Published: 14 Jul 2017

സ്വര്‍ണം പണമാക്കുന്നതിനുള്ള അക്കൗണ്ട് തുറക്കുന്നതിന്‍റെ മെച്ചങ്ങള്‍

Benefits of opening a Gold Monetisation Account
ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി എന്തിനാണ്?

സ്വര്‍ണവില കൂടുന്തോറും ലോക്കറിലിരിക്കുന്ന സ്വര്‍ണത്തിനും മൂല്യം കൂടും. പക്ഷേ അതുകൊണ്ട് നിങ്ങള്‍ക്ക് ക്രമാനുഗതമായ പലിശയോ ഡിവിഡന്‍റോ കിട്ടുന്നില്ല. മാത്രമല്ല നിങ്ങള്‍ക്ക് ബാങ്ക് ലോക്കര്‍ ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ടിയും വരുന്നു. സ്വര്‍ണം പണമാക്കുന്ന പദ്ധതികള്‍ (ഗോള്‍ഡ് മോണിറ്റൈസേഷന്‍) നിങ്ങള്‍ക്ക് പലിശ തരുന്നുവെന്നുമാത്രമല്ല, ലോക്കര്‍ ഫീസ് ഉള്‍പ്പെടെയുള്ള കാരിയിംഗ് ചാര്‍ജുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. നിങ്ങള്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭ്യമാക്കുന്ന സമ്പാദ്യ പദ്ധതിയാണിത്. നിങ്ങളുടെ സ്വര്‍ണം ആഭരണങ്ങളായോ, കട്ടികളായോ നാണയങ്ങളായോ നിക്ഷേപിക്കാം. ഈ സ്വര്‍ണം തൂക്കത്തിനനുസരിച്ചും വര്‍ദ്ധിച്ചുവരുന്ന മൂല്യത്തിനനുസരിച്ചും നിങ്ങള്‍ക്ക് പലിശ തരുന്നു. ഈ നിക്ഷേപം നിങ്ങള്‍ക്ക് 995 മൂല്യത്തിലുള്ള സ്വര്‍ണമായോ പണമായോ തിരിച്ചെടുക്കാം (നിക്ഷേപ സമയത്ത് ഏതാണ് വേണ്ടതെന്ന് അറിയിക്കണം).
ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം ഉപയോഗിക്കുന്നതില്‍ നിരവധി മേന്മകളുണ്ട്

  • ലോക്കറിലിരിക്കുന്ന സ്വര്‍ണത്തിന് പലിശ നേടിത്തരികയാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം ചെയ്യുന്നത്. 
  • സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിക്കുന്നതിനുപുറമെ നാണയങ്ങളും സ്വര്‍ണക്കട്ടികളും പലിശ നേടിത്തരുന്നു 
  • നിങ്ങളുടെ സ്വര്‍ണം സുരക്ഷിതമായി തന്നെ ബാങ്കിലിരിക്കും 
  • നിക്ഷേപം തിരിച്ചെടുക്കുന്നത് സ്വര്‍ണമായോ പണമായോ ആകാമെന്നുള്ളതുകൊണ്ട് നിങ്ങള്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 
  • നിങ്ങളുടെ സമ്പാദ്യത്തെ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ്, വെല്‍ത്ത് ടാക്സ്, ഇന്‍കംടാക്സ് എന്നിവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വര്‍ണത്തിന്‍റെ മൂല്യത്തില്‍ വന്ന വര്‍ദ്ധനയ്ക്കോ നിങ്ങള്‍ക്കു ലഭിച്ച പലിശയ്ക്കോ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് ബാധകമാകുന്നില്ല.


ഉള്‍പ്പെടുന്ന കാലാവധി

നിശ്ചിത ബാങ്കുകള്‍ ഹ്രസ്വകാലാവധിക്കോ (1-3 വര്‍ഷം), ഇടത്തരം കാലാവധിക്കോ (5-7 വര്‍ഷം), ദീര്‍ഘകാലാവധിക്കോ (12-15 വര്‍ഷം) സ്വര്‍ണനിക്ഷേപം സ്വീകരിക്കും. സ്വര്‍ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കുക നിങ്ങളുടെ സ്വര്‍ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തില്‍ നന്ദിയോടെ ഓര്‍ക്കേണ്ടത് കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി സെന്‍ററുകള്‍ വഴി ഇതു ചെയ്യാമെന്നതാണ്. എതെങ്കിലും നിക്ഷേപപദ്ധതിയില്‍ നിങ്ങള്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍, ഏതു തരത്തിലുള്ള സ്വര്‍ണമായാലും നിങ്ങള്‍ക്ക് അതിനെ ഇത്തരം സെന്‍ററുകളില്‍ കൊണ്ടുപോകാം. അവിടെ നിങ്ങളുടെ മുന്നില്‍വച്ചുതന്നെ പരിശോധന നടത്തുകയും പരിശുദ്ധിയും അതിലെ സ്വര്‍ണത്തിന്‍റെ അളവും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

ആര്‍ക്കൊക്കെ സ്വര്‍ണം നിക്ഷേപിക്കാം

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് (വ്യക്തികള്‍, അവിഭക്ത ഹിന്ദു കുടുംബങ്ങള്‍-എച്ച് യു എഫ്, മ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ സെബി-മ്യൂച്വല്‍ ഫണ്ട് വ്യവസ്ഥകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അല്ലെങ്കില്‍ കമ്പനികള്‍) മേല്പറഞ്ഞ തരത്തില്‍ സ്വര്‍ണം നിക്ഷേപിക്കാം. ഏത് നിക്ഷേപ അക്കൗണ്ടും തുടങ്ങുമ്പോഴുള്ള ഉപഭോക്തൃ തിരിച്ചറിയല്‍ വ്യവസ്ഥകള്‍ സ്വര്‍ണനിക്ഷേപ അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ബാധകമാണ്.

കുടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ബാങ്കുകളെ സമീപിക്കാം.