Published: 11 Sep 2017

തലമുടിക്കുള്ള സ്വർണ്ണാലങ്കാര വസ്തുക്കൾ

ഭാരതീയ സ്ത്രീകൾ അവരുടെ നീളവും തിളക്കമുള്ളതുമായ മുടി കാത്തു സൂക്ഷിക്കുന്നതിൽ പ്രസിദ്ധരാണ്. ഇത് ആയുർവേദം മൂലമാണെന്ന് പറയപ്പെടുന്നു. പുരാതന കാലം തൊട്ടേ ഇന്ത്യയിലെ സ്ത്രീകൾ അവരുടെ മുടി സ്വർണ്ണം കൊണ്ടുണ്ടാക്കിയ പലതരം വസ്തുക്കൾ കൊണ്ടും മുടിച്ചുരുളുകളിൽ പൂക്കൾ വെച്ചും അലങ്കരിച്ചിരുന്നു. ഭാരതീയ സ്ത്രീകൾ മുടിയിലണിയുന്ന വസ്തുക്കളെല്ലാം അവരുടെ രാജകീയ പ്രൗഢിയുടെ ഭാഗമായി കരുതുന്നു. അത് പുതിയ രീതിയിലുള്ള രൂപകൽപ്പനകളായാലും മാർക്കറ്റിൽ ഇന്ന് ആധിപത്യമുള്ള പഴയ മാതൃകയിലുള്ള വസ്തുക്കളായാലും.

ചില വ്യത്യസ്ത രീതിയിലുള്ള പരിപൂർണ്ണമായ കേശാ(മുടി)ഭരണങ്ങളും കേശാലങ്കാര രീതികളും വിവാഹം പോലെയുള്ള വിശേഷ ദിവസങ്ങളിൽ മാത്രം കാണപ്പെടുന്നു.

  1. ചുട്ടിമാട്ടി – ദക്ഷിണേന്ത്യയിൽ താലിസ്മാൻ എന്നറിയപ്പെടുന്നു, ചുട്ടിമാട്ടി എന്നത് സാധാരണയായി സ്വർണ്ണത്താൽ പണിയുന്ന ഒരു തലനാടയാണ്. ഇത് നെറ്റിയിൽ മുടിയുടെ നടുഭാഗത്തിലൂടെ കടന്നു പോകുന്ന രീതിയിൽ അണിയുന്നു. ഇത് മനുഷ്യ ശിരസ്സിന്റെ മുകൾ ഭാഗത്തെ ഊർജ്ജത്തെ പുറത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം. രാജകീയ പ്രൗഢിയെയും പരമ്പരാഗത രീതിയെയും പ്രദർശിപ്പിക്കുന്ന ഈ ആഭരണം വിവാഹാഭരണപ്പെട്ടിയിൽ നിന്നുമുള്ളതാണ്
  2. നെറ്റി ചുട്ടി – ഇത് ഒരറ്റത്ത് തൂങ്ങി കിടക്കുന്ന പതക്കവും മറ്റേ അറ്റത്ത് കൊളത്തുമുള്ള വിവിധ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഒരു മാലപോലുള്ള ആഭരണമാണ്. രാജസ്ഥാനിൽ നെറ്റി ചുട്ടിയുടെ മറ്റൊരു രൂപമായ ‘ബൊർല’ കല്യാണം കഴിഞ്ഞുള്ള സ്ത്രീകൾ ധരിക്കുന്നു. ‘ബൊർല’യിൽ പരന്ന പതക്കത്തിനു പകരം ഉരുണ്ട കൂർത്ത അടിഭാഗമുള്ള പതക്കമാണ് ഘടിപ്പിച്ചിരിക്കുന്നത്.
  3. ജുമർ – ഇത് വിശറിയുടെ ആകൃതിയിലുള്ള കേശാഭരണമാണ്. തുല്യമായ ചാന്റിലിയറിന്റെ രൂപത്തിലുള്ള ഈ ആഭരണം തലയുടെ ഇടത്തേ ഭാഗത്തായാണ് ധരിക്കുന്നത്.
  4. ചൊട്ടി– ഇത് മെടഞ്ഞ മുടിയുടെ മുകൾ മുതൽ അടി വരെ തൂക്കിയിടുന്ന ചിത്ര പണികളുള്ള അലങ്കാര വസ്തുവാണ്. മുടി അലങ്കരിക്കാനുള്ള മറ്റൊരു വസ്തു ‘ബിലൈ’, ഇത് ഒൻപത് ക്ലിപ്പുകളുള്ള മുകൾ മുതൽ താഴെ വരെ ബന്ധിപ്പിക്കുന്ന വലിപ്പമുള്ളതാണ്.
  5. ജൂഡ സൂചികൾ ക്ലിപ്പുകൾ – ഈ വസ്തുക്കൾ ഉപയോഗിച്ച്, ഒന്നിച്ച് കെട്ടിയ മുടിയെ സ്വർണ്ണം കൊണ്ടുള്ള വൃത്താകൃതിയിലുള്ള സൂചികൾ അല്ലെങ്കിൽ മാലകൾ കൊണ്ട് ജൂഡയോടൊപ്പം (മുടിക്കായ) അലങ്കരിക്കുന്നു.
  6. മുടിപ്പൂവ് – മറ്റൊരു പ്രശസ്തമായ ഉരുണ്ട മുടി അലങ്കരിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു മുടിപ്പൂവാണ്, ഉരുണ്ട മുടിയുടെ നടുവിൽ വയ്ക്കുന്ന വൃത്താകൃതിയിലുള്ള സൂചി. ഇത് പ്രധാനമായും തെക്കേ ഇന്ത്യൻ വിവാഹങ്ങൾക്കാണ് ധരിക്കാറുള്ളത്.
  7. കുഞ്ചലം (പരന്റ) – വടക്കേ ഇന്ത്യയിൽ സാധാരണമായി കേശാലങ്കാരത്തിനു ഉപയോഗിക്കുന്ന വസ്തുവാണ് കുഞ്ചലം. മുടിയോട് ബന്ധിച്ച കറുപ്പോ അല്ലെങ്കിൽ മറ്റ് അലങ്കരിച്ച ചരടുകളോ മെടഞ്ഞ മുടിയുടെ അടിയിൽ തൂക്കിയിടുന്നു. ഈ അലങ്കാര വസ്തു പ്രധാനമായും പഞ്ചാബി വിവാഹങ്ങൾക്കാണ് കാണപ്പെടുന്നത്

വിശേഷ ദിവസങ്ങളിൽ വസ്ത്രധാരണത്തിനു മോടി കൂട്ടാൻ, എല്ലാ ആഭരണ പെട്ടികളിലും സ്വർണ്ണം കൊണ്ടുള്ള കേശാലങ്കാര വസ്തുക്കൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്.