Published: 05 Sep 2017

മുപ്പതുകളിലുള്ള സ്ത്രീകൾക്കായുള്ള സ്വർണ്ണ ഡിസൈനുകൾ

പല സ്ത്രീകൾക്കും മുപ്പതുകൾ ഐതിഹാസികമായ പതിറ്റാണ്ടാണ്, കാരണം നമ്മൾ അന്തിമമായി നമ്മളെത്തന്നെ അംഗീകരിക്കുകയും ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു. നമ്മളിൽ മിക്കവർക്കും, പ്രായപൂർത്തിയുടെ ശരിക്കുമുള്ള തുടക്കം നടക്കുന്നത് മുപ്പതുകളിലാണ്. ഈ കാലഘട്ടത്തിലാണ്, സുസ്ഥിരമായ കരിയറും, പലപ്പോഴും അനുഗൃഹീതമായ ദാമ്പത്യവും ആസ്വദിക്കാൻ ശരിക്കും തുടങ്ങുക. സ്വന്തമായൊരു കുടുംബം കെട്ടിപ്പെടുക്കുന്നതിനെ കുറിച്ചും നമ്മിൽ ഒരുപാട് പേർ ചിന്തിക്കും.

നമ്മളെ കുറിച്ചും നമ്മുടെ വ്യക്തിത്വങ്ങൾക്ക് ചാരുത പകരുന്ന പ്രിയപ്പെട്ട സ്വർണ്ണാഭരണങ്ങളെ കുറിച്ചും നമുക്ക് അഭിമാനം തോന്നുന്ന മഹത്വപൂർണ്ണമായ ദശകമാണിത്. നിങ്ങൾ എത്രമാത്രം വളർന്നുവെന്ന് കാണിക്കുന്നതും പരിഷ്കൃതവും ഇഷ്ടാനുസൃതവുമായ ഡിസൈനുകൾ പരീക്ഷിച്ചുനോക്കിക്കൊണ്ട് നമ്മുടെ രൂപഭാവത്തിൽ വളരെയധികം പരീക്ഷണങ്ങൾ നടത്താൻ പറ്റുന്ന കാലഘട്ടമാണിത്.

നിങ്ങളുടെ മുപ്പതുകളെ മഹോഹരമാക്കുന്ന തരത്തിൽ സ്വർണ്ണം അണിയുന്നതിനുള്ള ചില വഴികളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.

ഓഫീസിൽ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ സംസാരിക്കട്ടെ.

ഇന്ത്യൻ ഫോർമൽ വസ്ത്രങ്ങൾക്ക് അനുയോജ്യമായ ഡിസൈനുകളാണിവ. വളരെ കനമുള്ള ജിമിക്കികൾ കോർപ്പറേറ്റ് ലുക്കിന് യോജിച്ചവയല്ല, ജിമിക്കികൾ പോലെയുള്ള സാധാരണ സ്വർണ്ണാഭരണങ്ങൾക്ക് പകരമായി ഉപയോഗിക്കാവുന്നതും കോർപ്പറേറ്റ് ലുക്കിന് സ്വർണ്ണ സ്പർശം നൽകുന്നതുമായൊരു ആകർഷകമായ മാർഗ്ഗം:

Courtesy: polyvore.com

നിങ്ങളുടെ പാശ്ചാത്യ വസ്ത്രങ്ങൾക്ക് ഇണങ്ങുന്ന സ്വർണ്ണാഭരണങ്ങളാണ് നിങ്ങൾ തേടുന്നതെങ്കിൽ ഈ റോസ് സ്വർണ്ണ ഡിസൈനുകൾ നിങ്ങളെ നിരാശപ്പെടുത്തില്ല:

Courtesy: amazon.com

സുഹൃത്തുക്കൾക്ക് ഒരു 'ഗെറ്റ്-ടുഗെതർ' ഒരുക്കുന്നതിനാണ് നിങ്ങൾ പദ്ധതിയിടുന്നതെങ്കിൽ, നിങ്ങൾ ധരിക്കുന്നത് കുർത്തിയും ജീൻസും ആകട്ടെ അല്ലെങ്കിൽ സൗകര്യപ്രധവും എന്നാൽ ഫാഷണബിളും ആയ വസ്ത്രമാകട്ടെ, സെമി-കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം നിങ്ങൾക്ക് ഫ്ലോറൽ ഡിസൈനുകളിലുള്ള ആഭരണങ്ങൾ അണിയാവുന്നതാണ്. അടുത്ത തവണ ഷോപ്പിംഗിന് പോകുമ്പോൾ, നിങ്ങളുടെ അലമാരയിലേക്ക് ചേർക്കാവുന്ന കുറച്ച് ഡിസൈനുകൾ നമുക്കിനി കാണാം:

Courtesy: bluestone.com

സ്വർണ്ണാഭരണങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഒട്ടനവധി നിറങ്ങളും - റോസ്, പച്ച, മഞ്ഞ, വെള്ള - നിങ്ങളുടെ വ്യക്തിത്വത്തിന് യോജിക്കുന്ന അനേകം ഡിസൈനുകളും ഉണ്ട്. വിവാഹമോ കുടുംബത്തിലെ ചടങ്ങുകളോ ആകട്ടെ, നിങ്ങൾ പങ്കെടുക്കുന്ന എല്ലാ സാമൂഹിക പരിപാടികളിലും വിവാഹാഘോഷ വേളകളിലും ഇതുപോലുള്ള ഡിസൈനുകൾ നിങ്ങളെ വേറിട്ടുനിർത്തും.

Courtesy: bluestone.com
Courtesy: grtjewels.com
Courtesy: interclodesigns.com
Courtesy: interclodesigns
Courtesy: grtjewels.com

മുപ്പതുകളിൽ എത്തുക എന്നുവച്ചാൽ സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ സ്വയം കൈകാര്യം ചെയ്യലും മറ്റുള്ളവർക്കിടയിൽ നമ്മൾ ശ്രദ്ധാകേന്ദ്രമാകുന്നത് ആസ്വദിക്കലുമാണ്. മുപ്പതുകൾ എന്നുവച്ചാൽ കുടുംബവും സോഷ്യൽ സർക്കിളുകളും സമ്പൂർണ്ണ ബന്ധങ്ങളുമാണ്. ഈ കാലഘട്ടത്തിൽ തിളങ്ങുന്നതിന് സ്വർണ്ണമല്ലാതെ മറ്റേതൊരു മാർഗ്ഗമാണുള്ളത്?