമ്മാനങ്ങളായി പരിഗണിക്കാവുന്നതാണ്. സഹോദരിയുടെ അലമാരയിലേക്കുള്ള മനോഹരമായ ഒരു അനുബന്ധിയാണ് ഒരു ഫാൻസി സ്വർണ്ണ ക്ലച്ചോ പേഴ്സോ.

  Personalised Golden Clutch

  Gift Gold Bracelet

  Personalised Gold Pin

  Elegant Gold Watch

സ്നേഹവും അർത്ഥപൂർണ്ണമായ സമ്മാനങ്ങളും നിറഞ്ഞ, സന്തോഷകരമായൊരു രക്ഷാബന്ധൻ അനുഭവം നിങ്ങൾക്ക് ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.