Published: 04 Oct 2017

ഫാഷനിൽ സ്വർണ്ണത്തിന്റെ പരിണാമം

Woman wearing traditional gold necklace and earnings

അലങ്കാരത്തിന്റെ കലയ്ക്ക് മനുഷ്യ കുലത്തോളം പഴക്കമുണ്ട്. വിലപിടിച്ചതും മിന്നുന്നതുമായ സ്വർണ്ണം കൂടാതെ, ഈ അതിശയിപ്പിക്കുന്ന കല പൂർണ്ണമാകില്ല. സമ്പത്ത്, ആരോഗ്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായതിനാൽ, ഇന്ത്യൻ സംസ്കാരത്തിൽ സ്വർണ്ണത്തിന് എല്ലായ്പ്പോഴും ഒരു സവിശേഷ സ്ഥാനമുണ്ട്, അതുകൊണ്ട് തന്നെയാണ് രാജ്യത്ത് ഉടനീളമുള്ള സ്വർണ്ണാഭരണ പെട്ടികളിൽ സ്വർണ്ണം ഒരു അത്യന്താപേക്ഷിത ഘടകമാവുന്നതും.

വർഷങ്ങളായി അലങ്കാരത്തിൽ സ്വർണ്ണം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് നമുക്ക് കാണാം.

രജപുത്ര ആഭരണങ്ങൾ

ഏഴാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ രപുത്ര രാജാക്കന്മാർ ഭരണം നടത്തിയിരുന്നു.1 കഴിവുറ്റ സ്വർണ്ണപ്പണിക്കാരെ രജപുത്ര രാജവംശം പ്രോത്സാഹിപ്പിച്ചിരുന്നു, ഈ സ്വർണ്ണപ്പണിക്കാർ ഇന്ത്യയിൽ ഏറ്റവും മികച്ച സ്വർണ്ണാഭരണ ഡിസൈനുകൾ അവതരിപ്പിച്ചു.

അസാധാരണമായ വൈദഗ്ധ്യ പാടവം അവകാശപ്പെടുന്ന സ്വർണ്ണാഭരണ ഡിസൈൻ രീതിയാണ് കുന്ദൻ. ഈ സ്വർണ്ണാഭരണ ഡിസൈനിൽ, സ്വർണ്ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം (കുന്ദൻ), രത്നക്കല്ലുകളുമായി സംയോജിപ്പിച്ച് ആകർഷകമായ ആഭരണങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സങ്കീർണ്ണമായ ഡിസൈനുകൾ പൊതുവെ അണിയുന്നത് രാജസ്ഥാനി വധുക്കളാണ്.

മീനകരി സ്വർണ്ണാഭരണ ഡിസൈനുകളിൽ, നിറമുള്ള ഇനാമലുകൾ കൊണ്ട് സ്വർണ്ണാഭരണങ്ങളിൽ കൊത്തുപണികളുടെ ഒരു ആവരണം തീർക്കുകയാണ് ചെയ്യുന്നത്. ജയ്പ്പൂരിലാണ് ഇത്തരം സ്വർണ്ണാഭരണങ്ങൾ വൻ തോതിൽ നിർമ്മിക്കുന്നത്.

കുന്ദൻ ഡിസൈനിന്റെയും മീനകരി ഡിസൈനിന്റെയും ഒരു സംയോജനമാണ് ജഡാവു ഡിസൈൻ.

കൈകൊണ്ട് നിർമ്മിച്ചിട്ടുള്ള, ഉരുക്കിയ നിറമുള്ള ഗ്ലാസ്സിലേക്ക് സ്വർണ്ണത്തിന്റെ, സങ്കീർണ്ണമായ വർക്കുകളുള്ള ഒരു കനംകുറഞ്ഞ തകിട് ചിത്രണം ചെയ്യുന്ന രീതിയാണ് തെവ ഡിസൈൻ, ഈ ഡിസൈൻ കണ്ടാൽ രത്നക്കലുകളാണെന്നേ പറയൂ.

മുഗൾ കാലഘട്ടം മുതൽ തന്നെ ഈ ഡിസൈനുകൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോഴും ഇവ ജനപ്രിയമായി തുടരുന്നു. ഗംഭീരമായ രജപുത്ര ആഭരണങ്ങൾ കൂടാതെ രാജസ്ഥാനി വധുവിന്റെ ആഭരണങ്ങൾ അപൂർണ്ണമാണ്.

ഫിലിഗ്രി ഡിസൈൻ

നാട പോലെ തോന്നിപ്പിക്കുന്ന തരത്തിൽ പരസ്പരം നെയ്തെടുത്ത സ്വർണ്ണ നാരുകളുള്ളവയാണ് ഫിലിഗ്രി സ്വർണ്ണാഭരണങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ ഒഡിഷയിലെ കട്ടക്കിലുള്ള സ്വർണ്ണപ്പണിക്കാർ അവതരിപ്പിച്ച ഡിസൈനാണ് ഇതെന്ന് പറയപ്പെടുന്നു.

ഈ പുരാതന കലാരൂപത്തിന് ഇന്ത്യ മുഴുവനും ഇപ്പോഴും ജനപ്രീതിയുണ്ട്, ഏറ്റവും പുരാതന രാജകീയ സ്വർണ്ണാഭരണ ഡിസൈനുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഈ ഡിസൈനിന്റെ കനം കുറവും ആധുനിക ഭാവവും കാരണം, കോർപ്പറേറ്റ് ചടങ്ങുകൾക്ക് പോകുമ്പോൾ ഫോർമൽ ആടയാഭരണ ലുക്ക് ഗംഭീരമാക്കുന്നതിന് ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കാവുന്നതാണ്.

വധുവിന്റെ സ്വർണ്ണാഭരണങ്ങൾ

നമ്മുടെ ആധുനിക വിവാഹ സ്വർണ്ണാഭരണങ്ങളിലെ പലതും പണ്ട് കാലത്ത് രാജകുടുംബങ്ങൾ അണിഞ്ഞിരുന്ന ഡിസൈനുകളിൽ ഉള്ളവയാണ്, എന്നാൽ ചെറുതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് മാത്രം. നീണ്ടതും വിശിഷ്ടവുമായ നെക്ലേസുകൾക്ക് പകരമായി ആധുനിക കാലത്ത്, പച്ച, പിങ്ക്, വെള്ള, മഞ്ഞ എന്നിങ്ങനെ സ്വർണ്ണത്തിന്റെ എല്ലാ നിറങ്ങളിലും സ്റ്റൈലിഷായി കാണപ്പെടുന്ന പാളികളുള്ള നെക്ക്പീസുകൾ ഉപയോഗിക്കപ്പെടുന്നു. കിരീടം പോലുള്ള മാംഗ് ടിക്ക, ഹാഥ് ഫൂൽ, നാഥ് (മൂക്കുത്തി) എന്നിങ്ങനെയുള്ള സ്വർണ്ണാഭരണങ്ങൾ എന്നത്തേക്കാളും പൊതുവായി ഇപ്പോൾ ഉപയോഗിക്കപ്പെടുന്നു.

ജോലിക്ക് പോകുന്ന സ്ത്രീകളുടെ ആഭരണങ്ങൾ

ജോലിസ്ഥലത്ത് അണിയുന്ന ഫോർമലോ സെമി-ഫോർമലോ ആയ വസ്ത്രത്തിന് യോജിച്ച, മാറ്റെ സ്വർണ്ണമാല, സങ്കീർണ്ണമായ കൊത്തുപണിയുള്ള ബ്രേസ്ലെറ്റ്, ഡിസൈനർ ഇയർ കഫുകൾ എന്നിങ്ങനെയുള്ള ലോലമായ സ്വർണ്ണാഭരണങ്ങൾ അണിയാനാണ് ഇന്നത്തെ സ്ത്രീകൾ ഇഷ്ടപ്പെടുന്നത്

മഹാരാജാക്കളുടെയും മഹാറാണിമാരുടെയും കാലത്ത് ജനപ്രിയമായിരുന്ന ഭാരമുള്ള സ്വർണ്ണാഭരണങ്ങൾ, സവിശേഷ അവസരങ്ങളിൽ മാത്രം അണിയുന്നു അല്ലെങ്കിൽ പ്രമ്പരാഗതമായി കൈമാറപ്പെടുന്ന സ്വർണ്ണാഭരണ ശേഖരത്തിലേക്ക് മാറ്റപ്പെടുന്നു, എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായാലും, സ്വർണ്ണം, എന്നത്തേയും എന്ന പോലെ, ആരും അഭിലഷിക്കുന്ന, ബഹുമാനിക്കുന്ന മിലപിടിപ്പുള്ള ലോഹമായി തുടരും.

Sources: Source1, Source2, Source3, Source4, Source5, Source6, Source7, Source8, Source9, Source10