Published: 08 Aug 2017

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനികൾ

ഏറ്റവും കൂടുതൽ സ്വർണ്ണത്തിന്റെ അയിര് കുഴിച്ചെടുക്കുന്നത് ഏത് രാജ്യമാണ്? ആരുടെ ഉടമസ്ഥതയിലാണ് ഈ ഖനികൾ ഉള്ളത്? ഓരോ ഖനിയിലും എത്രമാത്രം സ്വർണ്ണം ഉണ്ട്? നമുക്ക് കാണാം!

 
  1. മുരുന്റാവൂ സ്വർണ്ണ നിക്ഷേപം, ഉസ്ബെകിസ്ഥാൻ, ഏഷ്യ

    2016-ൽ മാത്രം 60 ടൺ സ്വർണ്ണമാണ് ഈ സ്വർണ്ണഖനി ഉൽപ്പാദിപ്പിച്ചത്, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനി. ഉസ്ബെകിസ്ഥാൻ സർക്കാരിന്റെയും നവോയി മൈനിംഗ് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുള്ള ഈ ഖനിയിൽ, ഇനിയും കുഴിച്ചെടുക്കുന്നതിന് 5000 ടൺ സ്വർണ്ണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 25 നീലത്തിമിംഗലത്തിന്റെ വലുപ്പമുണ്ടാകും ഇത്രയും സ്വർണ്ണം കുഴിച്ചെടുത്താൽ!

    Muruntau Gold Mine, Uzbekistan

    Image Source: Source1

  2. പ്യൂബ്ലോ വീജോ, ഡൊമിനിക്കൽ റിപ്പബ്ലിക്ക്, ദക്ഷിണ അമേരിക്ക

    പ്യൂബ്ലോ വീജോ ഖനിയിൽ സ്വർണ്ണ നിക്ഷേപം മാത്രമല്ല ഉള്ളത്, വെള്ളിയും ഉണ്ട്. നിലവിൽ, കനേഡിയൻ കമ്പനികളായ ബാരിക് ഗോൾഡ് കോർപ്പറേഷൻ, ഗോൾഡ്കോർപ്പ് ഇൻക് എന്നിവയുടെ ഉടമസ്ഥതയിലാണ് ഈ ഖനിയുള്ളത്. സമീപകാലത്ത് ഈ ഖനിയിൽ നിന്ന് 36 ടൺ സ്വർണ്ണം കുഴിച്ചെടുത്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

    Pueblo Viejo Gold Mine, South America

    Image Source: Source1

  3. ഗോൾഡ്സ്ട്രൈക്ക്, യുഎസ്എ, വടക്കേ അമേരിക്ക

    കാനഡയിലെ ബാരിക് ഗോൾഡ് കോർപ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ള ഈ ഖനി സ്ഥിതി ചെയ്യുന്നത് നെവാഡ സ്റ്റേറ്റിലാണ്. 2016-ൽ ഈ ഖനിയിൽ നിന്ന് 34 ടൺ സ്വർണ്ണം കുഴിച്ചെടുത്തു.

    Goldstrike Gold Mine, USA

    Image Source: Source1

  4. ഗ്രാസ്ബെർഗ്, ഇൻഡോനേഷ്യ, ഏഷ്യ

    വിസ്തൃതി വച്ചുനോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായ ഇവിടെ സ്വർണ്ണം, ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളുടെ നിക്ഷേപങ്ങളുണ്ട്. ഈ ഖനിയിൽ 20,000 ആളുകളാണ് ജോലി ചെയ്യുന്നത്. അമേരിക്കൻ കമ്പനിയായ ഫ്രീപോർട്ട് മക്മോരനും ഇൻഡോനേഷ്യൻ സർക്കാരുമാണ് ഈ ഖനിയുടെ ഉടമകൾ. ലഭ്യമായ കണക്കുകൾ പ്രകാരം 33 ടൺ സ്വർണ്ണം ഇവിടെ നിന്ന് കുഴിച്ചെടുത്തിട്ടുണ്ട്.

    Grasberg Gold Mine, Indonesia

    Image Source: Source1

  5. കോർടെസ്, യുഎസ്എ, വടക്കേ അമേരിക്ക

    ബാരിക് ഗോൾഡ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഖനിയായ ഇതും സ്ഥിതി ചെയ്യുന്നത് നെവെഡ സ്റ്റേറ്റിലാണ്. കമ്പനിക്കും സ്റ്റേറ്റിനും ഏറ്റവും കൂടുതൽ സ്വർണ്ണം ലഭിക്കുന്നത് കോർടെസ് ഖനിയിൽ നിന്നാണ്. കഴിഞ്ഞ വർഷം, ഏകദേശം 33 ടൺ സ്വർണ്ണമാണ് ഇവിടെ നിന്ന് കുഴിച്ചെടുത്തത്.

    Cortez Gold Mine, USA

    Image Source: Source1

  6. കാർലിൻ ട്രെൻഡ്, യുഎസ്എ, വടക്കേ അമേരിക്ക

    നെവാഡ സ്റ്റേറ്റിലുടനീളമുള്ള പല ഇടങ്ങളിലായിട്ടാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യമായി, 1983-ൽ പര്യവേക്ഷണം നടത്തിയത് അമേരിക്കയിലുള്ള ന്യൂമോണ്ട് മൈനിംഗ് കോർപ്പറേഷനാണ്. 30 ടണ്ണിൽ ഒരൽപ്പം കുറവ് സ്വർണ്ണമാണ് ഈയടുത്ത് ഈ ഖനിയിൽ നിന്ന് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    Carlin Trend Gold Mine, USA

    Image Source: Source1

  7. ഒളിമ്പിയാഡ, റഷ്യ, ഏഷ്യ/യൂറോപ്പ്

    റഷ്യയിലെ ഏറ്റവും വലിയ ഖനികളിലൊന്നായ ഇത് പ്രവർത്തനം ആരംഭിച്ചത് 1996-ലാണ്. 2016-ൽ 29.3 ടൺ സ്വർണ്ണമാണ് ഇവിടെ നിന്ന് കുഴിച്ചെടുത്തത്.

    Olimpiada Gold Mine, Russia

    Image Source: Source1

  8. ലിഹിർ, പാപുവാ ന്യൂ ഗിനിയ

    മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപുകൾക്ക് നടുവിലുള്ള ഓഷ്യാനിയയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ഓസ്ത്രേലിയയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും മറ്റും പ്രവർത്തിക്കുന്ന ലിഹിർ ഗോൾഡ് ലിമിറ്റഡ് എന്ന കമ്പനിയുടേതായിരുന്നു ലിഹിർ ഖനി. ഓസ്ത്രേലിയയിലുള്ള ന്യൂക്രെസ്റ്റ് മൈനിംഗ് എന്ന കമ്പനിക്കാണ് ഇപ്പോഴിതിന്റെ ഉടമസ്ഥത. 2016- ഈ ഖനിയിൽ നിന്ന് 28 ടൺ സ്വർണ്ണം കുഴിച്ചെടുത്തു.

    Lihir Gold Mine, Papua New Guinea

    Image Source: Source1

  9. ബാതു ഹിജാവു, ഇൻഡോനേഷ്യ, ഏഷ്യ

    ഇൻഡോനേഷ്യയിൽ തന്നെയുള്ള അമ്മാൻ മിനറൽസ് എന്ന കമ്പനിയുടേതാണ് ഈ ഖനി. ഈ ഖനിയിൽ നിന്ന് കഴിഞ്ഞ വർഷം 26.7 ടൺ സ്വർണ്ണം ഉൽപ്പാദിപ്പിച്ചു.

    Bata Hijau Gold Mine, Indonesia

    Image Source: Source1

  10. ബോഡിംഗ്ടൺ, ഓസ്ത്രേലിയ

    ഈ ഖനിയിൽ ആദ്യ ഖനനം നടന്നത് 1987-ലാണ്, 2001-ൽ അടച്ചുപൂട്ടുകയും ചെയ്തു. എന്നാൽ, 2010-ൽ ഈ ഖനി വീണ്ടും പ്രവർത്തനമാരംഭിച്ചു, ഇപ്പോൾ ഇതാണ് ഓസ്ത്രേലിയയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനി. അമേരിക്കൻ കമ്പനിയായ ന്യൂമോണ്ടിന്റെ ഉടമസ്ഥതയിലുള്ള ഈ ഖനിയിൽ നിന്ന് 2016-ൽ 25 ടൺ സ്വർണ്ണം ലഭിച്ചു.

    Boddington Gold Mine, Australia

    Image Source: Source1