Published: 08 Aug 2017

ക്ഷേത്രങ്ങളിൽ നിങ്ങളിട്ട കാണിക്ക എത്രകാണും?

ഈശ്വരാരാധനയുടെ കാര്യത്തിൽ ഇന്ത്യക്കാർ, നൂറ്റാണ്ടുകളായി, ആത്മീയഭക്തിക്കും അപ്പുറത്തേക്ക് പോയിരിക്കുന്നു. ദൈവങ്ങളോട് നമുക്കുള്ള വലിയ ഭക്തി കാണിക്കുന്നതിന് വലിയ ആവേശത്തോടെയാണ് ഉത്സവങ്ങളും ചടങ്ങുകളും നമ്മൾ നടത്തുന്നത്. രുചികരമായ ഭക്ഷണങ്ങൾക്കും പൂക്കൾക്കുമൊപ്പം, മറ്റൊരു പ്രധാനപ്പെട്ട ഭാഗവും ഈ ചടങ്ങുകൾക്കുണ്ട്: ക്ഷേത്രങ്ങളിലേക്കുള്ള സ്വർണ്ണ സംഭാവന. ഇന്ത്യൻ ആരാധനാലയങ്ങളിലും 2000 ടണ്ണിനും 4000 ടണ്ണിനും ഇടയ്ക്ക് സ്വർണ്ണമുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കാക്കുന്നു, ഇവയിൽ ഭൂരിഭാഗവും കാണിക്കയായി ലഭിച്ചവയാണ്. ഈ സ്വർണ്ണം എവിടെയൊക്കെയാണ് സൂക്ഷിക്കുന്നതെന്നും ആർക്കാണിതിന്റെ ഉടമസ്ഥാവകാശമെന്നും നമുക്ക് കാണാം.

  1. പത്മനാഭ സ്വാമി ക്ഷേത്രം, കേരളം

    പതിനാറാം നൂറ്റാണ്ടിൽ പണികഴിക്കപ്പെട്ട ഈ വിഷ്ണുഭവവാന്റെ ക്ഷേത്രം, നമ്മുടെ രാജ്യത്തെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണ്, ഇപ്പോഴാവട്ടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രവുമാണ്! ഈ ക്ഷേത്രത്തിലെ അഞ്ച് രഹസ്യ അറകൾക്കുള്ളിലായി 1.2 ട്രില്യൺ രൂപാ വിലമതിക്കുന്ന വിലപിടിപ്പുള്ള ലോഹങ്ങളും കല്ലുകളും ആഭരണങ്ങളുമാണ് 2011-ൽ കണ്ടെത്തിയത്.

    Glorious Padmanabhaswamy Temple 
    Sources: Image
  2. ശ്രീ വെങ്കിടേശ്വര ക്ഷേത്രം, ആന്ധ്രാപ്രദേശ്

    തിരുപ്പതി ബാലാജി എന്ന പേരിൽ പ്രശസ്തമായ ഈ ക്ഷേത്രത്തിൽ ദിവസേന 50,000 മുതൽ100,000 വരെ വിശ്വാസികൾ എത്തുന്നുണ്ട്. ഓരോ വർഷവും 6.5 ബില്യൺ രൂപാ മൂല്യമുള്ള സംഭാവനയാണ് ഈ ക്ഷേത്രത്തിൽ എത്തുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രത്തിലും 250 ടണ്ണിനും 300 ടണ്ണിനും ഇടയിൽ സ്വർണ്ണമുണ്ട്, ക്ഷേത്രത്തിലുള്ള ആഭരണങ്ങളാകട്ടെ 11 ബില്യൺ ഡോളർ മൂല്യമുള്ളവയാണ്. രസകരമെന്ന് പറയട്ടെ, ഇന്ത്യൻ സർക്കാരിന്റെ സ്വർണ്ണം പണമാക്കൽ സ്കീമിന് (ഗോൾഡ് മോണിറ്റൈസേഷൻ സ്കീം) കീഴിൽ, ഈ ക്ഷേത്രത്തിലെ സ്വർണ്ണത്തിലെ ഒരു ഭാഗം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

    Gold In Tirupati Balaji Temple
    Sources: Image
  3. വൈഷ്ണോദേവി ക്ഷേത്രം, ജമ്മു കാശ്മീർ

    ഓരോ വർഷവും 8 മില്യൺ വിശ്വാസികളാണ് വൈഷ്ണോദേവി ക്ഷേത്രത്തിൽ എത്തുന്നത്. മാതാ വൈഷ്ണോദേവിയാണ് ഈ ക്ഷേത്രത്തില പ്രതിഷ്ഠ. വൈഷ്ണോദേവി ക്ഷേത്ര ദർശനം നടത്താൻ ഏറ്റവും ഉത്തമമായ സമയം നവരാത്രിക്കാലമാണെന്ന് വിശ്വസിക്കപ്പെടുന്നു, കാരണം ആദ്യമായി 'നവരാത്ര' (ഒമ്പത് ദിവസം ഉപവസിക്കൽ) അനുഷ്ഠിച്ചത് മാതാ വൈഷ്ണോദേവി ആണെത്രെ. ഈ ക്ഷേത്രത്തിൽ ചുരുങ്ങിയത് 12 ടൺ സ്വർണ്ണമുണ്ടെന്ന് പറയപ്പെടുന്നു.

    Vaishno Devi Temple, J&K
    Sources: Image
  4. ജഗന്നാഥ് ക്ഷേത്രം, ഒഡീഷ

    രഥയാത്രയ്ക്ക് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് ഇപ്പോഴും കണക്കെടുത്തിട്ടില്ല. സുന ബേശ ഉത്സവസമയത്ത്, 208 കിലോഗ്രാം ഭാരമുള്ള സ്വർണ്ണാഭരണങ്ങൾ ഉപയോഗിച്ചാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അലങ്കരിക്കുന്നത്.

    Gold Treasure Of Jaganath Temple
    Sources: Image
  5. സായ്ബാബ ക്ഷേത്രം, മഹാരാഷ്ട്ര

    മഹാരാഷ്ട്രയിലെ ഏറ്റവും ജനപ്രിയ ക്ഷേത്രങ്ങളിലൊന്നായ ഷിർദ്ദി സായ്ബാബ ക്ഷേത്രത്തിൽ ഓരോ വർഷവും 60,000-ലധികം തീർത്ഥാടകർ എത്തുന്നു, ഈ ക്ഷേത്രത്തിൽ 376 കിലോഗ്രാമിലധികം സ്വർണ്ണമുണ്ട്.

    Shirdi Sai Baba Gold Reserves
    Sources: Image
  6. സിദ്ധി വിനായക ക്ഷേത്രം, മഹാരാഷ്ട്ര

    സിനിമയുടെ റിലീസിന് മുമ്പ് ബോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും സന്ദർശിക്കുന്ന ഈ ക്ഷേത്രത്തിൽ, 160 കിലോഗ്രാമിലധികം സ്വർണ്ണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

    Gold In Siddhivinayak Mandir
    Sources: Image
  7. സോമനാഥ് ക്ഷേത്രം, ഗുജറാത്ത്

    1951-ൽ പണികഴിക്കപ്പെട്ട ഈ ശിവക്ഷേത്രം ഭക്തർക്കും ടൂറിസ്റ്റുകൾക്കും ഇടയിൽ ജനപ്രിയമാണ്. ശിവഭഗവാന്റെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ആദ്യത്തേതാണ് സോമനാഥ് ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ 35 കിലോഗ്രാം സ്വർണ്ണമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

    Somnath Temple Gujrat
    Sources: Image
  8. ശ്രീകൃഷ്ണ ക്ഷേത്രം, കേരളം

    പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിക്കപ്പെട്ടിട്ടുള്ള, ഉഡുപ്പിയിലെ ഈ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചുരുങ്ങിയത് 15 കിലോഗ്രാം സ്വർണ്ണമുണ്ട്, വാർഷികാടിസ്ഥാനത്തിൽ ഭക്തർ കാണിക്കയിട്ട സ്വർണ്ണമാണിത്.

    Gold Donations In Shree Krishna Temple, Kerela
    Sources: Image
Sources:
Source1, Source2, Source3, Source4