Published: 26 Oct 2018

ജഡാവു ആഭരണത്തിന്റെ ചരിത്രവും നിർമ്മാണവും

Jadau jewellery

ശുദ്ധ സ്വർണ്ണം ചൂടാക്കി, അത് പതം വരുത്തുന്ന തരത്തിൽ അടിച്ച് പരത്തിക്കൊണ്ട് ആഭരണം നിർമ്മിക്കുന്ന ഒരു സാങ്കേതികതയാണ് ജഡാവു. ഇതിനെ തുടർന്ന് ഒരു ഫ്രെയിമാക്കി മാറ്റുന്നു, അതിലേക്ക് വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിക്കുന്നു, എന്നാൽ എന്തെങ്കിലും തരത്തിലുള്ള ബാഹ്യ പശയോ കൊത്തുപണികളോ ഇല്ലാതെ. ജഡാവു ആഭരണത്തിന്റെ ഏറ്റവും ആകർഷകമായ സവിശേഷതകളൊന്ന് ആഭരണത്തിന്റെ പിന്നിൽ ചെയ്തിരിക്കുന്നു മീനാകാരി വർക്ക്.

ജഡാവുവിന്റെ ചരിത്രവും ഉത്ഭവവു

ജഡാവുവെന്ന കലാസൃഷ്ടി രാജസ്ഥാനിലാണ്, അതായത് ജയ്പൂർ രാജധാനിയിലും തുടർന്ന് ബികാനെറിലുമാണ്, പടർന്ന് പന്തലിച്ചത്. ആ സമയത്ത്, മുഗൾ സ്വർണ്ണപ്പണിക്കാർ സൃഷ്ടിച്ച ഏറ്റവും പൊതുവായ ആഭരണ പീസുകൾ, വളകളും നെക്ലേസുകളും കർണ്ണഭരണങ്ങളും ബ്രേസ്ലെറ്റുകളും ആം കഫുകളുമാണ്.

ഇന്ത്യയിൽ ഈ ശൈലി കൊണ്ടുവന്നത് മുഗളന്മാരാണെങ്കിലും, രാജസ്ഥാനിലെയും ഗുജറാത്തിലെയും ഏറ്റവും ജനപ്രിയ സ്വർണ്ണഭരണ ശൈലികളിലൊന്നായി വളർന്നു. അത് മാത്രമല്ല, ഇന്ത്യയിലെ വിദഗ്ധരായ സ്വർണ്ണപ്പണിക്കാർ, പല വർഷങ്ങൾ എടുത്ത്, ജഡാവുവെന്ന തനത് ശൈലിയിലേക്ക് തങ്ങളുടെ കരവിരുതും കൂട്ടിച്ചേർത്ത്, ഈ ശൈലിയെ തികവുറ്റതാക്കി.

കൊത്തുവേലയുള്ള ആഭരണങ്ങൾ എന്നും അറിയപ്പെടുന്ന ജഡാവു ആഭരണങ്ങൾ മിക്കപ്പോഴും നിർമ്മിക്കുന്നത് ഉയർന്ന കാരറ്റിലും മഞ്ഞ സ്വർൺനത്തിലുമാണ്, കാരണം, ആ സംയോജനത്തിലാണ് മീനാകാരി വർക്ക് കൂടുതൽ ആകർഷകമായി തിളങ്ങുക. പിൻവശത്ത് മീനാകാരി വർക്കില്ലാത്ത ആഭരണ പീസുകൾ നിർമ്മിക്കാൻ 22 കാരറ്റ് സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്.

24 കാരറ്റ് സ്വർണ്ണത്തിൽ ജഡാവു ആഭരണ നിർമ്മാണം നടക്കുന്ന, രാജ്യത്തെ ഏകയിടം ബികാനെർ ആണ്. നഗരത്തിൽ 15,000-ലധികം വിദഗ്ധരായ ജഡാവു സ്വർണ്ണപ്പണിക്കാരുണ്ട്.

ജഡാവു സ്വർണ്ണാഭരണ നിർമ്മാണത്തിന് പിന്നിലെ പ്രക്രിയ

സ്വർണ്ണത്തിൽ 4-5 കല്ലുകൾ പതിക്കാൻ ഏതാണ്ട് ഒരു ദിവസം മുഴുവൻ എടുക്കും എന്ന് നിങ്ങൾക്ക് അറിയാമോ?

ജഡാവു സ്വർണ്ണാഭരണ പീസ് നിർമ്മിക്കുന്നതിന് അത്യധികം സമർപ്പണവും സൂക്ഷ്മതയോട് ശ്രദ്ധയും കൃത്യതയും ആവശ്യമാണ്. പരിശീലനം ലഭിച്ച പണിക്കാരുടെ ഒരു ടീം തന്നെ ഇതിന് ആവശ്യമാണ്, ഈ ടീമിലെ ഓരോരുത്തർക്കും ഒരു പ്രത്യേക ദൗത്യം ഏൽപ്പിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

ആദ്യമായി, പീസിന്റെ ഡിസൈൻ കൊത്തുപണി ചെയ്ത് നിർമ്മിക്കുന്നു. രണ്ടാമത്തെ ഘട്ടത്തിൽ, സ്വർണ്ണത്തിൽ സുഷിരങ്ങളും കൊത്തുവേലകളും ഉണ്ടാക്കുന്നു. കല്ലുകൾ പതിക്കുന്നതിന് മുമ്പ്, സ്വർണ്ണം ഉരുക്കുന്നു. സ്വർണ്ണം തണുത്ത് കഴിഞ്ഞാൽ, കല്ലുകൾ കൃത്യമായി സ്വർൺനത്തിൽ ഉറയ്ക്കുന്നു. മൂന്നാമത്തെയും അവസാനത്തെയും ഘട്ടമാണ് ഇനാമലിംഗ്. ഈ ഘട്ടത്തിൽ, നിറം ചേർക്കുക വഴി, മീനാകാരി വർക്കുകൊണ്ട് ആഭരണത്തിന് പിൻഭാഗത്ത് അലങ്കരിക്കുന്നു.

പരമ്പരാഗത ജഡാവു പീസുകൾ മനോഹരവും സങ്കീർണ്ണവും ആണെന്നിരിക്കലും, യുവാക്കൾ ഇഷ്ടപ്പെടുന്ന സമകാലിക ശൈലികളിലേക്ക് പുതിയ സ്വർണ്ണപ്പണിക്കാർ മാറുന്നുണ്ട്. ജഡാവു ആഭരണങ്ങൾ, പരമ്പരാഗത ശൈലിയിലുള്ളതോ സമകാലിക ശൈലിയിലുള്ളതോ ആയാലും, ധരിക്കുന്നവർക്ക് ഒരു രാജകീവ ലുക്ക് നൽകുന്നതാണ്. വിവാഹങ്ങളും ഉത്സവങ്ങളും പോലുള്ള സവിശേഷവും ശുഭകരവുമായ വസങ്ങളിലാണ് ജഡാവു ആഭരണങ്ങൾ അണിയുന്നത്.

ബന്ധപ്പെട്ട ലേഖനം: മാസ്മരികത ഉണർത്തുന്ന ഫില്ലിഗ്രി ആഭരണങ്ങൾ
Sources:
Source 1, Source 2, Source 3