Published: 07 Jul 2017

ഒരു ഇന്ത്യന്‍ വിവാഹത്തില്‍ സ്വര്‍ണത്തിന്‍റെ പ്രാധാന്യം

भारतीय शादियों में गोल्ड का महत्व
വര്‍ണാഭയിൽ വസ്ത്രം ധരിച്ച ആളുകള്‍, തിളങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍, സംഗീതം, മികച്ച ആഹാരം. അതെ, നാം സംസാരിക്കുന്നത് വിശിഷ്ടമായ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ചാണ്. സ്വര്‍ണമില്ലാതെ ഒരു ഇന്ത്യന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാമോ? ഉറപ്പായും മറുപടി, ഇല്ല എന്നുതന്നെ. നൂറ്റാണ്ടുകളായി സ്വര്‍ണം ഇന്ത്യന്‍ വിവാഹത്തിലെ ഏറ്റവും അവിഭാജ്യവും ഒഴിച്ചുകൂടാനാവത്തതുമായ ഭാഗമാണ്. വരനായാലും വധുവായാലും മറ്റു കുടുംബാംഗങ്ങളായാലും മിക്ക വിവാഹങ്ങളിലും സ്വര്‍ണാഭരണങ്ങളാണ് പ്രമുഖസ്ഥാനം കൈയടക്കുന്നത്.

ഇന്ത്യന്‍ വിവാഹങ്ങളില്‍ സ്വര്‍ണത്തിനുള്ള സ്ഥാനം
  • സ്വര്‍ണം ലക്ഷ്മീദേവിയുടെ അനുഗ്രഹം ഗൃഹലക്ഷ്മിയിലൂടെ- വധുവിലൂടെ- കൊണ്ടുവരുന്നു.
  • മറ്റൊരു വീട്ടിലേയ്ക്ക് പോകുന്ന സ്വന്തം മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ സ്വര്‍ണം മാതാപിതാക്കളെ സഹായിക്കന്നു.
  • സ്വര്‍ണാഭരണങ്ങളണിഞ്ഞ യുവതി അതിസുന്ദരിയായി കാണപ്പെടുന്നു
  • സ്വര്‍ണമണിഞ്ഞെത്തുന്ന വധുവിനെ ശുഭസൂചകമായാണ് വരന്‍റെ മാതാപിതാക്കള്‍ കാണുന്നത്.
  • കുട്ടികളുടെ വിവാഹത്തിനും നിങ്ങളുടെ വിരമിക്കലിനും സ്വര്‍ണം ഒരു വലിയ ദീര്‍ഘ കാല നിക്ഷേപമാണ്

സ്വര്‍ണത്തിന് ഇന്ത്യന്‍ വിവാഹങ്ങളില്‍ ഗൗരവമായ പ്രാധാന്യമുണ്ട്. വരന്‍റെ ഭാഗത്തുനിന്നായാലും വധുവിന്‍റെ ഭാഗത്തുനിന്നായാലും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ആകര്‍ഷകമായ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നു. ചടങ്ങിലെ ആകര്‍ഷണമായ വധു ശിരസുമുതല്‍ പാദം വരെ സ്വര്‍ണാഭരണ വിഭൂഷിതയാണ്. സ്വര്‍ണം മംഗളകരമായ വിലപിടിപ്പുള്ള ലോഹമാണ്. പലരും വിശ്വസിക്കന്നത് സ്വര്‍ണം ലക്ഷ്മീദേവിയുടെ അനുഗ്രഹത്തോടെ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുന്നുവെന്നാണ്. എല്ലാത്തിലുമുപരി വധു അതായത് ഗൃഹലക്ഷ്മി വീട്ടിലേയ്ക്ക് സ്വര്‍ണം കൊണ്ടുവരുന്നത് വരന്‍റെ മാതാപിതാക്കള്‍ വലിയ ഭാഗ്യസൂചകമായി കാണുന്നു.

ചില വിവാഹചടങ്ങുകളില്‍ സ്വര്‍ണത്തിന്‍റെ സാന്നിധ്യം പ്രതിനിധാനം ചെയ്യുന്നത് ഈശ്വര സാന്നിധ്യത്തെയാണ്.

നിങ്ങളുടെ കുട്ടിയുടെ വിവാഹത്തിന് നിങ്ങള്‍ നേരത്തെതന്നെ ആസൂത്രണം നടത്തുന്നത് ഫലപ്രദമായ തന്ത്രമാണ്. ഭാവിയിലെ കല്യാണത്തിന് വിലപ്പെട്ട സമയവും പണവും സമ്പാദിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. സ്വര്‍ണവില കൂടുന്നത് കണക്കാക്കി സാവധാനത്തിലും സുസ്ഥിരമായും ആസൂത്രിതമായും കുട്ടിയുടെ വിവാഹത്തിനുവേണ്ടി സ്വര്‍ണം സമാഹരിക്കുന്നത് നിങ്ങളെ സ്വസ്ഥമായ നിലയിലെത്തിക്കും.

സ്വര്‍ണത്തില്‍ നിക്ഷേപിക്കമ്പോള്‍ നിങ്ങള്‍ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍:
  • സ്വര്‍ണ നിക്ഷേപം ഒരു ദീര്‍ഘകാല പദ്ധതിയാണ്.
  • മൂല്യത്തിന്‍റെ കാര്യത്തില്‍ സ്വര്‍ണത്തിന്‍റെ ആയുസ് നിങ്ങളുടെ കുട്ടിയുടെ വിവാഹത്തില്‍ മെച്ചമുണ്ടാക്കും.
  • എല്ലാറ്റിലുമുപരി നിങ്ങളുടെ സ്വര്‍ണനിക്ഷേപം നിങ്ങള്‍ വിരമിക്കുന്ന സമയത്ത് വളരെ പ്രയോജനപ്രദമായി മാറും..
  • ഒരു നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ പ്രാപഞ്ചിക സ്വഭാവത്തെ നിങ്ങള്‍ക്ക് എങ്ങനെ വിസ്മരിക്കാനാവും?

ഇപ്പോള്‍ ഇന്ത്യയില്‍ വിവാഹ സീസണ്‍ ആണെങ്കില്‍ മഞ്ഞ നിറത്തിലേയ്ക്ക് പോകാന്‍ സമയമായി. ലളിതമായി പറഞ്ഞാല്‍ വിവാഹത്തില്‍ വളരെ പ്രധാനപ്പെട്ടത് മഞ്ഞ ലോഹമായിരുന്നു, ആണ്. ഓരോരുത്തരും ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം, എല്ലാവരും ഇപ്പോള്‍ സ്വര്‍ണത്തിൽ നിക്ഷേപിക്കുകയും ഭാവിയില്‍ ആ നിക്ഷേപത്തിന്‍റെ ആനുകൂല്യങ്ങള്‍ നേടുകയും വേണം.