Published: 06 Jul 2017
സ്വർണം വാങ്ങുന്നത് ന്യൂനതകളില്ലാത്തപ്രക്രിയയാക്കുക?
ഇന്ത്യയിൽ സമ്പന്നർക്കിടയിൽ മാത്രമല്ല, എല്ലാ വിഭാഗക്കാരിലും, സ്വർണം വാങ്ങുക എന്നത് ജനപ്രിയമായ നിക്ഷേപരീതിയാണ്. മറ്റേത് നിക്ഷേപത്തെയുംപോലെ സ്വർണത്തിൽ നിക്ഷേപിക്കുന്നതിനും ചില അപകട സാധ്യതകളുണ്ട്.
1. പരിശുദ്ധി
ശുദ്ധമായ സ്വർണം വളരെ മൃദുവായിരിക്കും.ഇത് കട്ടികളാക്കാനോ ആഭരണങ്ങൾ നിർമിക്കാനോ ഉപയോഗിക്കാനാവില്ല. അതുകൊണ്ട് മറ്റു ലോഹങ്ങളായ വെള്ളി, നിക്കൽ, ചെമ്പ് എന്നിവ ചേർത്ത് സ്വർണത്തിന് ബലമുണ്ടാക്കുന്നു. ഇങ്ങനെ ചേർക്കുന്ന ലോഹങ്ങളുടെ അളവനുസരിച്ചാണ് സ്വർണത്തിൻറെ ‘കാരറ്റ്’ നിശ്ചയിക്കുന്നത്.18 K, 22K, 24K എന്നിങ്ങനെയാണത്.
നിങ്ങൾ മുടക്കുന്ന പണത്തിനുള്ള മുതൽ കിട്ടുന്നുണ്ടോ എന്നു നോക്കുക. ഒരു പ്രാദേശിക ജ്വല്ലറിയിൽനിന്ന് വാങ്ങുന്ന സ്വർണത്തിൻറെ മൂല്യം കണക്കാക്കുന്നത് അത്ര എളുപ്പമല്ല. അതേസമയം ബ്രാൻഡഡ് ആയ ജ്വല്ലറിയിൽനിന്ന് വാങ്ങുമ്പോൾ ഈ പ്രശ്നം പരിഹരിക്കാനാവും. ഇത്തരം ജ്വല്ലറികളിൽ വിൽക്കുന്ന സ്വർണത്തിൻറെ പരിശുദ്ധി കാണിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകും. ഇങ്ങനെയുള്ള മിക്ക ജ്വല്ലറികളിലും സ്വർണത്തിൻറെ പരിശുദ്ധി അളക്കാനുള്ള കാരറ്റ് മീറ്ററുകളുണ്ടായിരിക്കും.
2. ആധികാരികത
കബളിപ്പിക്കപ്പെടാതിരിക്കാൻ സർട്ടിഫിക്കേഷൻ അധികൃതരെക്കുറിച്ച് ഉപഭോക്താക്കൾക്ക് പരിജ്ഞാനമുണ്ടായിരിക്കണം. ഇന്ത്യയിൽ ഹാൾമാർക്കിംഗിലൂടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്(BIS) സ്വർണാഭരണങ്ങൾക്കും സ്വർണക്കട്ടികൾക്കും നാണയങ്ങൾക്കും സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ബിസ് ഹാൾമാർക്കിംഗ് ഉള്ള ആഭരണങ്ങൾ ആധികാരികതയുള്ളവയാണെന്ന് ഇതിൽനിന്ന് മനസിലാകും.
ഹാൾമാർക്കും സർട്ടിഫിക്കറ്റും ഉള്ള സ്വർണത്തിന് വിലയേറുമെങ്കിലും ഈ അംഗീകാരംപരിശുദ്ധിയ്ക്കും ആധികാരികതയ്ക്കുമുള്ള മുദ്രയാണ്. മുടക്കിയ പണത്തിനുള്ള മൂല്യം കിട്ടിയെന്ന് ഇതിലൂടെ ഉറപ്പാക്കാൻ കഴിയും.
3. വില
സ്വർണാഭരണങ്ങളുടെ വിലയിൽ പണിക്കൂലി കൂടി അടങ്ങിയിരിക്കും. ആഭരണം ഡിസൈൻ ചെയ്യുന്നതിനുള്ള വേതനമെന്ന നിലയിലാണ് പണിക്കൂലി ഇടാക്കുന്നത്. മികച്ച ഡിസൈനുള്ള ആഭരണത്തിന് പണിക്കൂലി കൂടുതലായിരിക്കും.
4. സംഭരണം
സുരക്ഷാ കാരണങ്ങളാൽ സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. സ്വർണം വാങ്ങുന്നതിനുമുമ്പ് ലോക്കറിൻറെ ചാർജ് കൂടി പരിഗണിച്ചിരിക്കണം. ലോക്കർ ലഭിക്കുന്നതിനായി ബാങ്കിൽ സ്ഥിരമോ സേവിംഗ്സോ ആയ നിക്ഷേപം വേണമെന്ന് ഔദ്യോഗികമായ മാർഗരേഖകളൊന്നുമില്ല. എന്നാലും ഈ വ്യവസ്ഥ വിവിധ ബാങ്കുകളിൽ വ്യത്യസ്ത രീതികളിലാണ്. അതുകൊണ്ട് ഇക്കാര്യം മുൻകൂറായി അറിഞ്ഞിരിക്കണം. മാത്രമല്ല, തുടർച്ചയായി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നതെങ്കിൽ വാർഷിക ഫീസും ഈടാക്കും.
5. വില്പന
സ്വർണത്തിന് ഏറ്റവും മികച്ച വിറ്റവില ഉറപ്പാക്കുന്നതിന് പരിശുദ്ധി കണിക്കുന്ന സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നത് വളരെപ്രധാനമാണ്. അതില്ലെങ്കിൽ ജ്വല്ലറി വില വല്ലാതെ കുറയ്ക്കും.
ബാങ്കുകൾക്ക് സ്വർണം കട്ടിയായും നാണയമായും വിൽക്കാമെങ്കിലും പഴയ സ്വർണം വാങ്ങുന്നതിൽനിന്ന് റിസർവ് ബാങ്ക് ഓഫ്ഇന്ത്യ അവയെ വിലക്കിയിട്ടുണ്ട്. എന്നാൽ ഏതുതരത്തിലുള്ള ജ്വല്ലറിക്കും പഴയ സ്വർണം, അത് കട്ടിയായാലും നാണയമായാലും ആഭരണമായാലും വാങ്ങാം. പഴയസ്വർണത്തിന് പരമാവധി വില ലഭിക്കുന്നതിന് രസീതും സർട്ടിഫിക്കറ്റും സൂക്ഷിച്ചുവയ്ക്കണം.
സമാപ്തി
സ്വർണം വാങ്ങുന്നതിനുമുമ്പ് ഇപ്പറഞ്ഞതെല്ലാം മനസിൽ സൂക്ഷിക്കുക. അങ്ങനെയാണെങ്കിൽ നിങ്ങൾ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപമാണ് നടത്തുന്നത്. ഇത് പണപ്പെരുപ്പത്തിൽനിന്ന് നിങ്ങളെ സംരക്ഷിക്കുക മാത്രമല്ല വാങ്ങുന്ന സ്വർണത്തിൻറെപരിശുദ്ധിയും ആധികാരികതയും ഉറപ്പാക്കുകയും ചെയ്യും.