Published: 18 May 2018

ബൈബിളിന്റെ സുവർണ്ണ നിമിഷങ്ങൾ

Gold in Bible

നിങ്ങൾക്കറിയുമോ ബൈബിളിൽ 400ലേറെ തവണ സ്വർണ്ണം പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന്?
വളരെ ഔന്നിത്യത്തിലാണ് ബൈബിളിൽ സ്വർണ്ണത്തിനുള്ള സ്ഥാനം. മൂല്യം, പരിശുദ്ധി, പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് തുടങ്ങിയ സ്വർണ്ണത്തിന്റെ പ്രഭാവങ്ങളാണ് അതിനു കാരണം. നമുക്കിവിടെ അതിന്റെ ചില ഉദാഹരണങ്ങൾ കാണാം.

സ്വർണ്ണം സംഭവങ്ങളിൽ

ബൈബിളിലെ ചില പരമപ്രധാന ആഖ്യാനങ്ങളിൽ സ്വർണ്ണം ഒരവിഭാജ്യഘടകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, പുറപ്പാട് പുസ്തകത്തിൽ സീനായി മലമുകളിൽ ദൈവത്തിൽ നിന്ന് പത്ത് കല്പനകൾ സ്വീകരിക്കുന്ന മോശയുടെ കഥ പറയുമ്പോൾ, ഒരു പറ്റം താന്തോന്നികളായ യഹൂദന്മാർ തങ്ങളുടെ സ്വർണ്ണക്കമ്മലുകൾ കൊണ്ട് ഒരു സ്വർണ്ണ ആട്ടിൻകുട്ടിയുടെ വിഗ്രഹമുണ്ടാക്കി കുന്നിന്റെ താഴ്വരയിൽ പ്രതിഷ്ഠിച്ച് ആരാധന നടത്താൻ തുടങ്ങിയതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്.

പുറപ്പാടിൽ വിവരിക്കുന്ന, മോശയ്ക്ക് താമസിക്കാനുള്ള കൂടാര നിർമ്മാണത്തിൽ സ്വർണ്ണത്തെക്കുറിച്ചാണ് നിറയെ പറയുന്നത്. സ്വർണ്ണം ഒരു നിർമ്മാണ സാമഗ്രിയാണിവിടെ. മോശയുടെ കൂടാരനിർമ്മാണത്തിനായുള്ള രൂപരേഖ ദൈവം യഹൂദന്മാർക്ക് കൈമാറുന്നു. അവരത് അനുസരണയോടെ നിർവ്വഹിക്കുന്നു. സ്വർണ്ണത്തെ മേയാനും പൊതിയാനുമുള്ള തകിടുകളാക്കാൻ അടിച്ചുപ്പരത്തുന്നതും, ഉയർന്ന പുരോഹിതന്മാർ ധരിക്കുന്ന വസ്ത്രങ്ങളുണ്ടാക്കാൻ നൂൽ രൂപത്തിലാക്കുന്നതിനെക്കുറിച്ചുമൊക്കെ വിവരിക്കുന്നുണ്ട്.

കനാൻ ദേശം പിടിച്ചടക്കാനുള്ള യഹൂദന്മാരുടെ ആക്രമണങ്ങളിൽ ആദ്യത്തേത് ജെറിക്കോ യുദ്ധമായിരുന്നു. ജെറിക്കോ നഗരത്തിൽ നിന്ന് പിടിച്ചെടുത്ത സ്വർണ്ണം ദേവാലയത്തിൽ ഉപയോഗിക്കാനായി ദൈവം കല്പിക്കുന്നതായി പറയുന്നുണ്ട്.

അതിന് മുന്നൂറു വർഷങ്ങൾക്കു ശേഷം ഇസ്രായേലും ജൂദായും ചേർന്ന ഐക്യപ്രവശ്യകളുടെ രാജാവായ സോളമൺ, മോശയുടെ കൂടാരത്തെ വെല്ലുന്ന ഒരു വിശുദ്ധ ദേവാലയം സ്വർണ്ണംകൊണ്ട് പണിയുന്നുണ്ട്. ദേവാലയത്തിലെ ദീപസ്തംഭങ്ങൾ, പാത്രങ്ങൾ, മുൾക്കരണ്ടികൾ, ഭരണികൾ, താലങ്ങൾ, കോപ്പകൾ മുതലായവ സ്വർണ്ണംകൊണ്ടുള്ളവയായിരുന്നു. അൾത്താരയും, പത്തുകല്പനകളുടെ മൂലരേഖകൾ അടങ്ങിയ വിശുദ്ധ പേടകവും സ്വർണ്ണം പൊതിഞ്ഞവയായിരുന്നു. ഇന്നത്തെ വില നോക്കുമ്പോൾ സോളമന്റെ ദേവാലയത്തിലുണ്ടായിരുന്ന സ്വർണ്ണത്തിന് ഒരുപക്ഷേ 50 ബില്യൺ യു.എസ്. ഡോളർ മൂല്യമുണ്ടായേക്കും.

സ്വർണ്ണം ദൃഷ്ടാന്തകഥകളിൽ

അനുയായികളുടെ മനസ്സിൽ വിശ്വാസത്തിന്റെ ആശയസംഹിതകൾ ഊട്ടിയുറപ്പിക്കാനായി പല സന്ദർഭങ്ങളിലും സ്വർണ്ണത്തെ ഒരു രൂപകമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, സ്വർണ്ണ സഞ്ചികളെക്കുറിച്ചുള്ള കഥയിൽ ഒരാൾ തന്റെ സമ്പത്ത് തന്റെ മൂന്ന് പരിചാരകർക്ക് വീതിച്ചുകൊടുത്തു. താൻ അകലെയായിരിക്കുമ്പോൾ അവർക്ക് അതിൽ നിന്ന് ലാഭമുണ്ടാക്കാനാകുമെന്ന് പറഞ്ഞായിരുന്നു അതു ചെയ്തത്. തങ്ങൾക്ക് ലഭിച്ച പങ്കുകളിൽ നിന്ന് വരുമാനമുണ്ടാക്കിയ രണ്ടുപേർക്ക് യജമാനൻ പാരിതോഷികം നൽകുകയും, ഒന്നുമുണ്ടാക്കാതിരുന്ന മൂന്നാമനോട് കോപിക്കുകയും ചെയ്തു. ഒരാളെ ദൈവം ഏൽപ്പിച്ച കാര്യം എങ്ങനെ മേൽനോട്ടം വഹിച്ച് കൈകാര്യം ചെയ്യണമെന്നതാണ് കഥ നൽകുന്ന ഗുണപാഠം. ഒരാളുടെ താല്പര്യങ്ങൾ, നൈപുണ്യങ്ങൾ, കഴിവുകൾ അവനവനു മാത്രമായി ഉപയോഗിക്കുന്നതിനു പകരം മറ്റുള്ളവർക്കുകൂടി ഗുണകരമായ വിധത്തിൽ വിനിയോഗിക്കണം എന്നാണ് ഈ കഥ പറഞ്ഞുതരുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ

ബൈബിളിലുടനീളം സ്വർണ്ണത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഉല്പത്തി മുതൽ ലോകാന്ത്യം പ്രവചിക്കുന്ന പുതിയ നിയമത്തിലെ വെളിപാട് പുസ്തകംവരെ ഇതു കാണാം.

പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് പറയുന്ന ഉല്പത്തി പുസ്തകത്തിൽ , ആദത്തിനും ഹവയ്ക്കും ധാരാളം സ്വർണ്ണം ലഭ്യമായിരുന്നെന്ന് പറയുന്നു. പഴയ നിയമത്തിലെ ഈ ആദ്യപുസ്തകം സ്വർണ്ണത്തെ നന്മയുമായി ബന്ധപ്പെടുത്തിയാണ് വിവരിക്കുന്നത്.

വെളിപാട് പുസ്തകത്തിൽ , പുനർസൃഷ്ടിയെപ്പറ്റി പറയുമ്പോൾ സ്വർണ്ണത്തെ ഒരു പുതിയ നഗരം നിർമ്മിക്കാനായി ഉപയോഗിക്കുന്നതായി വിവരിക്കുന്നു – ദൈവത്തിന്റെയും അനുയായികളുടെയും അന്തിമ വാസസ്ഥലമായ പുതിയ ജറുസലേം.

അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്കായി എഴുതിയ ഒന്നാം ലേഖനത്തിൽ അഗ്നിയെ വെല്ലുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ഉൽബോധനം ചെയ്യുന്നു.

വിവേകത്തിനും വിശ്വാസത്തിനും ജ്ഞാനത്തിനും ഊന്നൽ നൽകാനാണ് ക്രിസ്ത്യൻ പ്രമാണങ്ങളിൽ സ്വർണ്ണത്തെ പരാമർശിക്കുന്നത്. ലോകജനതയുടെ ജീവിതത്തിൽ സ്വർണ്ണം വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതൽ അറിയാൻ, വായിക്കുക: നിങ്ങളുടെ മതത്തിൽ സ്വർണ്ണം കുറിക്കുന്ന അർത്ഥമെന്ത്?

Sources:
Source1