Published: 04 Sep 2017

ഭാരതീയ വിവാഹത്തിന്റെ സ്വർണ്ണ പ്രതീകങ്ങൾ

വിവാഹമെന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള പരിശുദ്ധമായ ബന്ധമാണ്, അതിന് ഇന്ത്യക്കാരുടെ ജീവിതത്തിൽ പ്രധാന സ്ഥാനമാണുള്ളത്. വർണ്ണ ശബളമായ ആചാരങ്ങളും ആഢംബര പൂർണ്ണമായ ആഘോഷങ്ങളും ഭാരതീയ വിവാഹാചാരങ്ങളുടെ ഭാഗമാണ്. വിവാഹത്തിന്റെ പൗരാണികമായ ചടങ്ങുകൾ വിവാഹ ദിവസത്തെ ആഘോഷങ്ങളെക്കാൾ വളരെ വലുതാണ്; പരിശുദ്ധ ആചാരാനുഷ്ടാനങ്ങൾ വരന്റെയും വധുവിന്റെയും വീട്ടുകാർ മതാനുസൃതമായി തന്നെ പിന്തുടരുന്നു.

വിവാഹ സ്ഥലത്ത് വധു അവരുടെ സാമ്പത്തിക ശേഷിയെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള പ്രത്യേക ആഭരണങ്ങളാണ് ധരിക്കുന്നത്, അവ സ്ത്രീധനത്തിന്റെ ഭാഗമാണ്. ഈ ലേഖനത്തിൽ, ഞങ്ങൾ വിവാഹത്തെ സൂചിപ്പിക്കുന്ന വിവിധ തരത്തിലുള്ള ആഭരണങ്ങൾ കാഴ്ചവെയ്ക്കാം :

ദേജൂർ: കാശ്മീർ പണ്ഡിത് സമൂഹത്തിലുള്ള വിവാഹിതയായ സ്ത്രീകൾ ധരിക്കുന്ന ആഭരണമാണ് ദേജൂർ, ഇവയെ മംഗളസൂത്രത്തെ പോലെയാണ് കാണുന്നത്. ഈ ആഭരണം ഒരു കമ്മൽ പോലെയുള്ളതാണ്, രണ്ടു കാതിലും സ്വർണ്ണ മാലകൾ തൂക്കിയിട്ട ഇവയുടെ മാലകൾ മാറിടം വരെ ഇറക്കമുള്ളവയാണ്. ഇവ ധരിക്കുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് ദീർഘായുസ്സുണ്ടാവാൻ വേണ്ടിയുള്ളതാണ്.

മംഗളസൂത്രം: ഇവ വധൂവരന്മാരുടെ ജാതിക്കനുസരിച്ച് പലവിധത്തിൽ രൂപകൽപ്പന ചെയ്ത ഒരു മാലയാണ്. വിവാഹത്തിന്റെ പൊതുവായ ഒരു അടയാളമാണ് മംഗളസൂത്രം.

മംഗള സൂത്ര പല പേരുകളിലാണ് അറിയപ്പെടുന്നത്, തമിഴ്നാട്ടിൽ താലി കൊടി, കേരളത്തിൽ താലി (ഹിന്ദുക്കൾക്കിടയിൽ) അല്ലെങ്കിൽ മിന്ന് (ക്രിസ്ത്യാനികൾക്കിടയിൽ), ആന്ധ്രാപ്രദേശിൽ പുസ്തേലു, കർണ്ണാടകയിൽ കർത്താമണി പതക്കം, ബീഹാറിൽ ടാഗ് പാഗ്, എന്നിങ്ങനെയാണ് മംഗളസൂത്രം അറിയപ്പെടുന്നത്. ഇത് ഗുജറാത്തിലും മഹാരാഷ്രയിലും മംഗൾ സൂത്ര എന്നും അറിയപ്പെടുന്നു. എല്ലാ മംഗളസൂത്രത്തിന്റെയും രൂപകൽപ്പനക്ക് പിന്നിൽ പാരമ്പര്യപരമോ ആത്മീയപരമോ ആയ വിശ്വാസം നിലനിൽക്കുന്നുണ്ട്.

വളകൾ: സ്വർണ്ണ വളകൾ വധുവിന്റെ പതിനാറ് അലങ്കാര വസ്തുക്കളുടെ( സോലാഹ്-ശ്രിംഗൽ) ഭാഗമാണ്. വിവാഹ വളകൾ സാധാരണ വളകളേക്കാൾ വ്യത്യാസമുള്ളവയാണ്.

മഹാരാഷ്ട്രയിലെ വിവാഹിതയായ സ്ത്രീകൾ അവരുടെ “സൗഭാഗ്യത്തിന്റെ” സൂചനാർത്ഥം പച്ച നിറത്തിലുള്ള വളകൾ ധരിക്കുന്നു. ഈ വളകളെ “പാട്ട്ലി” എന്ന് വിളിക്കുന്ന സ്വർണ്ണ വളകളുടെ കൂടെയാണ് ധരിക്കാറുള്ളത്.

പശ്ചിമ ബംഗാളിൽ, വധുവിന്റെ അമ്മ സമ്മാനിച്ച പവിഴവും, കക്കയും കൊണ്ടലങ്കരിച്ച ഷക്ക പൗല എന്ന് വിളിക്കുന്ന വളകളാണ് ധരിക്കുന്നത്. ഏഴ് വിവാഹിതയായ സ്ത്രീകൾ ഏഴ് ദേവികളുടെ പ്രതിരൂപമായി ആടുന്ന ചടങ്ങിൽ വെച്ചാണ് വധുവിനെ അലങ്കരിക്കുന്നത്. പതിവായി അണിയുന്ന മറ്റൊരു വളയാണ്, അമ്മായിയമ്മ വധു പുതിയ ഗൃഹത്തിലേക്ക് കടക്കുമ്പോൾ സമ്മാനിക്കുന്ന ‘ലോഹ ബന്ധനോ’ എന്നത്. സമ്പത്തുള്ള കുടുംബക്കാർ ചിലപ്പോൾ ലോഹ ബന്ധനോയെ സ്വർണ്ണം കൊണ്ട് പൊതിയാറുണ്ട്.

പഞ്ചാബി വധുവിന്റെ വളകൾ ആനക്കൊമ്പുകൊണ്ട് ഉണ്ടാക്കിയവയാണ് ഇവയെ “ചൂഡ” എന്ന് വിളിക്കുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള ഈ വളകൾ വധുവിന്റെ അമ്മയാണ് സമ്മാനിക്കുക. ‘ചൂഡ’ ഇടുന്നത് വിവാഹ ദിവസത്തിന്റെ രാവിലെ വളരെ വലിയ ചടങ്ങായാണ് ആഘോഷിക്കാറുള്ളത്.

ഗുജറാത്തി സ്ത്രീകളും രാജസ്ഥാനി സ്ത്രീകളും അവരുടെ വിവാഹ ചടങ്ങായ “ സപ്ത പതി ” (വിവാഹത്തിന്റെ ഏഴ് പ്രതിജ്ഞകൾ ) ചെയ്യുന്നതിന് മുമ്പ് ആനക്കൊമ്പിനാൽ ഉണ്ടാക്കിയ വളകൾ ധരിക്കാറുണ്ട്.

മൂക്ക് മോതിരം (മൂക്കുത്തി):

മൂക്ക് മോതിരത്തെ കുറിച്ച് പതിനാറാം നൂറ്റാണ്ടിൽ എഴുതിയ ഭാരതീയ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. മൂക്ക് മോതിരങ്ങളെ ആദ്യം മുസ്ലീങ്ങൾ മാത്രം ധരിച്ചിരുന്ന ഒന്നായാണ് കണക്കാക്കിയിരുന്നത്, എന്നിരുന്നാലും, മുസ്ലീം സംസ്കാരത്തിന്റെ ഏകീകരണത്തോടൊപ്പം മൂക്ക് മോതിരങ്ങൾ സോലാഹ് ശൃംഗർ ഹൈന്ദവ വധുക്കളുടെയും ഭാഗമായി മാറി.

മൂക്ക് മോതിരങ്ങൾ മൂന്ന് തരത്തിലാണുള്ളത്: മൊട്ടുകൾ, മോതിരങ്ങൾ, കള്ളി എന്നി ആഭരണങ്ങൾ

മഹാരാഷ്ട്രയിൽ “നാത് ” എന്നും ഗുജറാത്തിൽ “നാതടി” എന്നും വിളിക്കുന്ന സ്വർണ്ണ മൂക്കു മോതിരങ്ങൾ വിവാഹിതയായവരുടെ അടയാളമാണ്. ഹിന്ദിയിൽ ‘നാത് ’ എന്നാൽ ഭഗവാൻ, യജമാനൻ, ഭർത്താവ് എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. പഞ്ചാബിൽ മൂക്ക് മോതിരങ്ങളെ സ്വർണ്ണ മാലകൾ കൊണ്ട് ബന്ധിപ്പിച്ചാണ് കാണാറുള്ളത്, ഇവ വിവാഹിതയായ സ്ത്രീകളുടെ ഐശ്വര്യത്തെ പ്രതിനിധീകരിക്കുന്നു.

ഇവ ഏതു വലിപ്പത്തിലോ പ്രാദേശിക അനുഷ്ടാനങ്ങൾക്കനുസരിച്ച് അലങ്കരിച്ചോ അല്ലാതെയൊ പണിയാവുന്നതാണ്.

“ലാംഗ്” എന്നത് വടക്കേ ഇന്ത്യയിലുള്ള മൊട്ടിന്റെ ആകൃതിയിലുള്ള മോതിരമാണ്. ഇവ “പുള്ളി” അല്ലെങ്കിൽ “ മൂക്കുത്തി” പോലെയുള്ളതാണ്, തെക്കിൽ നിന്നുമുള്ള മൂക്കുകുത്തിയുടെ മാതൃക, ഇവ ധരിച്ചിരിക്കുന്ന സ്ത്രീ വിവാഹിതയാണെന്ന് മനസിലാക്കാൻ സാധിക്കുന്നു.

വടക്കേ ഇന്ത്യയിൽ കള്ളി മോതിരത്തെ ‘ബ്ലുവാക്’ (ഹിന്ദിയിൽ) എന്നാണ് വിളിക്കുന്നത്, തെക്കേ ഇന്ത്യയിൽ ഇതിനെ ‘ബുലാക്കു’ എന്ന് വിളിക്കുന്നു. ഈ മോതിരം നാതിന്റേത് പോലെ വലിപ്പത്തിലും ആകൃതിയിലും ഉണ്ടാക്കാവുന്നതാണ്./p>

മൂക്ക് തുളക്കുന്ന ആശയത്തിന് ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഉപരി ആരോഗ്യപരമായ ഗുണങ്ങളുമുണ്ടെന്നാണ് ചിലർ വിശ്വസിക്കുന്നത്.

ആയുർവേദമനുസരിച്ച്, മൂക്കിന്റെ ഇടത്തേ ദ്വാരം പ്രത്യുൽപ്പാദനപരമായ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്, ഇവ തുളക്കുന്നതിലൂടെ പ്രസവ സമയത്തുണ്ടാവുന്ന വേദനയെയും ആർത്തവ സംബന്ധമായ ഞരമ്പുവലിയെയും കുറയ്ക്കുമെന്നാണ് പറയുന്നത്.

സ്വർണ്ണം മംഗളകരവും ബഹുമാനകരവുമായ സ്ഥാനം നിലനിർത്തുന്നുണ്ട്, ഇവ എല്ലായ്പ്പോഴും അരക്കു മുകളിലായി ധരിക്കപ്പെടുകയും ചെയ്യും. അരക്കു കീഴെ ധരിക്കുന്ന ആഭരണങ്ങൾ സാധാരണയായി വെള്ളിയോ മറ്റേതെങ്കിലും ലോഹങ്ങളോ കൊണ്ടാണ് നിർമ്മിക്കാറുള്ളത്.