Published: 20 Feb 2018

1991ലെ സുവർണ്ണ അലങ്കോലങ്ങൾ

Gold rescuing economy in 1991 and ahead

1991ലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള സംസാരങ്ങൾ ആരംഭിക്കുമ്പോൾ മിക്കവാറും എല്ലാവരും തുടങ്ങുന്നത് അന്നത്തെ ധനകാര്യമന്ത്രിയായിരുന്നു മൻമോഹൻ സിങ്ങ് എങ്ങനെയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റാനായി നിയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്ന് പറഞ്ഞുകൊണ്ടാണ്. അതങ്ങനെത്തന്നെയായിരുന്നു, കാരണം അന്ന് തികച്ചും താറുമാറായി കിടക്കുന്ന അവസ്ഥ തന്നെയായിരുന്നു ഇന്ത്യയുടേത്. ഒരുപക്ഷേ, താറുമാറാകൽ എന്നത് ശരിയായ പദമല്ല. രഹസ്യാത്മകത എന്ന് പറയുന്നതായിരിക്കും ഉചിതം.

രാജ്യത്തിന് അതിന്റെ ബാലൻസ് ഓഫ് പേമെന്റെ് (BoP) ഒടുക്കാൻ നിർവ്വാഹമില്ലാതായപ്പോൾ, ചുരുക്കം ചില ആഴ്ചകൾ കടന്നുപോകാനുള്ള വിദേശനാണ്യ കരുതലേ ബാക്കിയുള്ളവെന്ന് തിരിച്ചറിഞ്ഞപ്പോൾ, വേൾഡ് ബാങ്കിന് 72 ബില്യൺ ഡോളർ കടമായപ്പോൾ, എത്രയും പെട്ടെന്ന് രാജ്യത്തിന്റെ സ്വർണ്ണശേഖം പണയം വെച്ച് 2.2 ബില്യൺ ഡോളർ ലോൺ തരപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചു. പണയം വെച്ച 67 ടൺ സ്വർണ്ണത്തിൽ, 47 ടൺ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കും ബാക്കി 20 ടൺ ഒരജ്ഞാത ബാങ്കിലേക്കുമാണ് പോയത്. അത് സ്വിറ്റ്സർലാൻഡിലെ സൂറിച്ചിനെ ലക്ഷ്യമാക്കായാണ് നീങ്ങിയത് എന്നുമാത്രമേ ആർക്കും അറിയാമായിരുന്നുള്ളു. പക്ഷേ ആർക്ക്, കൃത്യമായി എവിടേക്ക് എന്നത് അജ്ഞാതമായിരുന്നു.

അക്കാലത്ത് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നതു പോലെ, സർക്കാർ ആ സ്വർണ്ണം വാങ്ങിയവരെ വെളിപ്പെടുത്താൻ വിസമ്മതിച്ചപ്പോൾ ഒരു പ്രബല ഇന്ത്യൻ ബിസിനസ് സ്ഥാപനം പ്രസിദ്ധീകരിച്ചിരുന്ന ദ ബിസിനസ് ആൻഡ് പൊളിറ്റിക്കൽ ഒബ്സേർവർ എന്ന പത്രം ആ 20 ടൺ സ്വർണ്ണം സ്വിസ്സ് എയർ വിമാനത്തിൽ സൂറിച്ചിലേക്കെന്ന് തോന്നിക്കും വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് അയച്ചു എന്നു പറഞ്ഞു.

ഇന്ന് നമുക്കറിയാം ആ സ്വർണ്ണം കൊണ്ടുപോയത് 600 മില്ല്യൺ ഡോളർ കടമെടുക്കാനായി യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലാൻഡിലേക്കായിരുന്നു എന്ന്.

സർക്കാരിന്റെ പ്രസ്താവനകൾ ആവർത്തിച്ച് പറഞ്ഞത് പണയംവെച്ച സ്വർണ്ണം ഇന്ത്യയുടെ സ്വർണ്ണശേഖരത്തിൽ നിന്നല്ല, മറിച്ച് കള്ളകടത്തുകാരിൽ നിന്നും അനധികൃത പൂഴ്ത്തിവെപ്പുകാരിൽ നിന്നും വർഷങ്ങളായി പിടിച്ചെടുത്തവയായിരുന്നു എന്നാണ്. സ്വന്തം സ്വർണ്ണശേഖരത്തിൽ അങ്ങേയറ്റം അഭിമാനംകൊണ്ടിരുന്ന ഒരു രാജ്യത്തെ ജനങ്ങളെ സമാശ്വസിപ്പിക്കാനും തുടർന്നുള്ള ദേശിയവും രാഷ്ട്രീയവുമായ പ്രതിഷേധങ്ങൾക്ക് ചിറകെട്ടാനും വേണ്ടിയുള്ളതായിരുന്നു ആ പ്രസ്താവന.

എന്നിരുന്നാലും, ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും അതൊരു ശരിയായ നീക്കമായിരുന്നു എന്ന് രഹസ്യമായി സമ്മതിച്ചിരുന്നു. ദ ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു ലേഖനത്തിൽ മുൻ ആർ.ബി.ഐ ഗവർണർ എസ്. വെങ്കിട്ടരമണൻ രാജിവ് ഗാന്ധിയുമായുള്ള ഒരു സംഭാഷണം ഓർത്തെടുക്കുന്നുണ്ട്. അന്തരിച്ച പ്രധാനമന്ത്രി ചോദിച്ചുവെത്രെ, “ദേശീയ താല്പര്യം മുൻനിർത്തി രാജ്യത്തിന്റെ ബുദ്ധിമുട്ടുകളിൽ സഹായിക്കാനാവുന്നില്ലെങ്കിൽ സ്വർണ്ണംകൊണ്ട് എന്തു പ്രയോജനം?” എന്ന്.

പുതിയതായി നിയോഗിക്കപ്പെട്ട നരസിംഹറാവു ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ചെറുകിട-ഗ്രാമീണ മേഖലകളിൽ സംരംഭങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഒരു സമ്പൂർണ്ണ പദ്ധതി പ്രഖ്യാപിച്ചു. ആ ഗവൺമെന്റ് രണ്ടാം വ്യാപാരനയത്തിനായുള്ള ഒരു പാക്കേജ് അനാവരണം ചെയ്തു. കൂടാതെ, സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങൾ നിർദ്ദേശിക്കാനുള്ള ഒരു കമ്മറ്റിയുടെ രൂപീകരണവും പ്രഖ്യാപിച്ചു. അതേത്തുടർന്ന് ഒരു പുതിയ നികുതി വ്യവസ്ഥയും സ്ഥാപിച്ചു.

ഈ നീക്കങ്ങളുടെയെല്ലാം ഫലമായി ഇന്ത്യ 1992-93 ഓടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തു. സമ്പദ്ഘടന ഭേദപ്പെട്ട നിലയിലായി. 1992 ഫെബ്രുവരിയിൽ മൻമോഹൻ സിങ്ങ് തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാനായി എഴുന്നേറ്റപ്പോൾ കടം തിരിച്ചടയ്ക്കാൻ പറ്റാത്ത രാജ്യം എന്ന പേരുദോഷം ഉണ്ടായേക്കാവുന്ന സാഹചര്യത്തെ ഇന്ത്യ ഒഴിവാക്കിയിരുന്നു. വിദേശനാണ്യ ശേഖരം 11,000 കോടി രൂപയായി ഉയർന്നിരുന്നു. ധനക്കമ്മി 1991-92 ലെ ജി.ഡി.പി.യുടെ 6.5% ത്തിന് അടുത്തായി കടിഞ്ഞാണിട്ട് നിർത്തിയിട്ടുണ്ടായിരുന്നു.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യ അതിന്റെ പണയംവെച്ച സ്വർണ്ണം തിരിച്ചെടുത്തു. ഇന്ന് ഇന്ത്യയുടെ പക്കൽ 557.8 മെട്രിക് ടൺ സ്വർണ്ണമുണ്ട്. അത് 1991ൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ. ആരോ പറഞ്ഞത് പോലെ, ഇത്തിരി മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തിരി കുഴമറിച്ചിലുകൾ ആവശ്യമാണ്.