Published: 21 May 2018

സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിന് മുൻപ് മനസ്സിൽ ഓർക്കേണ്ട കാര്യങ്ങൾ

Tips to follow while recycling gold jewellery

സ്വർണ്ണ ജ്വല്ലറി ഡിസൈനുകൾ നിരന്തരം പരിണമിച്ചുവരുന്നു. സ്വർണ്ണാഭരണങ്ങളുടെ പുതിയ രീതികളും മാതൃകകളും അവരുടെ കാലഹരണപ്പെട്ട അല്ലെങ്കിൽ പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ നവീകരിക്കുന്നതിനായി ഇന്ത്യയൊട്ടാകെയുള്ള സ്വർണ്ണ ഉടമകൾ സ്വർണ്ണ റീസൈക്ലിങ് പര്യവേഷണം തുടങ്ങി . നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ആധുനികവൽക്കരിക്കാൻ സ്വർണ്ണം റീസൈക്ലിങ്ങിനെക്കുറിച്ച് നിങ്ങളും ചിന്തിച്ചാൽ ഇവിടെ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാനുണ്ട്.

  1. നിങ്ങളുടെ പഴയ സ്വർണ്ണ ആഭരണങ്ങളുടെ യഥാർത്ഥ മൂല്യം

    സ്വർണ്ണപരിശോധന / അസ്സയിങ് സെന്ററിലേക്കോ അല്ലെങ്കിൽ സ്ഥാപിതമായ അക്രഡിറ്റഡ് ഗോൾഡ് റീട്ടെയിലർ ഷോറൂമിലേക്കോ നിങ്ങൾ നിങ്ങളുടെ പഴയ സ്വർണ്ണത്തിന്റെ പരിശുദ്ധത പരിശോധിക്കുന്നതിനായി കൊണ്ടുപോവുക.

    സ്വർണ്ണം പരിശോധിക്കുന്നതിനും തൂക്കുന്നതിനും ഇലക്ട്രോണിക്ക് പ്യൂരിറ്റി ടെസ്റ്റർ എന്ന ഉപകരണമാണ് സ്വർണ്ണക്കടക്കാർ ഉപയോഗിക്കുന്നത് . ലോഹത്തിന്റെ യഥാർത്ഥ തൂക്കവും കാരറ്റിലോ ശതമാനത്തിലോ ഇതിന്റെ പരിശുദ്ധതയും രേഖപ്പെടുത്തുന്ന ഒരു ടെസ്റ്റ് റിപ്പോർട്ട് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും.

    പരിശുദ്ധിയെ കാരറ്റിൽ വിലയിരുത്തുന്നതിനുള്ള ലളിതമായ ഒരു ഫോർമുല ഇതാ:

    • പഴയ സ്വർണ്ണത്തിന്റെ മൂല്യം = (പഴയ ഗോൾഡ് വെയ്റ്റ് x ഗോൾഡ് പ്യൂരിറ്റി (ടെസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്) x സ്വർണ്ണം ഇപ്പോഴത്തെ നിരക്ക്) / 24

    പരിശുദ്ധി വിലയിരുത്തുന്നതിനുള്ള ഒരു സമവാക്യം ഇതാ:

    • പഴയ സ്വർണ്ണത്തിന്റെ മൂല്യം = (പഴയ ഗോൾഡ് വെയ്റ്റ് x ഗോൾഡ് പ്യൂരിറ്റി (ടെസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്) x സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ നിരക്ക്) / 100

    പഴയ സ്വർണ്ണാഭരണങ്ങൾ 20 ഗ്രാം തൂക്കമുള്ളതായും, 18 കാരറ്റ് പരിശുദ്ധി ഉള്ളതായും ഗ്രാമിന് 3,055 രൂപയാണ് ഇപ്പോഴത്തെ വില എന്നും കരുതുക. എന്നാൽ:

    • പഴയ സ്വർണ്ണത്തിന്റെ വില ( കാരറ്റിൽ) = 20 x 18 x 3,055 / 24 = 45,825 രൂപ
    • പഴയ സ്വർണ്ണത്തിന്റെ വില (ശതമാനത്തിൽ) = 20 x 75 x 3,055 / 100 = 45,825 രൂപ
  2. കല്ലു തൂക്കം കുറയ്ക്കുക

    നിങ്ങൾ കല്ല് പതിച്ച ആഭരണങ്ങൾ വാങ്ങുകയാണെങ്കിൽ, നിങ്ങൾ കല്ലുകളുടെ തൂക്കവും അടങ്ങുന്ന സ്വർണ്ണത്തിന്റെ വില അടയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒരു പ്രതേക ആഭരണം ഉണ്ടാക്കാൻ ഉപയോഗിച്ച സ്വർണ്ണത്തിന്റെ ആകെ തൂക്കത്തിൽ നിന്ന് കല്ലിന്റെ തൂക്കം കുറക്കുകയും സ്വർണ്ണത്തിന്റെ തൂക്കത്തിന് മാത്രം വില നൽകുകയും ചെയ്യുക.

  3. നിർമ്മാണ ചാർജ്ജുകൾ

    സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ നിരവധി ഘടകങ്ങളുണ്ട്, അവയിലൊന്ന് നിർമ്മാണ ചാർജ്ജാണ്. നിങ്ങൾ നിങ്ങളുടെ സ്വർണ്ണം വിൽക്കുമ്പോൾ, നിർമ്മാണ ചാർജ്ജുകൾ ബാധകമല്ല. എന്നാൽ സ്വർണ്ണം റീസൈക്കിൾ ചെയ്ത് പുതിയ സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കുമ്പോൾ, നിർമ്മാണ ചാർജ്ജുകൾ കൂട്ടിച്ചേർക്കപ്പെടും.

    ഒരു പ്രത്യേക ജ്വല്ലറി ഡിസൈനിലേക്കും പുതിയ ഫാഷനിലേക്കും സ്വർണ്ണത്തെ രൂപപ്പെടുത്തുമ്പോൾ ഉണ്ടാവുന്ന ലേബർ ചാർജ്ജ് വിവിധ ജ്വല്ലറികളിൽ വ്യത്യസ്തമായിരിക്കും. ഈ ചാർജ്ജുകൾ സാമാന്യം വലിയ മാർക്കറ്റ് പ്ലെയിൻ ഡിസൈനുകൾക്ക് വേണ്ടി 3% ത്തിൽ നിന്ന് തുടങ്ങുന്നു, വളരെ സങ്കീർണ്ണവും കലഞ്ഞതുമായ ജ്വല്ലറികൾക്ക് 25% വരെ ഉയരാം.

    നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് നിലവിലുള്ള സ്വർണ്ണ മൂല്യത്തെ പരിശോധിക്കുക. ഈ രീതിയിൽ നിങ്ങൾക്ക് നിലവാരമുള്ള നിർമ്മാണ ചാർജ്ജുകൾ നല്ല രീതിയിൽ മനസ്സിലാക്കാം.

  4. വൃത്തിയാക്കൽ ചാർജ്ജുകൾ

    പുതിയ ഡിസൈനുകളിലേക്ക് സ്വർണ്ണത്തെ റീസൈക്കിൾ ചെയ്യുന്ന സമയത്ത്, അവയെല്ലാം ഉപയോഗിക്കാനാവില്ല. സ്വർണ്ണം അനേകം ഉരുകൽ പ്രക്രിയകളും, സോൾഡറിങ്ങും കട്ടിങ്ങും എന്നിവയിലൂടെ കടന്നു പോവുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഈ സ്വർണ്ണം പലപ്പോഴും ഉപയോഗത്തിനപ്പുറം ആയതിനാൽ, ആഭരണ വിലയോടൊപ്പം ഈ ചാർജ്ജും വൃത്തിയാക്കൽ ചാർജ്ജെന്ന രൂപത്തിൽ ഉപഭോക്താക്കളിൽ നിന്നും സ്വർണ്ണക്കടക്കാർ ഈടാക്കുന്നു. വൃത്തിയാക്കൽ ചാർജ്ജുകൾ 5% മുതൽ 7 %വരെയാണ്. ഈ ചാർജ്ജ് നിങ്ങൾ നിർമ്മിക്കുന്ന ആഭരണത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ചാർജ്ജ് സ്വർണ്ണത്തിന്റെ ഭാരത്തിന്റെ ഒരു ശതമാനം വരും.

    ഉരുകൽ അല്ലെങ്കിൽ കൈകാര്യം ചെയ്യൽ പോലുള്ള മറ്റ് ചാർജ്ജുകൾ ഈടാക്കുകയും നികുതി ചുമത്തുകയും ചെയ്യുന്ന സ്വർണ്ണ ചില്ലറ വ്യാപാരികളെ സൂക്ഷിക്കുക.

ബന്ധപ്പെട്ട ലേഖനം: സ്വർണ്ണം വാങ്ങൽ ലളിതമാക്കുക: നിർമ്മാണ ചാർജ്ജിലേക്കും വൃത്തിയാക്കൽ ചാർജ്ജിലേക്കുമുള്ള ഒരു എത്തിനോട്ടം