Published: 19 Jun 2018

അനശ്വരമായ സ്വർണ്ണാഭരണ ട്രെൻഡുകൾ

Evergreen Gold Jewellery Designs

ഇന്ത്യക്കാർക്ക് സ്വർണ്ണത്തിനോടുള്ള പ്രണയം ഒരിക്കലും കെട്ടടങ്ങില്ല എന്നതിനാൽ, സ്വർണ്ണാഭരണ ഡിസൈനുകളും ട്രെൻഡുകളും മാറിമാറി വന്നുകൊണ്ടിരിക്കുന്നു. ഓരോ വർഷം കടന്ന് പോകുന്തോറും, നിലവിലെ സ്വർണ്ണാഭരണ ഡിസൈൻ ട്രെൻഡുകളിലേക്ക് പുതിയ കൂട്ടിച്ചേർക്കലുകൾ നടന്നുകൊണ്ടിരിക്കുന്നു.

എന്നിരുന്നാലും, ഓരോ സ്ത്രീയുടെ ആഭരണ ശേഖരത്തിലേക്കും തീർച്ചയായും ചേർക്കേണ്ട ചില സ്വർണ്ണാഭരണ ഡിസൈനുകളുണ്ട്. അനശ്വരവും നിത്യഹരിതവുമായ അത്തരം സ്വർണ്ണാഭരണ ഡിസൈനുകളിൽ ചിലത് നമുക്കിവിടെ കാണാം.

 1. സ്റ്റേറ്റ്മെന്റ് നെക്ലേസുകളും പെൻഡന്റുകളും

  ട്രെൻഡ് സെറ്ററുകളായ ആഭരണ ഡിസൈനുകളുടെ ലിസ്റ്റിൽ പ്രത്യേകം എടുത്ത് പറയേണ്ട ഡിസൈനാണ് ഗോൾഡ് കട്ട് സ്റ്റേറ്റ്മെന്റ് പീസുകൾ, ലോലമായ സ്ട്രാൻഡുകളും ലെയറുകളും ഇവയുടെ പ്രത്യേകതയാണ്. വിവാഹങ്ങൾക്കും കുടുംബത്തിന്റെ ഒത്തുചേരലുകൾക്കും കോക്ക്ടെയിൽ പാർട്ടികൾക്കും ഈ പീസുകൾ അനുയോജ്യമാണ്.

  കടപ്പാട്: കാരറ്റ് ലെയിൻ
 2. പ്രകൃതിയിൽ നിന്ന് പ്രചോദനം കൊണ്ടിട്ടുള്ള ഡിസൈനുകൾ

  പൂക്കളുടെ മോട്ടീഫുള്ള ഒരു സ്വർണ്ണ മോതിരമാകട്ടെ, സ്വർണ്ണ പൂമ്പാറ്റ ബ്രേസ്ലെറ്റാകട്ടെ അല്ലെങ്കിൽ സ്വർണ്ണ ഇല പെൻഡന്റുള്ള ഒരു ലോലമായ മാലയാകട്ടെ, ഓരോ സ്ത്രീയുടെ സ്വർണ്ണാഭരണ ശേഖരണത്തിലും പ്രകൃതിയിൽ നിന്ന് പ്രചോദനം കൊണ്ടിട്ടുള്ള സ്വർണ്ണാഭരണ ഡിസൈനുകൾ കാണാം. എല്ലാത്തരം വസ്ത്രങ്ങൾക്കുമൊപ്പം ഇവയണിയാം, എല്ലാ അവസരങ്ങൾക്കും ഇത്തരം ഡിസൈനുകൾ അനുയോജ്യമാണ്. അതിനാലാണ്, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള സ്വർണ്ണാഭരണങ്ങൾക്കായുള്ള ആവശ്യം വർദ്ധിച്ച് വരുന്നത്.

 3. മാറ്റേ (പരുക്കൻ) സ്വർണ്ണാഭരണങ്ങൾ

  വർഷം ഏതാകട്ടെ, സ്വർണ്ണ പ്രേമികൾക്ക് ഇടയിൽ എന്നത്തെയും പ്രിയങ്കരമായ സ്വർണ്ണാഭരണ ഡിസൈനാണ് മാറ്റേ (പരുക്കൻ) ഡിസൈൻ. മാറ്റേ ഡിസൈനുകൾ സൂക്ഷ്മതയോടെ പണിയുന്നവയാണ്, സങ്കീർണ്ണവും രമണീയവുമാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ്, ഈ ആഭരണങ്ങൾ ഒരിക്കലും ഫാഷൻ ലോകത്തുനിന്ന് അപ്രത്യക്ഷമാകാത്തത്.

  കടപ്പാട്: കാരറ്റ് ലെയിൻ
 4. ആധുനിക സ്പർശം

  അനശ്വരമായ സ്വർണ്ണാഭരണങ്ങൾ എന്ന വിശേഷണം പുരാതന ഡിസൈനുകൾക്കും പാറ്റേണുകൾക്കും മാത്രമുള്ളതല്ല. ക്ലാസിക്കും അനശ്വരവുമായ സ്വർണ്ണാഭരണ പാറ്റേണുകൾ കൂട്ടിയിണക്കിക്കൊണ്ട് നിർമ്മിക്കുന്ന ആധുനിക സ്വർണ്ണാഭരണ ഡിസൈനുകളും ഉണ്ട്. സ്വർണ്ണ കോക്ക്ടെയിൽ മോതിരങ്ങളാകട്ടെ, ട്രെൻഡി സ്വർണ്ണ ചോക്കറുകൾ ആകട്ടെ അല്ലെങ്കിൽ മനം മയക്കുന്ന ഇയർ കഫുകൾ ആകട്ടെ, ആധുനിക സ്വർണ്ണാഭരണ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ പരമ്പരാഗത സ്വർണ്ണാഭരണ ഡിസൈനിൽ നിന്നാണ്. ഇത്തരം ആഭരണങ്ങളിൽ ആധുനികതയുടെ വിചിത്രമായ സ്പർശവും പുരാതന ഇന്ത്യൻ സ്വർണ്ണാഭരണങ്ങളുടെ രമണീയതയും സമ്മേളിക്കുന്നു.

  • ഇയർ കഫുകൾ:
  • ചോക്കറുകൾ:
  • കോക്ക്ടെയിൽ റിംഗുകൾ:
   കടപ്പാട്: കാരറ്റ് ലെയിൻ
 5. ശരീരത്തിനായുള്ള സ്വർണ്ണാഭരണങ്ങൾ

  പരമ്പരാഗത സ്വർണ്ണാഭരണ ഡിസൈനുകൾ കൂടാതെ, സ്വർണ്ണ മൂക്കുത്തിയും ആംലെറ്റുകളും അരഞ്ഞാണങ്ങളും പോലുള്ള ആഭരണങ്ങൾ പ്രിയമേറി വരികയാണ്. ഇന്ത്യൻ വനിതകളുടെ സ്വർണ്ണാഭരണ ശേഖരത്തിൽ ഏറെ പ്രമുഖമായ സ്ഥാനമാണ് ഈ ഉടലാഭരണങ്ങൾക്ക് ഉള്ളത്.

  • മൂക്കുത്തികൾ:
  • കമർബാൻഡ്/അരഞ്ഞാണം:
  • ആംലെറ്റുകൾ:
 6. ട്രൈബൽ ഡിസൈനുകൾ

  ഫാഷണബിൾ ബോഹോ ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള സ്വർണ്ണ ട്രൈബൽ ആഭരണ ഡിസൈനുകളിൽ ബോൾഡ് എലമെന്റുകളും ഒരുപാട് നിറങ്ങളും മൃഗങ്ങളുടെയും പൂക്കളുടെഉം രൂപങ്ങളും ഉണ്ടാകും. ഇതൊക്കെ ഉള്ളതിനാലാണ് ട്രൈബൽ സ്വർണ്ണാഭരണങ്ങൾക്ക് അതീവ ചാരുത കൈവരുന്നത്. ആരും ഒന്ന് നോക്കിപ്പോകുന്ന കോൺട്രാസ്റ്റ് ഉണ്ടാക്കിയെടുക്കാൻ ലളിതമായ വസ്ത്രങ്ങളും സങ്കീർണ്ണമായ ട്രൈബൽ സ്വർണ്ണാഭരണങ്ങളും ധരിച്ചാൽ മതി.

  കടപ്പാട്: കാരറ്റ് ലെയിൻ

ഇന്ത്യയിൽ സ്വർണ്ണാഭരണ ഡിസൈനുകളിൽ ട്രെൻഡുകൾ മാറിമറിയുമെങ്കിലും, സ്വർണ്ണത്തോടുള്ള പ്രണയം നിത്യഹരിതമാണ്. മേൽപ്പറഞ്ഞ ഡിസൈനുകളെല്ലാം മാറുന്ന ട്രെൻഡുകളെയെല്ലാം അതിജീവിക്കുന്നവയാണ്. നിങ്ങൾ അടുത്ത തവണ സ്വർണ്ണം വാങ്ങാനൊരുങ്ങുമ്പോൾ കബളിപ്പിക്കപ്പെടാതെ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്ന ഒരു ലേഖനം ഇവിടെ ഉണ്ട്