Published: 21 Aug 2017

കണ്ടെത്തിയതിൽ ഏറ്റവും വലിയ സ്വർണ്ണ നിധികൾ

Treasure of Gold

പുരാവസ്തു വിദഗ്ധർ മാത്രമല്ല, സാധാരണക്കാരും സ്വർണ്ണ നിധി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിലപിടിപ്പുള്ള ഇനങ്ങൾക്ക് വേണ്ടി തിരയുക പോലും ചെയ്യാത്തവർക്കും നിധികൾ കിട്ടിയ ചരിത്രമുണ്ട്. പണ്ട് കാലത്ത് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണ്ണ ശേഖരങ്ങൾ പിന്നീട് കണ്ടെത്തുകയുണ്ടായിട്ടുണ്ട്, ഇത്തരത്തിൽ കണ്ടെത്തിയ ഏറ്റവും വിലപിടിപ്പുള്ള നിധി ശേഖരങ്ങൾ ഏതൊക്കെയെന്ന് കാണാം:

  1. ഹോക്സ്നെ നിധിവേട്ട

    1992-ൽ, പീറ്റർ വാറ്റ്‌ലിംഗെന്ന കർഷകന്റെ ചുറ്റിക, വയലിൽ കളഞ്ഞുപോയി. ലോഹങ്ങൾ ഉള്ളയിടം കണ്ടെത്തുന്നതിൽ വിദഗ്ധനായ ഒരു സുഹൃത്തിന്റെ സഹായമാണ് കളഞ്ഞുപോയ ചുറ്റിക കണ്ടെടുക്കാൻ പീറ്റർ വാറ്റ്‌ലിംഗ് തേടിയത്. ചുറ്റിക തിരഞ്ഞ ഇവർ രണ്ടുപേർക്കും ലഭിച്ചത് സ്വർണ്ണം, വെള്ളി, ഓട് എന്നീ ലോഹങ്ങളിലുള്ള 14,865 നാണയങ്ങളാണ്. പുരാതന റോമൻ സാമ്രാജ്യത്തിൽ ഉപയോഗത്തിലിരുന്ന നാണയങ്ങളായിരുന്നു അവ. ഈ നിധി ശേഖരത്തിന് ഏകദേശം 4.3 മില്യൺ ഡോളർ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു . നിധി ശേഖരവും വാറ്റ്‌ലിംഗിന്റെ കളഞ്ഞുപോയ ചുറ്റികയും പിന്നീട് ബ്രിട്ടീഷ് മ്യൂസിയത്തിന് സംഭാവനയായി നൽകപ്പെട്ടു.

    Invaluable Gold Chain

    Hoxne Hoard Gold Treasure

    Hoxne Hoard Ancient Gold Bracelet

  2. സാഡിൽ റിഡ്ജ് നിധിവേട്ട

    2013-ൽ, കാലിഫോർണിയയിൽ താമസിച്ചിരുന്ന ദമ്പതികൾക്കാണ് സ്വന്തം തൊടിയിൽ നിന്ന് നിധി ലഭിക്കുകയെന്ന ഭാഗ്യമുണ്ടായത്. നായയെയും കൊണ്ട് തൊടിയിൽ നടക്കാനിറങ്ങിയതായിരുന്നു ദമ്പതികൾ, കണ്ടെത്തിയതോ സ്വർണ്ണ നാണയങ്ങളുടെ കൂമ്പാരവും. 1847-1894 കാലഘട്ടത്തിലെ 1,427 സ്വർണ്ണ നാണയങ്ങളാണ് അവർക്ക് ലഭിച്ചത്. സ്വർണ്ണ നാണയങ്ങൾ അടങ്ങിയ ഒരു ലോഹപ്പെട്ടിയിൽ ദമ്പതികളിൽ ഒരാളുടെ കാൽ തട്ടുകയായിരുന്നു. തുടർന്ന്, മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ സ്വർണ്ണ നാണയങ്ങൾ അടങ്ങിയ 7 പെട്ടികൾ കൂടി കണ്ടെടുത്തു. ഏതാണ്ട് 10 മില്യൻ ഡോളറാണ് ഈ നിധി ശേഖരത്തിന് കണക്കാക്കിയിരിക്കുന്നത്.

    Saddle Ridge Gold Coins Treasure

    Gold Treasure Found In California

  3. സ്വർണ്ണക്കപ്പൽ

    1857-ൽ എസ്എസ് സെൻട്രൽ അമേരിക്ക (സ്വർണ്ണക്കപ്പൽ) എന്ന കപ്പൽ കടലിൽ മുങ്ങിത്താഴ്ന്നു. അപ്പോൾ അതിലുണ്ടായിരുന്നത് 13,600 കിലോ സ്വർണ്ണമായിരുന്നു. 1988-ൽ ഈ കപ്പൽ തകർന്ന ഇടം കണ്ടെത്തിയെങ്കിലും അവശിഷ്ടങ്ങളിൽ 5 ശതമാനം മാത്രമേ പരിശോധിക്കാനായുള്ളൂ. 2014-ൽ, കടലിന്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ കരയിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒഡീസി മറൈൻ എക്സ്പ്ലൊറേഷൻ ഇൻക് എന്ന കമ്പനി, വീണ്ടും ഈ കപ്പൽ തകർന്ന ഇടം ഖനനം ചെയ്യാൻ തുടങ്ങി. കപ്പലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഈ കമ്പനിക്ക് 15,500 സ്വർണ്ണ - വെള്ളി നാണയങ്ങളും 45 സ്വർണ്ണ ബാറുകളും ലഭിച്ചു. ഈ നിധിവേട്ടയുടെ മൂല്യം 100-150 മില്യൺ ഡോളർ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

  4. സാൻ ഹോസ് പടക്കപ്പൽ

    കടലിൽ മുങ്ങിത്താഴ്‌ന്ന സാൻ ഹോസ്, സ്പാനിഷ് നേവിയുടെ പടക്കപ്പൽ ആയിരുന്നു. കടലിന്റെ ആഴങ്ങളിൽ കിടന്ന ഈ പടക്കപ്പൽ കണ്ടെത്തിയത് കൊളംബിയൻ നേവിയാണ്. 2015-ലാണ് ഈ കപ്പൽ കണ്ടെത്തുന്നത്. 1708-ൽ മുങ്ങിപ്പോയ ഈ കപ്പലിൽ സ്വർണ്ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളും ഉണ്ടായിരുന്നുവെന്ന് പറയപ്പെട്ടിരുന്നു. ഈ നിധിക്ക് 1 ബില്യൺ ഡോളർ വിലമതിക്കും എന്നായിരുന്നു നിഗമനം. യുഎസ്എയിൽ നിന്നുള്ള നിക്ഷേപകരുടെ ഗ്രൂപ്പായ സീ സേർച്ച് ആർമഡ, 1981-ൽ ഈ കപ്പൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ടു. നിധിയുടെ 35 ശതമാനം നൽകുകയാണെങ്കിൽ കൊളംബിയയ്ക്ക് കപ്പൽ കിടക്കുന്ന ഇടം വെളിപ്പെടുത്താമെന്നും എസ്എസ്എ സമ്മതിച്ചു. എന്നാൽ, കണ്ടെത്തിയതിന്റെ പ്രതിഫലമായി മൊത്തം നിധിയുടെ 1 ശതമാനം മാത്രമേ എസ്എസ്എയ്ക്ക് നൽകാൻ കഴിയുകയുള്ളൂ എന്ന് കൊളംബിയൻ സർക്കാർ പ്രഖ്യാപിച്ചു. അവസാനം, 2011-ൽ, കൊളംബിയയ്ക്കും എസ്എസ്എയ്ക്കും ഇടയിൽ ഉണ്ടായിരുന്ന തർക്കം പരിഹരിക്കപ്പെട്ടു. നിധിയുടെ, ദേശീയ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങൾക്കും കൊളംബിയൻ സർക്കാരിനായിരിക്കും അവകാശമെന്നും മറ്റുള്ള എല്ലാ ഇനങ്ങളിലും എസ്എസ്എയ്ക്ക് 50 ശതമാനം അവകാശം ഉണ്ടായിരിക്കുമെന്നും കൊളംബിയൻ പരമോന്നത നീതിപീഠം ഉത്തരവിട്ടു.

  5. സ്റ്റഫോർഡ്ഷെയർ നിധിവേട്ട

    ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ആംഗ്ലോ സാക്സൺ സ്വർണ്ണത്തിന്റെ വേട്ടയാണ് സ്റ്റഫോർഡ്ഷെയറിൽ നടന്നത്. ടെറി ഹെർബെർട്ട് എന്നൊരു കർഷകനാണ് ഈ നിധി കണ്ടെത്തിയത്. സ്റ്റഫോർഡ്ഷെയറിലെ തന്റെ ഫാമിൽ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ചാണ് ടെറി ഹെർബെർട്ട് ഈ നിധി കണ്ടെത്തിയത്. അഞ്ച് വർഷം സമയമെടുത്താണ് നിധി പുറത്തെത്തിച്ചത്. നിധിയിൽ 3,500 മാണിക്യക്കല്ലുകളും 5.094 കിലോ സ്വർണ്ണവും 1.442 വെള്ളിയും ലഭിച്ചു. £3.285 മില്യൺ ആയിരുന്നു നിധിവേട്ടയുടെ മൂല്യം, ഭൂവുടമയ്ക്കും കർഷകനും അമ്പത് ശതമാനം വീതം ലഭിച്ചു.

    Staffordshire Hoard Golden Treasure

  6. നോസ്ട്ര സെനോര ഡെ ലാസ് മെർസിഡസ്

    സ്വർണ്ണ നാണയങ്ങളും വെള്ളി നാണയങ്ങളും കൊണ്ടുപോകുന്നതിനുള്ള സ്പാനിഷ് നേവിയുടെ യുദ്ധക്കപ്പലായിരുന്നു നോസ്ട്ര സെനോര ഡെ ലാസ് മെർസിഡസ്, കേപ്പ് സാന്റ മരിയ യുദ്ധ സമയത്ത് ഈ കപ്പലിനെ കടലെടുത്തു. 2007-ൽ ഒഡീസി മറൈൻ എക്സ്പ്ലൊറേഷൻ ഇൻക് ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏകദേശം 50,000 സ്വർണ്ണ - വെള്ളി നാണയങ്ങളാണ് ഒഡീസിക്ക് ലഭിച്ചത്, അവരത് യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സ്പാനിഷ് നേവിയുടെ ഭാഗമായിരുന്നു മുങ്ങിത്താണ കപ്പൽ എന്നതിനാൽ, തങ്ങൾക്കാണ് സ്വർണ്ണത്തിന്റെ അവകാശമെന്ന് സ്പാനിഷ് സർക്കാർ വാദമുന്നയിച്ചു. അഞ്ച് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ, സ്പാനിഷ് സർക്കാരിന് തന്നെയാണ് സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശമെന്ന് കോടതി വിധിച്ചു, നിധിവേട്ടയിൽ നിന്ന് ലഭിച്ച നാണയങ്ങൾ സ്പെയിനിന് വിട്ടുനൽകുകയും ചെയ്തു. നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിന്റെ സഹായത്തോടെ സ്പാനിഷ് നേവൽ മ്യൂസിയം ഈ നിധിശേഖരം പ്രദർശിപ്പിച്ചു. ഒരുകാലത്ത് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ ഈ നിധിയെ ‘തിരിച്ചുപിടിച്ച സാംസ്കാരിക നിധി’ എന്നാണ് സ്പാനിഷ് സർക്കാർ വിശേഷിപ്പിച്ചത്.

    Gold Coins Found In Ship Wreck

  7. സീസേരിയ സ്വർണ്ണ നിധി

    ഇസ്രയേലിലെ സീസേരിയ തുറമുഖത്തിനരികിൽ, ഒരു കൂട്ടം ഡ്രൈവർമാർ, 2015-ൽ, ഏകദേശം 2,000 സ്വർണ്ണ നാണയങ്ങൾ അടങ്ങിയിട്ടുള്ള ഒരു നിധി കണ്ടെത്തി. പ്രാരംഭ കണ്ടെത്തലിന് ശേഷം, ഇക്കാര്യം ഈ ഡ്രൈവർമാർ ഇസ്രയേലി ആന്റിക്വിറ്റീസ് അതോറിറ്റിയെ (IAA) അറിയിച്ചു. ഇസ്രയേലി ആന്റിക്വിറ്റീസ് അതോറിറ്റി ഈ ഇടത്തിൽ പരിശോധന നടത്തുകയും മുഴുവൻ നിധിയും കണ്ടെടുക്കുകയും ചെയ്തു. എന്നിരുന്നാലും, നിധി കണ്ടെത്തിയതിന് പ്രതിഫലമായി ഡ്രൈവർമാർക്ക് ഒന്നും ലഭിച്ചില്ല, കാരണം രാഷ്ട്രത്തിന്റെ സ്വത്തായി നിധിയെ പ്രഖ്യാപിക്കുകയാണുണ്ടായത്.

Sources:
Source1Source2, Source3, Source4Source5, Source6, Source7Source8, Source9, Source10, Source11, Source12