Published: 09 Feb 2018

എന്തിനാണ് നമുക്കൊരു ഇന്ത്യൻ ഗോൾഡ് കോയിൻ?

2015 നവംബറിലാണ്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ ഗോൾഡ് കോയിനും ഇന്ത്യൻ ഗോൾഡ് ബാറും അവതരിപ്പിച്ചത്, ഇന്ത്യൻ സർക്കാർ ആദ്യമായാണ് ദേശീയ നാണയവും ബാറും അവതരിപ്പിക്കുന്നത്. ഇതേ വർഷം തന്നെയാണ് 'മെയ്ക്ക് ഇൻ ഇന്ത്യ' അവതരിപ്പിക്കപ്പെട്ടത്. ഇതോടൊപ്പം പ്രഖ്യാപിച്ച സ്വർണ്ണ പരിഷ്ക്കരണ പദ്ധതികളുടെ ഭാഗമായിരുന്നു ദേശീയ നാണയവും ബാറും.

സ്വർണ്ണ നാണയങ്ങൾ, 5 ഗ്രാമിലും 10 ഗ്രാമിലും ബാർ, 20 ഗ്രാമിലും ലഭ്യമാണ്. ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്, വ്യാജ നാണയങ്ങൾ തടയുന്നതിനുള്ള നൂതന സംവിധാനവും നാണയങ്ങളിൽ ഉൾച്ചേർത്തിട്ടുണ്ട്.

സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ മേഖലയ്ക്ക് ഉള്ളിലുഌഅവരും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗംഭീര ഉദ്യമമായി നാണയങ്ങളെയും ബാറിനെയും കാണുന്നു. "ഇന്ത്യൻ ഗോൾഡ് കോയിനും ഗോൾഡ് മോണിറ്റൈസേഷൻ സ്കീമും, ഇന്ത്യയിൽ സ്വർണ്ണത്തിന്റെ സംഘടിതമായ റീസൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഈ നീക്കം ഉയരങ്ങളിൽ എത്തിക്കും," വേൾഡ് ഗോൾഡ് കൗൺസിൽ വക്താവ് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി.

ഉപഭോക്താക്കൾക്ക് മേൽ ഈ ഉദ്യമം ചില പ്രഭാവങ്ങളും ഉണ്ടാക്കും. തുടക്കക്കാരുടെ കാര്യത്തിൽ, ഇന്ത്യയിലായലും ലോകമെമ്പാടുമായാലും, ഏറ്റവും അഭിലഷണീയമായ അസറ്റ് ക്ലാസ്സായി സ്വർണ്ണം തുടരുന്നു. സാമ്പത്തിക വിദഗ്ധർ പറയുന്നത്, ഒരു വ്യക്തിയുടെ നിക്ഷേപ പോർട്ടിഫോളിയോയുടെ 8-10 % മഞ്ഞലോഹം ആയിരിക്കണമെന്നാണ്, നിക്ഷേപത്തിന്റെ വൈവിധ്യവൽക്കരണമാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുന്നത്. എളുപ്പം പണമാക്കി മാറ്റാനും തുറന്ന വിപണിയിൽ വിൽക്കാനുമുള്ള സൗകര്യവും സ്വർണ്ണം നൽകുന്നു.

സർക്കാരിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ വാങ്ങുകയാണെങ്കിൽ, സമ്പൂർണ്ണ സുതാര്യതയും മത്സരക്ഷമമായ വിലയും സർക്കാർ ഉറപ്പ് തരുന്നുണ്ട്. കൃത്യമായി പറയുകയാണെങ്കിൽ, നിങ്ങൾ നൽകുന്ന പണത്തിനുള്ള മൂല്യം നിങ്ങൾക്ക് ലഭിക്കുന്നു. മാത്രമല്ല, ഇത്തരം നാണയങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ഹാൾമാർക്ക് മുദ്രയുണ്ട്, ഇതിനർത്ഥം നിങ്ങൾക്ക് ലഭിക്കുന്നത് 24 കാരറ്റ് സ്വർണ്ണം, അതായത് 99.9% ശുദ്ധമായ സ്വർണ്ണം ആണെന്നാണ്. വ്യാജ നാണയങ്ങൾ നിർമ്മിക്കാൻ കഴിയാത്ത തരത്തിലുള്ള പാക്കേജിംഗിൽ ലഭിക്കുന്ന ഇത്തരം നാണയങ്ങൾ, ആവശ്യമെങ്കിൽ സർക്കാരിന് തന്നെ തിരികെ വിൽക്കാവുന്നതുമാണ്.

ഇനിയുമെന്തിനാണ് കാക്കുന്നത്? ഇന്നുതന്നെ ഇന്ത്യൻ ഗോൾഡ് കോയിൻ വാങ്ങുക, നിക്ഷേപ പോർട്ടിഫോളിയോ വൈവിധ്യവൽക്കരിക്കുക.