Published: 08 Sep 2017

അമ്പതുകളിലുള്ള സ്ത്രീകൾക്കായുള്ള സ്വർണ്ണ ഡിസൈനുകൾ

jewellery For 50 Year Old Indian Woman

ലോകപരിജ്ഞാനത്തിന്റെ ദശകമാണ് അമ്പതുകൾ, നമ്മളെന്താണ് എന്നതിനെ കുറിച്ച് നമുക്ക് ഉത്തമബോധ്യം വരുന്ന കാലഘട്ടമാണിത്. അമ്പതുകളിൽ, നാം നമ്മുടെ വഴികൾ കണ്ടെത്തുന്നു, നമുക്ക് യോജിച്ച ഫാഷൻ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നു, സ്വയം അണിഞ്ഞൊരുങ്ങുന്നതിന് ലളിതമായ മാർഗ്ഗങ്ങൾ ആരായുന്നു.

അർദ്ധസെഞ്ച്വറിയെ ആഘോഷിക്കുന്നതിനും അടുത്ത സെഞ്ച്വറിയെ വരവേൽക്കുന്നതിനും നിങ്ങളെ സഹായിക്കുന്ന കുറച്ച് സ്വർണ്ണാഭരണ ഡിസൈനുകൾ ഏതൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.

ആഴ്ചയിൽ കുറച്ച് ദിവസങ്ങൾ ജോലിക്ക് പോവുകയാണെങ്കിലോ ഒരു അയൽക്കൂട്ട കമ്മറ്റിയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുമ്പോഴോ നേരത്തേയുള്ള റിട്ടയർമെന്റ് ആസ്വദിക്കുകയാണെങ്കിലോ, ഒരൽപ്പം സ്വർണ്ണം നിങ്ങളെ സ്റ്റൈലിഷ് ആക്കും, നിങ്ങൾക്ക് സംതൃപ്തിയും പകരും. അമ്പതുകളിലെ നിങ്ങളെ മോടി പിടിപ്പിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ആടയാഭരണങ്ങൾ ആഢംഭരം ആകരുതെന്നാണ്, ലളിതമായി ധരിക്കാൻ കഴിയുന്നതുമാകണം. അടിസ്ഥാന ആഭരണങ്ങളിലേക്ക് തിരികെ പോവുക: ഒരു സാധാരണ സ്വർണ്ണ ബാൻഡോ, ചെറിയ സ്വർണ്ണ കമ്മലോ ഒക്കെയാകും ഈ പ്രായത്തിൽ നിങ്ങൾക്ക് കൂടുതൽ ചേരുക. ഈ കാലഘട്ടത്തിൽ നിങ്ങളുടെ സന്തത സഹചാരികളായി മാറുന്ന പരുപരുത്ത സാരിക്കോ ലോലമായ സ്വർണ്ണ നെക്‌ലേസിനോ സ്വർണ്ണ ബാൻഡും ചെറിയ സ്വർണ്ണ കമ്മലും ശോഭയേകും.

ഈ ഘട്ടത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാവുക സ്വാഭാവികം, നിങ്ങളൊരു പക്ഷേ, അമ്മൂമ്മയായേക്കാം. പേരക്കുട്ടിയുടെ ജനനമോ പേരക്കുട്ടി കൊളേജിൽ പോകുന്നതോ ബിരുദം കഴിയുന്നതോ ഒക്കെ ഈ കാലഘട്ടത്തിൽ സംഭവിക്കാവുന്ന സംഗതികളാണ്. കുടുംബനാഥ എന്ന നിലയിൽ നിങ്ങൾ പല കുടുംബ പരിപാടികൾക്കും നേതൃത്വം നൽകേണ്ടി വരും. നിങ്ങൾ നേടുന്ന ബഹുമാനത്തിന്റെ സൂചകമാണ് സ്വർണ്ണം. നിങ്ങൾ ഇതുവരെയും അനുഭവിച്ചതൊക്കെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് നിങ്ങൾക്ക് വേണ്ടത്. സൗന്ദര്യമുള്ളതും ബോൾഡും സ്വർണ്ണം നിറഞ്ഞുകവിയുന്നതുമായ ഒന്ന്.

ഒരു ജന്മദിനത്തിലോ റിട്ടയർമെന്റ് പാർട്ടിയിലോ വച്ച്, വർഷങ്ങൾക്ക് ശേഷം, നിങ്ങൾ സുഹൃത്തുക്കളെ കാണുകയാണെങ്കിൽ, പ്രായം ഒരൽപ്പം കുറച്ചുകാണിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം, ഇതിന്, നിങ്ങളുടെ സ്വർണ്ണാഭരണ ശേഖരം തുറക്കുക, കുറച്ചുകാലമായി നിങ്ങൾ അണിയാത്ത സ്വർണ്ണാഭരണ പീസുകൾ ഉപയോഗിക്കുക. വലിയ ആഢംബരമില്ലാതെ നിങ്ങളുടെ സ്വർണ്ണാഭരണങ്ങളിലേക്ക് പ്രൗഢി പകരുന്നതിനുള്ള മികച്ചൊരു വഴിയാണ് 'ഓപ്പൺ വർക്ക് ഗോൾഡ്'. നീണ്ട മാല ധരിക്കുമ്പോൾ നിങ്ങളുടെ കഴുത്തും നീണ്ടതായി കാഴ്ചക്കാർക്ക് തോന്നും. പകിട്ടേറിയതും കനമുള്ളതുമായ കണ്ഠാഭരണത്തിനൊപ്പം നിങ്ങൾക്ക് അടിസ്ഥാന സ്വർണ്ണ സ്റ്റഡുകൾ ഉപയോഗിക്കാവുന്നതാണ്. അഴകുള്ളൊരു സ്വർണ്ണ ബാൻഡും കനം കുറഞ്ഞൊരു ബ്രേസ്‌ലെറ്റും കൂടി അണിയുക, നിങ്ങളെ നിങ്ങളാക്കുന്ന സ്വർണ്ണാഭരണങ്ങൾ തയ്യാർ. ഇവയ്ക്കൊപ്പം, ഒരു ജോടി ചാന്ദ്‌ബാലികളോ ഇയർ കഫുകളോ നിങ്ങൾക്ക് അണിയാവുന്നതാണ്.

പരമ്പരാഗതമായി നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അഴകും ആകർഷണീയവുമായ ആഭരണങ്ങൾ അണിഞ്ഞുനോക്കുന്നതിനുള്ള സമയം കൂടിയാണ് അമ്പതുകൾ. കുടുംബത്തിൽ നടക്കുന്ന അടുത്ത ചടങ്ങിലോ പരിപാടിയിലോ, കാലങ്ങളായി നിങ്ങളുടെ കുടുംബത്തിന്റെ അഭിമാനമായ പാരമ്പരാർജ്ജിതവും ബോൾഡും അഴകുറ്റതും സൂക്ഷ്മ ഡിസൈനുകൾ ഉള്ളതുമായ സ്വർണ്ണാഭരണങ്ങൾ അണിയുക.

മറ്റുള്ളവർക്ക് സമ്മാനങ്ങൾ നൽകുന്നതോ സ്വയം അണിഞ്ഞൊരുങ്ങുന്നതോ ആകട്ടെ, അമ്പതുകൾ നമുക്ക് നൽകുന്നത് ഒരുപാട് അവസരങ്ങളാണ്; എന്നാൽ എല്ലാത്തിലും ഉപരിയായി, നമ്മുടെ ഇത്രയും കാലത്തെ കഠിന പ്രയത്നത്തിന്റെ ഫലം ആസ്വദിക്കുന്നതിനുള്ള സമയവും കൂടിയാണ് അമ്പതുകൾ. അമ്പതുകളിലേക്ക് പ്രവേശിക്കുന്ന നിങ്ങൾക്ക് സ്വയം കുറച്ച് ഭംഗിയുള്ള സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകുക - കാരണം അതിൽ കുറവൊന്നും നിങ്ങൾ അർഹിക്കുന്നില്ല.