Published: 19 Jan 2018

സ്വർണത്തിലും സ്വർണാഭരണങ്ങളിലും GST-യുടെ സ്വാധീനം

2017 ജൂലൈ 1-ന് രാത്രി 12 മണിക്ക് ക്ലോക്ക് ചിലച്ചപ്പോൾ, രാജ്യത്ത് പരോക്ഷ നികുതിയുടെ പുതിയൊരു യുഗത്തിലേക്ക് സർക്കാർ പ്രവേശിച്ചു. ഇതിനകം, രാജ്യത്തുള്ള മിക്കവാറും എല്ലാവരും തന്നെ GST-യെ കുറിച്ച് കേട്ട് കഴിഞ്ഞു: ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്.

ഇപ്പോൾ നിങ്ങൾ എന്തെങ്കിലും വാങ്ങിയതിന് ഒരു ബിൽ വാങ്ങുമ്പോൾ അത് ഒരു ജ്വല്ലറി സ്റ്റോറിലെ ഉൽപ്പന്നം, ഒരു സൂപ്പർ മാർക്കറ്റ്, അല്ലെങ്കിൽ ഒരു റെസ്റ്റോറന്റിലോ തീയറ്ററിലോ ഉള്ള സേവനം എന്നിങ്ങനെ എന്തുമാവട്ടെ, നിങ്ങൾ ആ ബില്ലിൽ മൂല്യവർദ്ധിത നികുതിയോ (വാറ്റ്) സേവന നികുതിയോ എന്നിവ കാണുകയില്ല. പകരം, നിങ്ങൾ GST മാത്രം കാണുന്നു. ഇതിനെ CGST (കേന്ദ്ര ചരക്ക് സേവന നികുതി), SGST (സംസ്ഥാന ചരക്ക് സേവന നികുതി) എന്നിങ്ങനെ വിഭജിക്കാം.

GST നടപ്പാക്കിയതിനെ തുടർന്നുള്ള ഘട്ടത്തിൽ GST കൗൺസിൽ മറ്റ് 1,211 ചരക്കുകളോടും സേവനങ്ങളോടും ഒപ്പം സ്വർണത്തിനുള്ള നികുതി നിരക്കുകളും നിശ്ചയിച്ചു.

ഇന്ത്യയിൽ സ്വർണം വാങ്ങുമ്പോൾ GST എങ്ങനെ ബാധിക്കുന്നു?

1 ജൂലൈ 2017 മുതൽ സ്വർണത്തിന് 3% GST ബാധ്യതയുണ്ട്. എങ്കിലും, കസ്റ്റംസ് തീരുവ 10% ആയി തുടരും.

സ്വർണത്തിന്റെ പണിക്കൂലിയുടെ 5% GST ആയി ചുമത്തും. ഇത് സ്വർണ വിലയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ, ‘സ്വർണം വാങ്ങുന്നത് ലളിതമാക്കൽ: പണിക്കൂലിയും വേസ്റ്റേജ് നിരക്കും’.എന്ന ലേഖനം വായിക്കുക.

GST വന്നതോടെ, ഉപഭോക്താക്കൾ ഇപ്പോൾ പ്രാബല്യത്തിലുള്ള 13.5% -14% (കസ്റ്റംസ് തീരുവ, സ്വർണാഭരങ്ങളുടെയും അവയുടെ പണിക്കൂലിയുടെയും GST എന്നിവയുടെ) നികുതി നിരക്ക് നൽകേണ്ടിവരുന്നു, ഇത് നേരത്തെ 12.4% ആയിരുന്നു.

ഒരു ചിത്രീകരണത്തിലൂടെ സ്വർണത്തിന്റെ ചരക്ക് സേവന നികുതി മനസ്സിലാക്കുക.

ഇനവിവരങ്ങൾ GST-ക്ക് മുമ്പ് GST-ക്ക് ശേഷം
A സ്വർണത്തിന്റെ വില (ഗ്രാമിന് ₹) * 3,000.00 3,000.00
B കസ്റ്റം തീരുവ (10%) 300.00 300.00
C ലോഹം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് (A+B) 3,300.00 3,300.00
D പണിക്കൂലി (ലോഹം ഇറക്കുമതി ചെയ്യുന്ന ചെലവിന്റെ @8%) 264.00 264.00
E ആഭരണ സ്ഥാപനത്തിന്റെ നിർമ്മാണ ചെലവ് (C+D) 3,564.00 3,564.00
F  ആഭരണ നിർമ്മാണത്തിന്റെ എക്സൈസ് ഡ്യൂട്ടി (നിർമ്മാണച്ചിലവിന്റെ 1% “E”) 35.64 (not relevant)
G ചില്ലറ വ്യാപാരി നൽകേണ്ടി വരുന്ന ആഭരണ വില (E+F) 3,599.64 3,564.00
H വാറ്റ് (ചില്ലറ വ്യാപാരി നൽകേണ്ടി വരുന്ന ആഭരണ വിലയുടെ 1% മുതൽ 5% വരെ ‘G’) 35.99 (not relevant)
I ആഭരണങ്ങളുടെ GST (ലോഹം ഇറക്കുമതി ചെയ്യുന്ന ചെലവിന്റെ @3% - ‘G’ (not relevant) 106.92
J ആഭരണത്തിന്റെ മൊത്ത വില (ഒരു ഗ്രാം സ്വർണം) (G+H+I) 3,635.63 3,670.92.12
K ആകെ നികുതികളും തീരുവകളും (B+F+H+I) 371.63 406.92 
  ആഭരണ വിലയുടെ ഒരു ശതമാനമെന്ന നിലയിൽ നികുതികളും തീരുവകളും 10.22% 11.08%
  വിലയിലെ പ്രഭാവം   ▲1.33%

GST നടപ്പാക്കുമ്പോൾ സ്വർണത്തിന്റെയും മുന്നോട്ടുള്ള വഴിയിലെയും നടപടിക്രമങ്ങൾ മനസിലാക്കുക

ഇത് ഒരു വലിയ നികുതി ബാധ്യതയായി തോന്നാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന കുറേകൂടി വിശാലമായ നികുതി ഫലപ്രാപ്തി GST വാഗ്ദാനം ചെയ്യുന്നുണ്ട്.

GST ഭരണക്രമത്തിൽ, ആഭരണങ്ങൾ വിൽക്കുന്ന പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ചരക്കുകളിൽ നിന്നും സേവനങ്ങളിൽ നിന്നും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ചെയ്യാൻ ആഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നു. വിതരണ ശൃംഖലയിൽ നിന്ന് ലഭിക്കുന്ന ഏത് നികുതി ആനുകൂല്യങ്ങളും ഇപ്പോൾ ഉപഭോക്താക്കൾക്ക് കൈമാറുന്നു.

ഈ നീക്കം സംഘടിത മേഖലയിലെ ആഭരണ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുകയും ഉപഭോക്താക്കളെ അവരുടെ ഭാഗത്തേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സംഘടിതവും അസംഘടിതവുമായ ആഭരണ മേഖലകൾ തമ്മിലുള്ള അന്തരം കുറയ്ക്കും.

ഉപഭോക്താക്കൾക്കു കുറച്ചു കൂടുതൽ നികുതി വഹിക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് ഇത് തത്കാലത്തേക്ക് ദോഷകരമായ ഒരു മാറ്റമാണ്, എന്നാൽ വ്യവസായ മേഖലയെ ക്രമപ്പെടുത്തുന്നതിനുള്ള കാലഘട്ടമായിട്ടാണ് ഭൂരിഭാഗം പേരും ഇതിനെ കണക്കാക്കുന്നത്, പുതിയ നികുതിഭരണത്തിന് കീഴിൽ ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും നികുതി സുതാര്യമാകും.

പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്നതിനെ GST എങ്ങനെ ബാധിക്കുന്നു?

റിവേഴ്സ് ടാക്സ് മെക്കാനിസത്തിന് കീഴിൽ,, നിങ്ങളുടെ പഴയ സ്വർണാഭരണങ്ങൾ ഒരു ജ്വല്ലറി സ്ഥാപനത്തിന് വിൽക്കുകയാണെങ്കിൽ ആ സ്ഥാപനമുടമയ്ക്ക് ഒരു തരത്തിലുള്ള GST-യും അടക്കാൻ ബാധ്യതയില്ല. അങ്ങനെയാണെങ്കിലും, രജിസ്റ്റർ ചെയ്യാത്ത ഒരു സ്വർണാഭരണ വിതരണക്കാരൻ രജിസ്റ്റർ ചെയ്തിട്ടുള്ള വിതരണക്കാരന് വിൽക്കുകയാണെങ്കിൽ, റിവേഴ്സ് ചാർജ് മെക്കാനിസത്തിന് കീഴിൽ നികുതി ബാധകമായിരിക്കും. ഈ സംവിധാനത്തിൽ നികുതി അടക്കേണ്ടി വരുന്നത് ചരക്കുകളോ സേവനങ്ങളോ സ്വീകരിക്കുന്ന ആളാണ്, വിൽക്കുന്നവരല്ല.

ബന്ധപ്പെട്ട ലേഖനം: നിങ്ങളുടെ സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാങ്ങുന്നവരെയും വ്യവസായ മേഖലയെയും സംബന്ധിച്ചിടത്തോളം GST എന്നാൽ എന്താണ്

ചെറുകിട വിൽപ്പന സ്ഥാപനങ്ങളുടെ സുതാര്യത വലിയ തോതിൽ ഉയരും, തന്മൂലം രാജ്യത്തുടനീളം സ്വർണം വാങ്ങുന്നവരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. കൂടുതൽ സ്വർണം ഔപചാരിക മേഖലയിലേക്ക് എത്തിക്കുവാൻ GST സഹായിക്കും. ദീർഘകാല അടിസ്ഥാനത്തിൽ വ്യവസായത്തിൽ ഇത് ഗുണകരമായ സ്വാധീനം സൃഷ്ടിക്കും

ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്ന സ്വർണത്തിൽ കൂടുതൽ വിശ്വാസ്യത കൈവരുന്നു, ഫലത്തിൽ വരും വർഷങ്ങളിൽ ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയ്ക്ക്പിന്തുണ വർധിക്കുകയും ചെയ്യും.

ഔപചാരിക മേഖലയിലേക്ക് കൂടുതൽ സ്വർണം വരുന്നതോട് കൂടി വഴിയെ നിങ്ങളിലേക്ക് കൂടുതൽ നേട്ടങ്ങൾ വന്നു ചേരുന്നു. സത്യസന്ധമല്ലാത്ത കരിച്ചന്ത കച്ചവടക്കാർക്ക് നിലനിൽപ്പില്ലാതാക്കാനുള്ള GST-യുടെ ആശയത്തെ പിന്തുണക്കുന്നതിലൂടെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ മാത്രമുള്ള സ്വർണ ഇടപാടുകൾ ഉറപ്പാക്കുന്നതിന് നിങ്ങൾക്കും സംഭാവന നൽകാം.

ഇന്ത്യയിൽ സ്വർണം വാങ്ങുന്നത് മുമ്പ് നിങ്ങൾ പരിശോധിക്കേണ്ടതായ കാര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെഅറിയുക

ഉറവിടങ്ങൾ:

ഉറവിടം1,ഉറവിടം2, ഉറവിടം3,ഉറവിടം4,ഉറവിടം5,ഉറവിടം6