Published: 07 Jul 2017

സ്വര്‍ണത്തിന്‍റെ പരിശുദ്ധിയും നിറവും സംബന്ധിച്ച ഗൈഡ്: 24കെ, 22കെ, 18കെ എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍

স্বর্ণের বিশুদ্ধতা এবং রঙ নির্দেশ: 24K, 22K এবং 18K স্বর্ণের মধ্যে কি পার্থক্য?
സ്വര്‍ണത്തിലെ പലതരം കാരറ്റുകള്‍

സ്വര്‍ണത്തിന്‍റെ അളവ്, പരിശുദ്ധി എന്നിവയുടെ മാനദണ്ഡമാണ് കാരറ്റ്. 24കെ, 22കെ, 18കെ എന്നിവ തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതിനുമുമ്പുതന്നെ എന്താണ് കാരറ്റ് എന്ന് അറിഞ്ഞിരിക്കണം. അടിസ്ഥാനപരമായി സ്വര്‍ണത്തിന്‍റെ പരിശുദ്ധി അളക്കുന്നതാണ് കാരറ്റ്. കാരറ്റേജ് കൂടുന്നതനുസരിച്ച് സ്വര്‍ണത്തിന്‍റെ പരിശുദ്ധിയും കൂടും. 24കെ, 22കെ, 18കെ എന്നീ അളവുകളിലുള്ള സ്വര്‍ണത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കാന്‍ ഈ ഗൈഡ് ഉപകരിക്കും.

24 കാരറ്റ്

24 കാരറ്റ് സ്വര്‍ണത്തെയാണ് പരിശുദ്ധ സ്വര്‍ണം അല്ലെങ്കില്‍ നൂറു ശതമാനം സ്വര്‍ണം എന്നു വിളിക്കന്നത്. അതായത് സ്വര്‍ണത്തിന്‍റെ 24 ഭാഗങ്ങളിലും മറ്റൊരു ലോഹത്തിന്‍റെയും അംശമുണ്ടായിരിക്കുയില്ല. 99.9 ശതമാനം പരിശുദ്ധമായ ഈ സ്വര്‍ണത്തിന്‍റെ നിറം തിളങ്ങുന്ന മഞ്ഞയാണ്. 24കെ-യ്ക്കുമുകളില്‍ മികച്ച സ്വര്‍ണമില്ലെന്നു നിങ്ങള്‍ മനസിലാക്കണം. കാരണം ചിലപ്പോള്‍ നിങ്ങള്‍ ഏതെങ്കിലും കടയില്‍ പോകുമ്പോള്‍ അവിടെ കടയുടമ 25കെ അല്ലെങ്കില്‍ 26കെ വില്‍ക്കുന്നുണ്ടെന്ന് പറഞ്ഞെന്നുവരും. ഏറ്റവും ശുദ്ധമായ സ്വര്‍ണമായതുകൊണ്ട് 18കെ, 22 കെ എന്നിവയെക്കാള്‍ വില 24കെയ്ക്ക് ഉണ്ടായിരിക്കും. പക്ഷേ ഈ സ്വര്‍ണത്തിന് സാന്ദ്രത കുറവായിരിക്കും. അതായത് കുറഞ്ഞ കാരറ്റേജുള്ള സ്വര്‍ണത്തെ അപേക്ഷിച്ച് ഇത് മൃദുവും വളയ്ക്കാനാവുന്നതുമാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണ രീതിയിലുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് യോജിച്ചതല്ല. നാണയങ്ങളും സ്വര്‍ണക്കട്ടികളും മിക്കപ്പോഴും 24 കാരറ്റിലുള്ളതായിരിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളിലും മെഡിക്കല്‍ ഉപകരണങ്ങളിലും ഉപയോഗിക്കുന്ന സ്വര്‍ണം 24കെ ആയിരിക്കും. കുട്ടികളുടെ കാതുകളിലുണ്ടാകുന്ന അണുബാധ തടയുന്നതിന് ഉപയോഗിക്കുന്നത് 24കെ സ്വര്‍ണനിര്‍മിതമായ ടിംപാനോസ്റ്റമി ട്യൂബുകളാണ്. ഇവ ചെവിയുടെ മധ്യത്തില്‍ വായുസഞ്ചാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

22 കാരറ്റ്

22കെ സ്വര്‍ണാഭരണമെന്ന് ഉദ്ദേശിക്കുന്നത് ആഭരണത്തിന്‍റെ 22 ഭാഗം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമെന്നാണ്. ഇത് സാധാരണയായി ആഭരണ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. 22കെ സ്വര്‍ണത്തിന്‍റെ നൂറു ശതമാനത്തില്‍ 91.67 ശതമാനം ശുദ്ധസ്വര്‍ണവും ബാക്കി 8.33 ശതമാനം വെള്ളി, നാകം, നിക്കല്‍, ലോഹക്കൂട്ടുകള്‍ എന്നിവയുമാണ്. ഇങ്ങനെ മറ്റു ലോഹങ്ങള്‍ ചേരുന്നതുകൊണ്ട് സ്വര്‍ണത്തിന് കൂടുതല്‍ ഉറപ്പു ലഭിക്കുകയും ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. നിങ്ങളറിയേണ്ട ഒരു കാര്യം, 22കെ ഉപയോഗിക്കുന്നത് സാധാരണ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാനാണ് എന്നതാണ്. നിറയെ കല്ലുകള്‍ പതിച്ചതും വജ്രം പതിച്ചതുമായ ആഭരണങ്ങള്‍ക്ക് 22കെ ഉപയോഗിക്കാറില്ല.

18 കാരറ്റ് സ്വര്‍ണം

18കെ സ്വര്‍ണമെന്നു പറയുന്നത് 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളുമാണ്. മിക്കപ്പോഴും കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും 18കെ സ്വര്‍ണത്തിലാണുണ്ടാക്കുന്നത്. 24കെ, 22കെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സ്വര്‍ണത്തിനു വില കുറവാണ.് മാത്രമല്ല ഇതിന് താരതമ്യേന മങ്ങിയ സ്വര്‍ണനിറമാണുള്ളത്. 18കെ സ്വര്‍ണാഭരണങ്ങള്‍ താരതമ്യേന ലളിതമായതുകൊണ്ട് അവയില്‍ 18കെ, 18കെടി അല്ലെങ്കില്‍ ഇത്തരത്തിലുള്ള മുദ്രകള്‍ കാണും. ചിലപ്പോള്‍ 18 കെ ആഭരണങ്ങളില്‍ 750 അല്ലെങ്കില്‍ 0.75 എന്ന് മദ്രണം ചെയ്തിട്ടുണ്ടാകും. 75ശതമാനം സ്വര്‍ണമുണ്ട് എന്ന് കാണിക്കാനാണിത്.

സ്വര്‍ണത്തിന്‍റെ പകിട്ട് (ഫൈന്‍നെസ്) എങ്ങനെ കണക്കാക്കും? പാശ്ചാത്യ രാജ്യങ്ങളില്‍ കാരറ്റ് സൂചിപ്പിക്കുന്നത് സ്വര്‍ണത്തിന്‍റെ പകിട്ട് അല്ലെങ്കില്‍ വൈശിഷ്ട്യത്തെയാണ്. 24 കെ സ്വര്‍ണമെന്നു പറയുന്നത് ആയിരത്തിന്‍റെ ആയിരം ഭാഗവും പകിട്ടുള്ളതാണ്. അതായത് പകിട്ട് 1.000. അതേസമയം 22കെ എന്നുപറയുന്നത് 22നെ 24 കൊണ്ട് ഭാഗിച്ച് പിന്നെ 1000 കൊണ്ട് ഗുണിച്ചുകിട്ടുന്നതാണ്. അതായത് 0.9166. അതുപോലെ 21 കെ എന്നു പറയുമ്പോള്‍ പകിട്ടു ലഭിക്കുന്നത് 21-നെ 24 കൊണ്ടു ഭാഗിച്ച് 1000 കൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്നതാണ്. അതുപോലെ 18 കാരറ്റ് എന്നു പറയുന്നത് 0.750 ഫൈന്‍നെസ് ഉള്ളതാണ്.

സ്വര്‍ണത്തിന്‍റെ വിവിധ വര്‍ണങ്ങൾ

24 കാരറ്റ് സ്വര്‍ണത്തിന് ശുദ്ധമായ സ്വര്‍ണത്തിന്‍റെ സ്വാഭാവികവും ഊഷ്മളവുമായ നിറമാണുള്ളത്. പരിശുദ്ധി 24 കെ-യില്‍ കുറയ്ക്കാതെ അതിന്‍റെ സ്വര്‍ണ വര്‍ണം ഇല്ലാതാക്കാനാവില്ല. ആഭരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ ലോഹക്കൂട്ടില്‍ വ്യതിയാനങ്ങള്‍ വരുത്തി സ്വര്‍ണത്തിന് വിവിധ നിറങ്ങള്‍ നല്‍കാം. ലോഹക്കൂട്ടില്‍ ചെമ്പിന്‍റെ അംശം കൂട്ടുകയാണെങ്കില്‍ പിങ്ക് സ്വര്‍ണമായിരിക്കും ലഭിക്കുക. അതുപോലെ സിങ്ക് അല്ലെങ്കില്‍ നാകവും വെള്ളിയും കൂടുതല്‍ ചേര്‍ത്താല്‍ പച്ച സ്വര്‍ണം ലഭിക്കും. വെളുത്ത സ്വര്‍ണത്തില്‍ നിക്കലിന്‍റെ അംശം കൂടുതലായിരിക്കും.

24 കെ സ്വര്‍ണത്തില്‍ 24 ഭാഗവും ശുദ്ധമായ സ്വര്‍ണമാണ്. ഇതില്‍ ആയിരത്തിന്‍റെ ആയിരം ഭാഗവും പകിട്ടുള്ളതാണ്. അതായത് പകിട്ട് 1.000. അതേസമയം 22കെ എന്നുപറയുന്നത് 22നെ 24 കൊണ്ട് ഭാഗിച്ച് പിന്നെ 1000 കൊണ്ട് ഗുണിച്ചുകിട്ടുന്നതാണ്. അതായത് 0.9166. അതുപോലെ 21കെ എന്നു പറയുമ്പോള്‍ പകിട്ടു ലഭിക്കുന്നത് 21-നെ 24 കൊണ്ടു ഭാഗിച്ച് 1000 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്നതാണ്. അതുപോലെ 18 കാരറ്റ് എന്നു പറയുന്നത് 0.750 ഫൈന്‍നെസ് ഉള്ളതാണ്.

സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

24 കാരറ്റ്= 100 ശതമാനം സ്വര്‍ണം അല്ലെങ്കില്‍ ശുദ്ധമായ സ്വര്‍ണം
22 കാരറ്റ്= 91.7 ശതമാനം സ്വര്‍ണം
18 കാരറ്റ്= 75 ശതമാനം സ്വര്‍ണം
14 കാരറ്റ്= 58.3ശതമാനം സ്വര്‍ണം
12 കാരറ്റ്= 50 ശതമാനം സ്വര്‍ണം
10 കാരറ്റ്= 41.7 ശതമാനം സ്വര്‍ണം