Published: 24 Jan 2019

സ്വർണലോഹം കൊണ്ട് നിർമ്മിച്ച 5 മനോഹരമായ തീർത്ഥാടന കേന്ദ്രങ്ങൾ

Famous monuments of India made out of gold

വാസ്തുവിദ്യയിൽ സൗന്ദര്യപരമായ ഘടകമായും താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനമായും സ്വർണം ഉപയോഗിക്കപ്പെടുന്നു. തിളക്കമുള്ള മുഖപ്പുകളും കോൺക്രീറ്റ് നിർമ്മിതികളും ഉള്ള നമ്മുടെ ലോകത്തിൽ, ഒരു സ്വർണ പ്രതിമയോ രൂപശിൽപ്പമോ കണ്ണുകൾക്ക് ഒരു വിരുന്ന് തന്നെയാണ്. നൂറ്റാണ്ടുകളായി ഇന്ത്യൻ ഇന്റീരിയറുകളിലും കെട്ടിടങ്ങളിലും സ്വർണ ദളങ്ങൾ ഉപയോഗിക്കുന്നു, സ്വർണം ഒരു പ്രധാന ചേരുവയായ അഞ്ച് മനോഹരമായ ക്ഷേത്രങ്ങൾ നമുക്കിനി പരിചയപ്പെടാം.

സ്മാരകം നഗരം
സുവർണക്ഷേത്രം അമൃത്സർ
പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം
സുവർണക്ഷേത്രം ശ്രീപുരം
കാശി വിശ്വനാഥ ക്ഷേത്രം വരാണസി
വെങ്കിടേശ്വര ക്ഷേത്രം തിരുമല
  1. സുവർണക്ഷേത്രം, അമൃത്സർ

    Golden Temple of Amritsar made out of pure gold

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വർണപ്പണിക്കാർ ക്ഷേത്രം24 പാളികൾ ഉപയോഗിച്ചാണ് ഈ 24 കാരറ്റ് സ്വർണച്ചായത്തിന്റെ പൂശിയിരിക്കുന്നത്.

  2. പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം

    Padmanabhaswamy Temple, Thiruvananthapuram - Featuring 28 gold-covered granite columns

    സ്വർണം കൊണ്ട് പൊതിഞ്ഞ 28 ഗ്രാനൈറ്റ് സ്തംഭങ്ങളാണ്,ഈ ക്ഷേത്രത്തിന്റെ പ്രത്യേകത, നാല് കോണുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇവയിൽ മൃദുവായി തട്ടുകയാണെങ്കിൽ സംഗീതം പൊഴിയുന്നത് കേൾക്കാനാകും. അതിന്റെ ഭൂഗർഭ നിലവറകളിൽ 22 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണവും നിധികളും ഉണ്ട്!

  3. സുവർണക്ഷേത്രം ശ്രീപുരം

    Golden Temple, Sripuram - Consists of 10 layers of gold foil made out of gold bars

    1500 കിലോഗ്രാം ശുദ്ധമായ സ്വർണമാണ് ഈ ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ഇന്റീരിയറുകളിൽ സ്വർണം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ പണിക്കാരുടെ സങ്കീർണ്ണമായ സൃഷ്ടികളാണ് ഈ ക്ഷേത്രത്തെ അലങ്കരിക്കുന്നത്. ഓരോ ചെമ്പ് ഫലകത്തിലും സ്വർണപ്പാളികളിൽ നിന്ന് കൈകൾ കൊണ്ട് നിർമ്മിച്ച സ്വർണ ഫോയിൽ 10 പാളികൾ അടങ്ങിയിരിക്കുന്നു

  4. കാശി വിശ്വനാഥ ക്ഷേത്രം, വാരണാസി

    Kashi Vishwanath Temple, Varanasi - Three domes made out of pure gold

    ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച മൂന്ന് താഴികക്കുടങ്ങളും വിഗ്രഹത്തിന് മുകളിലായി 155 മീറ്റർ ഉയരമുള്ള സ്വർണ ശിഖയും ഉൾക്കൊള്ളുന്നതാണ് ഈ പ്രശസ്തമായ ശിവക്ഷേത്രം.

  5. വെങ്കിടേശ്വര ക്ഷേത്രം, തിരുമല

    The golden entrance of Venkateshwara Temple, Tirumala

    ഗർഭഗൃഹത്തിലേക്ക് ഉള്ള സ്വർണകവാടം വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ സ്വർണം പൂശിയ പ്ലേറ്റുകളിൽ ചിത്രീകരിച്ചിട്ടുള്ള മരവാതിലുകൾ കൊണ്ട് നിർമ്മിച്ചവയാണ്. പ്രധാന ഗോപുരത്തിന്റെ നെറുകയിൽ ഒരു സ്വർണപ്പാത്രവും ഉണ്ട്.

24 കാരറ്റ് സ്വർണത്തെ ശുദ്ധമായ സ്വർണം അല്ലെങ്കിൽ 100 ശതമാനം സ്വർണം എന്നും വിളിക്കുന്നു. ഇതിനർത്ഥം സ്വർണത്തിന്റെ 24 ഭാഗങ്ങളും മറ്റേതെങ്കിലും ലോഹങ്ങളുടെ ലാഞ്ചനയില്ലാത്ത ശുദ്ധമായ സ്വർണമാണ് എന്നുള്ളതാണ്.