Published: 08 Sep 2017

സ്വർണ്ണ മോതിരങ്ങൾ വാങ്ങുന്നതിനൊരു വഴികാട്ടി

How To Choose The Right Gold Ring Design

പരിഷ്കാരത്തിന്റെയും ചാരുതയുടെയും അടയാളമാണ് സ്വർണ്ണ മോതിരങ്ങൾ എന്നതിനാൽ ലോകമെമ്പാടുമുള്ള ആഭരണപ്പെട്ടികളിൽ സ്വർണ്ണ മോതിരങ്ങൾ കാണാം. ജീവിതപങ്കാളിയുടെ കൈ ആദ്യപായി പിടിക്കുമ്പോൾ വിരലിലണിയിക്കുന്നത് സ്വർണ്ണ മോതിരമാണ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകാവുന്ന മൂല്യവത്തായതും അർത്ഥപൂർണ്ണവുമായൊരു സമ്മാനം കൂടിയാണിത്. എന്തുകൊണ്ട്? സ്വർണ്ണ നിറമെന്നത് സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അടയാളം മാത്രമല്ല, സ്വർണ്ണ മോതിരങ്ങൾ ശുഭകരമാണെന്ന് കണക്കാക്കപ്പെടുന്നു, അതിനാൽ ജ്യോതിഷപരവും ആത്മീയവുമായ ഉദ്ദേശ്യങ്ങൾക്കായും ആളുകൾ സ്വർണ്ണ മോതിരങ്ങൾ ധരിക്കുന്നു.

ധരിക്കുന്നതിന് നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സന്തോഷവും അഭിമാനവും തോന്നുന്ന ഒരു സ്വർണ്ണ മോതിരം കണ്ടെത്തുന്നതിനുള്ള വഴികാട്ടിയാണിത്.

  1. ഘട്ടം 1: വലുപ്പത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കൽ

    നിങ്ങളൊരു സ്വർണ്ണ മോതിരം വാങ്ങുന്നുവെങ്കിൽ, വിരലിന് യോജിച്ച മോതിരം തിരഞ്ഞെടുക്കുക, അയവുള്ളതോ ഇറുക്കമുള്ളതോ ആയ മോതിരം വാങ്ങരുത്

    മറ്റൊരാൾക്ക് വേണ്ടിയാണ് നിങ്ങൾ സ്വർണ്ണ മോതിരം വാങ്ങുന്നതെങ്കിൽ, ആ വ്യക്തിയുടെ വിരലിന്റെ കൃത്യമായ വലുപ്പം നിങ്ങൾക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. വലുപ്പം മനസ്സിലാക്കുന്നതിന്, ആ വ്യക്തിയുടെ ഒരു മോതിരം കടം വാങ്ങാവുന്നതാണ് അബദ്ധം പറ്റാതിരിക്കാൻ ചെയ്യാവുന്ന കാര്യം. ഇതിന് സാധിക്കില്ലെങ്കിൽ, ആ വ്യക്തിയുടെ മോതിരവും നിങ്ങളുടെ മോതിരവും താരതമ്യം ചെയ്ത് ഒരു ഏകദേശ വലുപ്പം നിങ്ങൾക്ക് കണക്കാക്കാവുന്നതാണ് അല്ലെങ്കിൽ ആ വ്യക്തിയുമായി അടുപ്പമുള്ള ആരോടെങ്കിലും ആ വ്യക്തിയുടെ മോതിര വലുപ്പം എടുത്ത് നിങ്ങൾക്ക് തരാനും ആവശ്യപ്പെടാവുന്നതാണ്.

    നിങ്ങളൊരു സ്വർണ്ണ മോതിരം വാങ്ങിയെന്നും അത് വളരെ അയവുള്ളതോ ഇറുക്കമുള്ളതോ ആണെന്നും ഇരിക്കട്ടെ. പരിഭ്രമിക്കേണ്ട കാര്യമൊന്നും ഇല്ല. സ്വർണ്ണപ്പണിക്കാരെ സമീപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള വലുപ്പത്തിൽ മോതിരം മാറ്റാൻ അവർക്ക് കഴിയും. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ, ഇനിപ്പറയുന്ന കാര്യങ്ങൾ ഓർമ്മിക്കുന്നത് നന്നായിരിക്കും:

    • ഇങ്ങനെയുള്ള മാറ്റങ്ങൾ വരുത്താൻ കഴിവുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഒരു സ്വർണ്ണപ്പണിക്കാരനെയാണ് സമീപിക്കുന്നതെന്ന് ഉറപ്പാക്കുക. മോതിരം അയവോ ഇറുക്കമോ ഉള്ളതാണെങ്കിൽ, അതിന്റെ വലുപ്പം മാറ്റാനുള്ള പ്രാവീണ്യവും അനുഭവവും സ്വർണ്ണപ്പണിക്കാരനുണ്ടോ? മോതിരം വാങ്ങുന്നതിന് മുമ്പ് നിങ്ങൾ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്.
    • കാരണം, ലളിതമായ മോതിരങ്ങളോ സ്വർണ്ണ ബാൻഡുകളോ വലുപ്പം മാറ്റുന്നത് എളുപ്പമാണ്, എന്നാൽ സങ്കീർണ്ണമായ പാറ്റേണുകളോ ഡിസൈനുകളോ ഉള്ളവയുടെ വലുപ്പം മാറ്റുന്നത് വളരെ സങ്കീർണ്ണമാണ്. അതിനാൽ, പിന്നീട് വലുപ്പം മാറ്റേണ്ട സാഹചര്യം ഉണ്ടായേക്കും എന്ന് നിങ്ങൾ കരുതുകയാണെങ്കിൽ, ലളിതമായ മോതിരം വാങ്ങുന്നതായിരിക്കും നല്ലത്.
    • എല്ലായ്പ്പോഴും, വലുപ്പം മാറ്റിയതിന് ശേഷം നിങ്ങളുടെ മോതിരത്തിന്റെ കനം പരിശോധിക്കുക. തെറ്റായ തരത്തിൽ വലുപ്പം മാറ്റുന്നതിനാൽ, പലപ്പോഴും, സ്വർണ്ണപ്പണിക്കാർ മോതിരത്തിന്റെ ആകൃതിയും കനവും മാറ്റാൻ സാധ്യതയുണ്ട്. കനം കുറഞ്ഞ ബാൻഡുകൾ വലുപ്പം മാറ്റുന്നത് ദുഷ്ക്കരമാണ്.
  2. ഘട്ടം 2: നിറം തിരഞ്ഞെടുക്കൽ

    സ്വർണ്ണ മോതിരങ്ങൾ പല നിറങ്ങളിലും ലഭ്യമാണ്, ഓരോ നിറത്തിനും അതിന്റേതായ ആകർഷകത്വവും തനിമയുമുണ്ട്.

    തരങ്ങൾ വിവരണം
    മഞ്ഞ സ്വർണ്ണം ഏറ്റവും കൂടുതൽ ആളുകൾ ധരിക്കുന്നത് മഞ്ഞ സ്വർണ്ണമാണ്, ഇതിൽ സ്വർണ്ണ ലോഹം മാത്രമാണ് അടങ്ങിയിരിക്കുന്നത്.
    Yellow gold  
    വെള്ള സ്വർണ്ണം ഈ ആകർഷകവും ശ്രേഷ്ഠവുമായ ലുക്ക് നൽകുന്നത് സ്വർണ്ണത്തിന്റെയും നിക്കലിന്റെയും സംയോജനമാണ്.
    White gold  
    പിങ്ക് സ്വർണ്ണം ഊർജ്ജം തുളുമ്പുന്നതും പ്രകാശിക്കുന്നതും തീർത്തും അതിശയിപ്പിക്കുന്നതുമായ ഈ ലുക്കിന് പിന്നിൽ സ്വർണ്ണത്തിന്റെയും ചെമ്പിന്റെയും സംയോജനമാണ്.
    Pink gold  
    പച്ച സ്വർണ്ണം രാജകീയതയും ചാരുതയും തുളുമ്പുന്ന ഈ നിറത്തിന് പിന്നിൽ സ്വർണ്ണത്തിന്യെയും വെള്ളിയുടെയും സംയോജനമാണ്.
    Green gold  
  3. ഘട്ടം 3: ഒരു ബാൻഡ് തിരഞ്ഞെടുക്കൽ

    ബാൻഡ് തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും നിങ്ങളുടെ ജീവിതശൈലിയെയും മുൻഗണനകളെയും അടിസ്ഥാനമാക്കിയാണ്. ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ധരിക്കാൻ പരുക്കനായ അല്ലെങ്കിൽ പല്ലുള്ള സ്വർണ്ണ ബാൻഡാണ് ഉത്തമം. ഒരു കാഷ്വൽ വസ്ത്രത്തിനൊപ്പം തിളങ്ങുന്നതും പോളിഷ് ചെയ്തതുമായ സ്വർണ്ണ ബാൻഡ് യോജിക്കും. ഒരൽപ്പമധികം വസ്ത്രധാരണം ആവശ്യമുള്ള അവസരങ്ങൾക്ക് ഗ്ലാസ്സ് ബ്ലാസ്റ്റ് അല്ലെങ്കിൽ ഐസ് സ്വർണ്ണ ബാൻഡായിരിക്കും യോജിക്കുക.

    തരങ്ങൾ വിവരണം
    പ്രകാശിക്കുന്നതും പോളിഷ് ചെയ്തിട്ടുള്ളതുമായ സ്വർണ്ണ ബാൻഡ് നിങ്ങളുടെ ലുക്കിന് ഉത്തമമായ ചാരുത പകരുന്ന ക്ലാസ്സിക്കും തിളങ്ങുന്നതുമായ സ്വർണ്ണ ബാൻഡ്.
     
     
    പല്ലുള്ള/ബ്രഷുചെയ്ത സ്വർണ്ണ ബാൻഡ് ഇവ മൃദുവും ഈടുനിൽക്കുന്നവയുമാണ്, എളുപ്പത്തിൽ ഇഷ്ടമുള്ള രീതിയിൽ മാറ്റാവുന്നതുമാണ്.
     
    പരുക്കൻ സ്വർണ്ണ ബാൻഡ് ലാളിത്യം ഇഷ്ടപ്പെടുന്നവർക്ക് ഒരു ആഢംബരമില്ലാത്ത, പരിഷ്കൃതമായ മാർഗ്ഗം.
     
    ഗ്ലാസ്സ് ബ്ലാസ്റ്റ് സ്വർണ്ണ ബാൻഡ് ഗ്ലാസ്സിനെ പോലെയാണിതിന്റെ ഫിനിഷിംഗ്, തിളങ്ങുന്നതും പ്രകാശിക്കുന്നതുമാണിത്.
     
    ഐസ് സ്വർണ്ണ ബാൻഡ് പ്ലെയിനും ലളിതവുമായ ഡിസൈനുകൾ ഇഷ്ടമില്ലാത്തവർക്ക് ഈ പരുക്കൻ ടെക്സ്ച്വർ ഇഷ്ടമാകും.
     
  4. ഘട്ടം 4: ഒരു ഡിസൈൻ തിരഞ്ഞെടുക്കൽ

    സുഖസൗകര്യവും സ്റ്റൈലും ഉള്ളൊരു മോതിര ഡിസൈൻ തിരഞ്ഞെടുക്കുക. അനശ്വരമായ ഫാഷനുള്ള സൂത്രവാക്യമാണിത്! എന്ത് അവസരത്തിനാണ് നിങ്ങൾ മോതിരം വാങ്ങുന്നതെന്നും പരിഗണിക്കുക. ദൈനംദിനാടിസ്ഥാനത്തിൽ അണിയാനാണെങ്കിൽ, മൂർച്ചയുള്ള അരികുകൾ ഉള്ളതും ഡിസൈൻ ഘടകങ്ങൾ പൊന്തിനിൽക്കുന്നതുമായ മോതിരങ്ങൾ കൈകളുടെ ചലനം തടസ്സപ്പെടുത്തും. വളരെ സങ്കീർണ്ണതകളുള്ളതോ വളരെ ഫ്ലാഷി ആയതോ ആയ മോതിരങ്ങൾ ചില കമ്പനികളിലെ കർശനമായ വസ്ത്രധാരണ നിയമങ്ങളെ ലംഘിച്ചേക്കാം. നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞാൽ, ആ ഡിസൈനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

    ടൈപ്പുചെയ്യുക വിവരണം
    പ്ലെയിൻ സ്വർണ്ണ ബാൻഡ് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ധരിക്കാവുന്ന (യൂണിസെക്സ്) മോതിര സ്റ്റൈൽ ആകർഷകവും പരിഷ്കൃതവുമാണ്, വലിയ ആഢംബരമോ വൈചിത്ര്യമോ തോന്നിക്കുകയുമില്ല. നിങ്ങൾ ധരിക്കുന്നത് പാശ്ചാത്യ വസ്ത്രമോ ഇന്ത്യൻ വസ്ത്രമോ ആകട്ടെ, ഇത്തരത്തിലുള്ള മോതിരങ്ങൾ, ദൈനംദിന അടിസ്ഥാനത്തിൽ അണിയുന്നതിനുള്ള ഒരു ക്ലാസ്സിയും സൗകര്യപ്രദവുമായ മാർഗ്ഗമാണ്.  അരികുകളിലും ആംഗിളുകളിലും വ്യത്യാസത്തോടെ അവ ലഭ്യമാകുന്നു.
     
    ചെറിയൊരു മോട്ടീഫുള്ള സ്വർണ്ണ മോതിരം മോതിരങ്ങളെ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലാക്കി മാറ്റുന്നതിനുള്ള അവസരമാണ് സങ്കീർണ്ണമായ ഡിസൈനുള്ളതും മോട്ടീഫ് കൊത്തിയിട്ടുള്ളതുമായ മോതിരങ്ങൾ നൽകുന്നത് - ഇവയിൽ നിങ്ങളുടെ ഇനീഷ്യലുകളോ നിങ്ങൾ ആദ്യമായി കണ്ടുമുട്ടിയ തീയതിയോ അല്ലെങ്കിലൊരു ഹൃദയമോ കൊത്താവുന്നതാണ്.
     
    പരുക്കൻ സ്വർണ്ണ ബാൻഡ് ഏറ്റവും ചുരുങ്ങിയ തിളക്കമുള്ള, സ്റ്റൈലിഷും എന്നാൽ അത്യാഢംബരം ഇല്ലാത്തതുമായ മോതിരം. ഊന്നൽ നൽകിയിട്ടുള്ള രൂപത്തിൽ ചരിഞ്ഞ അരികുകളുള്ളതും സാറ്റിൻ ഫിനിഷിൽ ഈ മോതിരങ്ങൾ ലഭ്യമാണ്.
     
    പൂക്കളുടെ ഡിസൈനുകളുള്ള സ്വർണ്ണ മോതിരങ്ങൾ പൂക്കളുടെ ഡിസൈനോ പാറ്റേണോ ഉള്ളൊരു സ്വർണ്ണ മോതിരം, ക്ലാസ്സിക്കും ദൃശ്യപരമായി ആകർഷകവുമായ മാർഗ്ഗമാണ്. വളരെ ആർഭാടമില്ല അല്ലെങ്കിൽ അത്ര പ്ലെയിനുമല്ല. എല്ലാത്തരം ലുക്കുകൾക്കൊപ്പവും യോജിക്കുന്നു, ദൈനംദിനാടിസ്ഥാനത്തിൽ അണിയുന്നതിന് സൗകര്യപ്രദവുമാണ്.
     
    കൈമാല ബ്രേസ്‌ലെറ്റുകൾ സ്വർണ്ണാഭരണം ഇഷ്ടപ്പെടുന്ന സ്ത്രീകർക്കൊരു മികച്ച മാർഗ്ഗം. കൈകളുടെ പുറകുവശത്തിന് കുറുകെ, കടന്നുപോകുന്ന ഒരു മാല ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള, മോതിരത്തിന്റെയും ബ്രേസ്‌ലെറ്റിന്റെയും സംയോജനം. ഇത്തരം സംയോജനങ്ങൾ ട്രെൻഡിയാണ്, ഫാഷനബിളാണ്, അതീവ ചാരുതയോടെ കാണപ്പെടുകയും ചെയ്യും. 
     

സ്വന്തമാക്കുന്നതിനോ സമ്മാനിക്കുന്നതിനോ ശരിയായ സ്വർണ്ണ മോതിരം കണ്ടെത്തുന്നതിന് മുകളിൽ വിവരിച്ച 4 ഘട്ടങ്ങൾ പാലിക്കുക.

Sources

Source1, Source2, Source3, Source4, Source5, Source6,