Published: 10 Aug 2017

ഇന്ത്യയിലുടനീളം ധരിക്കപ്പെടുന്ന സ്വർണ്ണാഭരണങ്ങൾ

Indian Gold jewellery

ബഹുവിധ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെ നാടായ ഇന്ത്യ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുകൾ ധരിക്കുന്ന തനത് ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും പേരിലാണ്. മതപരവും സാംസ്കാരികവും സാമൂഹികവുമായ അവസരങ്ങളിൽ ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങൾക്ക് വിവിധങ്ങളായ അസംഖ്യം സ്വർണ്ണാഭരണങ്ങൾ അകമ്പടി സേവിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ, പല തരത്തിലുള്ള സംസ്കാരങ്ങൾ പിന്തുടരുന്ന ആളുകൾ ധരിക്കുന്ന ചില തനത് ആഭരണങ്ങളെ നമുക്ക് അടുത്തറിയാം.

 
  1. ആസ്സാം

    തേയില തോട്ടങ്ങൾ, ഉത്സവങ്ങൾ, പാട്ടുകൾ, നൃത്തങ്ങൾ എന്നിവയ്ക്കെല്ലാം പ്രസിദ്ധമായ ആസ്സാമിന് ഭംഗിയുള്ള പരമ്പരാഗത സ്വർണ്ണാഭരണങ്ങളും ഉണ്ട്. സസ്യലതാദികൾ, കാട്ടുമൃഗങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയൊക്കെയാണ് ആസ്സാമീസ് ആഭരണങ്ങളുടെ പ്രചോദനം. ഗംഖാരു, ഭംഗിയുള്ള ഫ്ലോറൽ ഡിസൈനുകളുള്ള സ്വർണ്ണ പോളിഷ് കൊണ്ട് നിർമ്മിക്കുന്ന വളകളാണ്. മൊട്ടബിരി ആകട്ടെ, ഡ്രമ്മിന്റെ ആകൃതിയിലുള്ള ഒരുതരം നെക്ലേസാണ്, പണ്ടൊക്കെ പുരുഷന്മാർ മാത്രമാണ് ഇവ ധരിച്ചിരുന്നതെങ്കിൽ, ഇപ്പോൾ സ്ത്രീകളും ഇത് ധരിച്ചുകാണുന്നുണ്ട്.

  2. ഉത്തർ പ്രദേശ്

    പാസ (മാംഗ് ടീക്ക) എന്നത് ഉത്തർപ്രദേശിൽ അണിയുന്ന ഒരു തരം തലപ്പാവാണ്, വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു സ്വർണ്ണാഭരണമാണിത്. വളരെ സങ്കീർണ്ണമായ ആഭരണമാണിത്. മാംഗ് ടീക്ക പലതരത്തിലുണ്ട്, ലളിതമായ, തൂങ്ങിക്കിടക്കുന്ന രൂപകൽപ്പനയാകാം ചിലവയിൽ ഉണ്ടാവുക, എന്നാൽ ചിലവയിലാകട്ടെ ബഹുശാഖാദീപത്തിന്റെ ശൈലിയിലുള്ള പാളികളുള്ള രൂപകൽപ്പനയായിരിക്കും. വധു അണിയുന്നൊരു ആഭരണമാണിത്, ആറുചക്രത്തിൽ ഇരിക്കുന്ന തരത്തിലാണിതിന്റെ രൂപകൽപ്പന. ഹിന്ദു ഐതിഹ്യങ്ങളിലെ മൂന്നാം കണ്ണിനെയോ ആത്മാവിന്റെ ശക്തിയെയോ പ്രതിനിധീകരിക്കുന്നതാണിത്. ശിരസ്സിന്റെ മധ്യത്തിൽ നിന്ന് തൂങ്ങിക്കിടക്കുന്ന തരത്തിലാണ് ചിലർ ഇത് ധരിക്കുക. വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശേഷിയെയും ഏകാഗ്രതയുടെ ശക്തിയെയും ഇത് സൂചിപ്പിക്കുന്നു.

    പുരാതന കാലത്തെ ഓർമ്മിപ്പിക്കുന്ന വിധമാണ് ഇതിന്റെ രൂപകൽപ്പന എന്നതിനാൽ, ഇന്ത്യയിൽ മാത്രമല്ല ഇപ്പോൾ മാംഗ് ടീക്ക ലോകമെമ്പാടും ധരിക്കപ്പെടുന്നു.

  3. ബീഹാർ

    ഭഗാൽപുരി പട്ട് സാരികൾക്ക് പ്രസിദ്ധമായ ബീഹാറിന്റെ പരമ്പരാഗത ആഭരണങ്ങളും മികച്ച കലാസൃഷ്ടികളാണ്. ഹാൻസുലി എന്നത് സ്വർണ്ണം കൊണ്ടുള്ളതോ സ്വർണ്ണം പൂശിയതോ ആയ നെക്ലേസാണ്, കഴുത്തിന് ചുറ്റും കട്ടിയുള്ളൊരു ബാൻഡ് ചുറ്റിയത് പോലെയാണ് ഇത് തോന്നിക്കുക. ഹാൻസുലികൾ രൂപകൽപ്പന ചെയ്യുന്നതി വിദഗ്ധരാണ് ധോക്ര ഗോത്രവർഗ്ഗക്കാർ. കമാർബാൻഡുകൾ അലങ്കരിക്കുക അരക്കെട്ടിനെയാണ്, ചെയിനുകളും മണികളും അടക്കം വിവിധ രൂപകൽപ്പനകളിൽ ഇവ ലഭ്യമാണ്.

    Traditional Gold Jewellery From Bihar 1

  4. ജമ്മു - കാശ്മീർ

    ജമ്മു കാശ്മീർ എന്ന പ്രശാന്തമായ ഭൂമിക്ക്, അതിന്റെ സൗന്ദര്യത്തിനിണങ്ങിയ പരമ്പരാഗത ആഭരണങ്ങളുണ്ട്. ദേജ്ഹൂർ എന്നത്, വിവാഹ സമയത്ത് വധു അണിയുന്ന പരമ്പരാഗത കമ്മലാണ്. വധുവിന്റെ ആഭരണങ്ങളിൽ സ്വർണ്ണ കമ്മലുകളുടെ നീണ്ട ജോടിയുണ്ട്, കാതുകളിലൂടെ കടന്നു പോവുന്ന നേർത്ത സ്വർണ്ണ നൂലുകളിലാണിത് തൂങ്ങിക്കിടക്കുക.

  5. തമിഴ്നാട്

    തമിഴ്നാട്ടിൽ നിന്നുള്ള കാഞ്ചീപുരം പട്ട് സാരികളും സംസ്ഥാനത്തിന്റെ പരമ്പരാഗത ക്ഷേത്ര ആഭരണങ്ങളും അനുപൂരകങ്ങളാണ്. തമിഴ്നാട്ടിലെ പരമ്പരാഗത ആഭരണങ്ങൾക്ക് 'ക്ഷേത്ര ആഭരണങ്ങൾ' എന്ന പേര് ലഭിക്കാൻ കാരണം, അവയെ അലങ്കരിക്കുന്നത് ക്ഷേത്രങ്ങളിലെ ദേവീദേവന്മാരുടെ രൂപങ്ങൾ ആണെന്നതിനാലാണ്. ഒഡ്യാണം എന്നത് അരഞ്ഞാണമാണ്, സാധാരണഗതിയിൽ ലക്ഷ്മീദേവിയുടെ രൂപകൽപ്പന അതിലുണ്ടാകും. പുല്ലാകു, എന്ന പരമ്പരാഗത ആഭരണം മൂക്കുത്തിയാണ്, മൂക്കിന്റെ താഴെ ഒത്ത നടുക്കിലാണിത് ധരിക്കുന്നത്.

    Gold Ornaments From Tamil Nadu

    Sources:
    Source1Source2Source3Source4Source5Source6Source7