Published: 28 Aug 2017

സ്വർണ്ണത്താൽ ആദരിക്കപ്പെട്ട രാജരാജേശ്വര ക്ഷേത്രം

ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച് ക്ഷേത്രത്തിലേക്ക് ദാനം (സംഭാവന) നൽകുക എന്നത് പുരാതന കാലം തൊട്ടേ തുടർന്നു വരുന്ന ഒരു സാധാരണ സംഭവമാണ്. ഭക്തരുടെ പരിപാവനമായ വിശ്വാസപ്രകാരം പ്രിയ ദൈവത്തിന് അവർ പണവും,സ്വർണ്ണവും സമ്മാനിക്കുന്നു. അതെന്തുതന്നെയായാലും രാജരാജേശ്വര ക്ഷേത്രം ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് അസാധാരണവും ആശ്ചര്യകരവുമായ അനുഷ്ഠാനങ്ങളാൽ വേറിട്ടുനിൽക്കുന്നു.

ഭഗവാൻ ശിവന്റെ രാജരാജേശ്വര ക്ഷേത്രം വിവിധ മേഖലകളിൽ അസാധാരണമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തികളെ വീരശൃംഖല നൽകി ആദരിക്കുന്നതിൽ പ്രശസ്തമാണ്.

വീരശൃംഖല പരമ്പരാഗതമായി 40-ഗ്രാം ഭാരമുള്ള രാജമുദ്ര പതിപ്പിച്ച കൈവളയുടെ രൂപത്തിലാണ്. വീരശൃംഖലക്ക് അർഹനായ വ്യക്തിയെ ക്ഷേത്രത്തിലെ പ്രധാന പണ്ഡിതന്മാരടങ്ങിയ സമിതിയാണ് കണ്ടെത്തുന്നത്. രാജകുടുംബത്തിലെ ഒരാളാണ് - പ്രധാനമായും രാജാവാണ് - കൈവള സമ്മാനിക്കുന്നത്.

പരിപാവനമായ ഈ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് വിവിധ തരത്തിലുള്ള വ്യക്തികൾക്ക് വീരശൃംഖല നൽകുന്നത്. സ്മരണീയ കലാകാരനായ അന്തരിച്ച ഗുരു മണിമാധവ ചാക്യാരാണ് ഈ നിഗൂഢ ക്ഷേത്രത്തിൽ നിന്ന് വീരശൃംഖലക്കർഹനായ പ്രായം കുറഞ്ഞതും അവസാനത്തേതുമായ വ്യക്തി.

പുരാതന ക്ഷേത്രമായ രാജരാജേശ്വരം (ചക്രവർത്തി) 108 പുരാതന ശിവ ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രത്തിന്റെ ശിഖരവും (ഗോപുരം) അതുപോലെ ഏഴ് നിലയുള്ള രണ്ടു ഗോപുരങ്ങളും (സ്മാരക രൂപത്തിലുള്ള കെട്ടിടം) ആ കാലത്തെ ഏറ്റവും ഉയരമുള്ളവയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താനും സൈന്യവും ഈ പൗരാണികമായ ക്ഷേത്രം തകർത്തു.

ഇന്നീ ക്ഷേത്രം പണിതിരിക്കുന്നത് കേരളത്തിന്റെ പരമ്പരാഗത ക്ഷേത്ര നിർമ്മാണ ശൈലിയിലാണ്. ക്ഷേത്രം സ്വർണ്ണം കൊണ്ട് പൊതിയുകയും ചെയ്തിരിക്കുന്നു. ക്ഷേത്രത്തിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന അതിഗംഭീരമായ സ്വർണ്ണ കലശം (കുംഭം) ഭക്തർക്ക് അകലെ നിന്നും ദേവന്റെ ദർശനം നൽകുന്നു.

പ്രഭു രാജരാജേശ്വരനെ (ശിവൻ) പ്രതിനിധാനം ചെയ്യുന്ന ജോതിർ ലിംഗം അല്ലെങ്കിൽ ശിവ ലിംഗം പൂക്കൾ, കൂവളത്തിന്റെ ഇല എന്നിവകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ജോതിർ ലിംഗത്തിന്റെ തറ ഭാഗം സ്വർണ്ണ പാളികൾ വിരിച്ചിരിക്കുന്നു, അതിനു ചേർച്ചയെന്നോണം ഗോളകം (മുഗൾ ഭാഗം) സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഈ പരിശുദ്ധ ശിവലിംഗം അലങ്കാരങ്ങളില്ലാതെ ദിവസത്തിൽ രണ്ടു തവണമാത്രമേ കാണാൻ സാധിക്കുകയുള്ളൂ; അതിരാവിലെ 5:30-ന് നിറമാല്യത്തിൽ ആദ്യാഭിഷേകത്തിനു പൂജാരികൾ ലിംഗമൊരുക്കുന്ന സമയത്തും, രാത്രി 9:30-ന് നവാഭിഷേകത്തിനു അലങ്കാരങ്ങൾ അഴിച്ചുമാറ്റുന്ന സമയത്തും.

ഇതു കൂടാതെ ജോതിർ ലിംഗത്തെ പ്രതിനിധീകരിക്കുന്ന ഉത്സവ മൂർത്തി അല്ലെങ്കിൽ ബലിബിംബത്തെയും ചില പ്രത്യേക സന്ദർഭങ്ങളിൽ ദർശനത്തിനായി വയ്ക്കാറുണ്ട്. സ്വർണ്ണംകൊണ്ടലങ്കരിച്ച വിരിപ്പ് സ്വർണ്ണാഭരണങ്ങൾ എന്നിവകൊണ്ട് ഉത്സവ മൂർത്തിയെ വലിയ ഉത്സവങ്ങൾക്ക് അലങ്കരിക്കാറുണ്ട്.

ഈ ആചാരങ്ങൾ കൂടാതെ രാജരാജേശ്വര ക്ഷേത്രത്തിൽ ഭക്തി വിശ്വാസങ്ങളോടെ നെയ്¬വിളക്ക് കത്തിക്കാറുണ്ട്, ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ വിളക്ക് ആദ്യം തെളിയിച്ചത് അഗസ്ത്യ മഹർഷിയാണ്. ഇതു കൂടാതെ നെയ്യും (ശുദ്ധീകരിച്ച വെണ്ണ), നെയ്¬വിളക്കുകളും ഭക്തർ ശിവലിംഗത്തിനു മുന്നിൽ സമർപ്പിക്കുന്നു. ഈ വിളക്കുകൾ സാധാരണയായി ശ്രീ കോവിലിലേക്കും ആരോഗ്യ മന്ദിരത്തിലേക്കും കയറിവരുന്ന കോണിപടികളിലും ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താൻ സ്വർണ്ണ പാത്രങ്ങളിൽ കത്തിച്ചു വെയ്ക്കാറുണ്ട്.