Published: 05 Sep 2017

ഇരുപതുകളിലുള്ള സ്ത്രീകൾക്കായുള്ള സ്വർണ്ണ ഡിസൈനുകൾ

Gold Designs For Women In 20s

നമ്മൾ ഇരുപതുകളിൽ എത്തിയ സ്ത്രീകൾ ആയതിനാൽ, വിവിധ ഫാഷൻ ട്രെൻഡുകൾ നമ്മൾ അറിയുന്നതിന് അനുസരിച്ച്, പരിവർത്തനത്തിന്റെ വലിയ യാത്രയിലൂടെ നമ്മൾ കടന്നുപോവുകയാണ്. നമ്മളിൽ മിക്കവരും, ഈ പത്തുവർഷത്തിനുള്ളിലാണ് നമ്മൾ കോളേജുകളിൽ എത്തിയതും സ്വതന്ത്രരായ മുതിർന്നവരായതും! ഒരുപാട് കാര്യങ്ങൾ അനുഭവിച്ചറിയുന്നതിനുള്ള കാലഘട്ടമാണ് ഇരുപതുകൾ, അതിനാൽ ചെറുതും വലുതുമായ പല മാറ്റങ്ങളിലൂടെ നമ്മൾ ഈ പ്രായത്തിൽ കടന്നുപോകും.

നമ്മിൽ മിക്കവർക്കും ഇരുപതുകളിലാണ് വിവാഹമണി മുഴങ്ങുക, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ രുചി നമ്മളറിയുക ഈ ഇരുപതുകളിൽ തന്നെയാണ്. ജീവിതത്തിന്റെ പല പാരിതോഷികങ്ങളും അടുത്തറിയുന്നതിനും ആസ്വദിക്കുന്നതിനുമുള്ള കാലം കൂടിയാണിത്.

സ്വന്തമായി വാങ്ങിയ സ്വർണ്ണം അണിയുന്നത്, നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതിനുള്ള മറ്റൊരു വഴിയാണ്. അടുത്ത തവണ അണിഞ്ഞൊരുങ്ങുമ്പോൾ നിങ്ങൾക്ക് പരിഗണിക്കാവുന്ന കുറച്ച് ഡിസൈനുകൾ ഏതൊക്കെയെന്ന് ഇനിപ്പറയാം.

 
 • ചെറുപ്പക്കാരായ പ്രൊഫഷണലുകൾ എന്ന നിലയ്ക്ക് നിങ്ങളുടെ ആദ്യ വർഷങ്ങളിൽ ഗംഭീര ലുക്ക് നൽകുവാൻ ഈ സ്വർണ്ണാഭരണങ്ങൾക്ക് കഴിയും. ഇരുപതുകളിലൂടെ നമ്മൾ കടന്നുപോകുന്ന സമയത്ത് ജീവിതം സന്തുലനം ചെയ്യുന്നതിന് സഹായിക്കുന്ന ആകർഷകത്വവും അഭിനിവേശവും സമ്മേളിക്കുന്നവയാണ് താഴെ വിവരിച്ചിരിക്കുന്ന വിചിത്ര ഡിസൈനുകൾ.

  Young Professionals

  കടപ്പാട്:bluestone.com
 • കാഷ്വൽ ടീഷർട്ടിനൊപ്പമോ കുർത്തിക്കും ടൈറ്റിനുമൊപ്പമോ, വശ്യമായൊരു ട്രൈബൽ അല്ലെങ്കിൽ അമൂർത്ത സ്വർണ്ണ നെക്ലേസ് അണിയാവുന്നതാണ്.

  Meher

 • കനത്ത സ്വർണ്ണ വളകൾ, പാശ്ചാത്യ വസ്ത്രങ്ങൾക്കൊപ്പം ധരിക്കുന്നതിന് ഉത്തമമാണ്.

  Chunky Bangles

 • നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹമാണെങ്കിലോ നിങ്ങൾ ഒരു സുഹൃത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരിക്കുകയാണെങ്കിലോ, പരമ്പരാഗത ലെഹെംഗെയ്ക്കോ സ്വർണ്ണനൂലുള്ള, ഭാരം കുറഞ്ഞതും വർണ്ണാഭവുമായ സാരിയ്ക്കൊപ്പമോ പാറ്റേണുള്ള നീണ്ട സ്കർട്ടിനൊപ്പമുള്ള അലങ്കാരത്തൊങ്ങലുകളുള്ള ക്രോപ്പ് ടോപ്പിനൊപ്പമോ നിങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾ അണിയാവുന്നതാണ്. ഇതിൽ അവസാനം പരാമർശിച്ചിരിക്കുന്നത് ഇപ്പോൾ ഫാഷനായി മാറിയിട്ടുണ്ട്. വലിയൊരു ദിവസം ആഘോഷിക്കാൻ വേണ്ടുവോളം സവിശേഷമാണവ, എന്നാൽ യുവത്വവും ഫാഷനും തുളുമ്പുന്നതും

  Tirupati Gold
  AZ Large
  Newest Cheap Jewelley
  Indian Bangles
  Female Traditional
  Bangle
  Polki Bridal
  Neckles
  Fitin
 • സവിശേഷ ദിനങ്ങൾക്കും ചടങ്ങുകൾക്കും മാത്രമായി മാറ്റി വയ്ക്കേണ്ടവയല്ല സ്വർണ്ണാഭരണങ്ങൾ. ദൈനംദിന അടിസ്ഥാനത്തിൽ അണിയുന്ന വസ്ത്രങ്ങൾക്ക് ചാരുത നൽകുന്നതിനും സ്വർണ്ണാഭരണങ്ങൾക്ക് കഴിയും. ദൈനംദിന അടിസ്ഥാനത്തിൽ അണിയുന്ന വസ്ത്രങ്ങളെ ഗംഭീരമാക്കാൻ, അധികം ആർഭാടമില്ലാത്തതും പരിഷ്കൃതവും ഫാഷണബിളും ആയ ഈ ഡിസൈനുകൾ പരിഗണിക്കുക.

  Neck Jewellery
  Neck Jewellery 2
  Neck Jewellery 3
  Bangles
  Bangles 2
  Ring
  Ring 2
  Two Leaf Ring

നമ്മെ സവിശേഷമാക്കുന്നതിനോ മറ്റുള്ളവരിൽ നിന്ന് നമ്മളെ വേറിട്ടുനിർത്തുന്നതിനോ എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിന്റെ അന്വേഷണം കൂടിയാണ് നമ്മൾ ഇരുപതുകളിൽ നടത്തുന്നത്. മറ്റേത് അവസരത്തേക്കാളും നമ്മുടെ വ്യക്തിത്വം മികച്ചുനിൽക്കണം എന്ന് നമ്മൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന മുഹൂർത്തം വിവാഹദിവസമല്ലാതെ മറ്റൊന്നുമല്ല. വിവാഹദിനത്തിൽ വധുവിന് സ്വർണ്ണമണിയുന്നതിനുള്ള 7 വ്യത്യസ്ത വഴികളെ കുറിച്ച്, വിവാഹ ദിവസത്തിന് മുമ്പേ, അറിയുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക!