Published: 05 Sep 2017

ഐസക് ന്യൂട്ടൻ എന്ന ആൽക്കമിസ്റ്റ്

പരമ്പരാഗത ഭൗതികശാസ്ത്രത്തിനും ഗണിതശാസ്ത്രത്തിനും നൽകിയ ഗണനീയവും അമൂല്യവുമായ സംഭാവനകളുടെ പേരിലാണ് കൂടുതൽ പേരും ഐസക് ന്യൂട്ടനെ ഓർക്കുന്നത്. മരത്തിൽ നിന്ന് വീണ ആപ്പിളാണ് ന്യൂട്ടന് ഗുരത്വാകർഷണത്തെ കുറിച്ചുള്ള അറിവു നൽകിയത്. വെളിച്ചത്തെകുറിച്ച് പഠിച്ച് അദ്ദേഹം നമുക്ക് വർണ്ണങ്ങൾ എന്താണെന്ന് മനസ്സിലാക്കിത്തന്നു. ഗണിതശാസ്ത്രത്തോടുള്ള അദ്ദേഹത്തിൻറെ പ്രതിപത്തി നമുക്ക് കാൽക്കുലസ് എന്ന പഠനമേഖല സംഭാവന ചെയ്തു. ഏറെ അലങ്കരിക്കപ്പെട്ട തന്റെ ചരിത്രം പോലെ, ന്യൂട്ടന്റെ സുപ്രധാന നേട്ടങ്ങൾ പലതും കൈവന്നത് അദ്ദേഹത്തിന്റെ ചെറുപ്പകാലത്താണ്. ന്യൂട്ടൻ ഗരുത്വാകർഷണം കണ്ടുപിടിച്ചത് അദ്ദേഹത്തിന്റെ ഇരുപത്തഞ്ചാം വയസ്സിലാണ്. ലോകത്തിന് കാൽക്കുലസ് സംഭാവന ചെയ്ത അദ്ദേഹത്തിന്റെ വിഖ്യാതമായ ‘പ്രിൻസിപ്യ മാത്തമേറ്റിക്ക’ പ്രസിദ്ധീകരിച്ചത് മുപ്പതുകളുടെ തുടക്കത്തിലാണ്.

സമർത്ഥനായ ഭൗതികശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ, ജ്യോതിശ്ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ നേരത്തെ കൈവന്ന വിജയങ്ങൾക്കുശേഷം ന്യൂട്ടൻ പിന്നീട് ആൽക്കമിയുടെ ഗൂഢവും രഹസ്യാത്മകവുമായ ലോകത്തേക്ക് ആകർഷിക്കപ്പെടുന്നതാണ് കണ്ടത്. ആൽക്കമിയുടെ തത്വങ്ങൾ പറയുന്നത് നമുക്കു ചുറ്റുമുള്ള സകലതിലും ഏതോ ജീവചൈതന്യം കുടികൊള്ളുന്നുണ്ടെന്നാണ്. ലോഹങ്ങൾക്കുപോലും ജീവനുണ്ടെന്നു മാത്രമല്ല അവ ഭൂമിയിൽ കിടന്ന് വളരുന്നുണ്ടെന്നും ആൽക്കമിസ്റ്റുകൾ വിശ്വസിച്ചു. അവർ ലോഹങ്ങളെ മനസ്സിലാക്കിയത് ഒറ്റപ്പെട്ട വസ്തുക്കളായല്ല, മറിച്ച് ആത്മീയവും ഭൗതികവുമായുള്ള വളർച്ചയിൽ വ്യത്യസ്തകൾ കാത്തുസൂക്ഷിക്കുന്ന വൈവിധ്യമാർന്ന അസ്തിത്വങ്ങളായായിരുന്നു. അടിസ്ഥാന ലോഹങ്ങളായ ഈയം മുതലായവ വളർച്ചയെത്താത്തവയായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സ്വർണ്ണമാകട്ടെ പൂർണ്ണ വളർച്ചയെത്തിയതും. ‘ഫിലോസഫേർസ് സ്റ്റോൺ’ എന്ന് വിളിക്കപ്പെട്ടിരുന്നു ഒരു പ്രത്യേക സാങ്കേതികവിദ്യയുപയോഗിച്ച് ഏതു ലോഹത്തെയും സ്വർണ്ണമാക്കി മാറ്റാൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചു.

ആൽക്കമി ഒരസംബന്ധമാണെന്ന് ആളുകൾ പറയുമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അതിൽ തെറ്റില്ല. കാരണം, ന്യൂട്ടന്റെ മരണത്തിനുമുമ്പുതന്നെ ആൽക്കമിക്ക് അപകീർത്തി സംഭവിച്ചിരുന്നു. തൊഴിൽപരമായ അംഗീകാരത്തിന് പ്രാധാന്യം കല്പിച്ചിരുന്ന രസതന്ത്രജ്ഞൻമാർ ആൽക്കമിക്ക് സ്വർണ്ണമുണ്ടാക്കാൻ കഴിയുമെന്ന സങ്കൽപ്പത്തിൽ നിന്നും സ്വയം ഒഴിഞ്ഞുമാറി. ഏറെ ഘോഷിക്കപ്പെട്ട ഒന്നായിരുന്നെങ്കിലും ഒരു മിഥ്യാശാസ്ത്രം എന്നറിയപ്പെടാനായിരുന്നു ആൽക്കമിയുടെ വിധി. സാമൂഹ്യവും തൊഴിൽപരവുമായ സമർദ്ദങ്ങളായിരിക്കാം ഒരുപക്ഷേ ന്യൂട്ടന് ഈ മേഖലയുള്ള തന്റെ ഗവേഷങ്ങൾ രഹസ്യമാക്കിവെക്കേണ്ടിവന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ആൽക്കമിയുടെ മിഥ്യകളെ പൊളിച്ചെഴുതാൻ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മനസ്സുകൾക്കുപോലെ ഇന്നുവരെ കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ, ന്യൂട്ടന് സ്വർണ്ണവുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും ആ അമൂല്യ ലോഹത്തിന്റെ നിഗൂഢാത്മകതയെത്തെക്കുറിച്ചും, ഇനിയെന്നെങ്കിലും ശുദ്ധമായ സ്വർണ്ണം ഉത്പാദിക്കാനുള്ള മാർഗം കണ്ടുപിടിക്കപ്പെടുമോ എന്നതിനെക്കുറിച്ചും നാം ആശ്ചര്യപ്പെട്ടേക്കാം.