Published: 08 Aug 2017

സ്വർണ്ണ വായ്പകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

Types of Gold Loan
സ്വർണ്ണ വായ്പകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ഒരു ദിവസം പോലും സമയമെടുക്കാതെ ഒരു വായ്പയെടുക്കുന്നതിന് നിങ്ങളുടെ സ്വർണ്ണം ഉപയോഗിക്കാനാകുമെന്ന് നിങ്ങൾക്കറിയാമോ? കൂടുതലറിയുന്നതിന് വായിക്കുക.

  1. സ്വർണ്ണ വായ്പകൾ എന്നാലെന്താണ്?

    പണയമായി സ്വർണ്ണാഭരണം ഉപയോഗിക്കുന്ന സ്വർണ്ണ വായ്പകൾ സുരക്ഷിത വായ്പകളാണ്. പണം വായ്പ നൽകുന്ന സ്ഥാപനത്തിൽ നിങ്ങൾ സ്വർണ്ണാഭരണം പണയം വയ്ക്കുകയും വായ്പയെടുക്കുകയും ചെയ്യുന്നു. സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനമാണ് സാധാരണഗതിയിൽ വായ്പാ തുകയായി നൽകുന്നത്. പ്രതിമാസ തവണകളിലൂടെ നിങ്ങൾക്ക് വായ്പാ തുക തിരിച്ചടയ്ക്കാവുന്നതാണ്. വായ്പാ തുക തിരിച്ചടച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് സ്വർണ്ണം തിരിച്ചെടുക്കാം. ദേശസാൽക്കൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ മിതമായ നിരക്കിൽ ഈ വായ്പകൾ നൽകിവരുന്നു. വിവാഹമോ കുട്ടിയുടെ വിദ്യാഭ്യാസമോ പോലെ, പെട്ടെന്നുണ്ടാകുന്ന ഒരു സാമ്പത്തിക ആവശ്യം നിറവേറ്റുന്നതിനാണ് സാധാരണഗതിയിൽ വായ്പയെടുക്കുന്നവർ ഇത്തരം വായ്പ എടുക്കുന്നത്. സ്വർണ്ണം വിൽക്കുന്നതിന് പകരം, മിക്കയാളുകളും പണയം വച്ച് വായ്പയെടുക്കുന്നതിനാണ് താൽപ്പര്യപ്പെടുന്നത്.

  2. എങ്ങനെയാണ് സ്വർണ്ണ വായ്പകൾ പ്രവർത്തിക്കുന്നത്?

    പണം വായ്പ നൽകുന്ന സ്ഥാപനത്തിലേക്ക് നിങ്ങൾ സ്വർണ്ണാഭരണം കൊണ്ടുപോകുന്നു, ഒരു വായ്പയ്ക്കായി ഈ സ്വർണ്ണാഭരണം പണയമായി സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. പണം വായ്പ നൽകുന്ന സ്ഥാപനം സ്വർണ്ണം വിലയിരുത്തുകയും രേഖകൾ പരിശോധിച്ചുറപ്പിച്ചതിന് ശേഷം വായ്പ അനുവദിക്കുകയും ചെയ്യുന്നു. സ്വർണ്ണ വായ്പ നൽകുന്ന ചില സ്ഥാപനങ്ങൾ, നിങ്ങളുടെ വീട്ടിൽ വച്ചുതന്നെ സ്വർണ്ണാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തുന്ന സേവനം നൽകിവരുന്നുണ്ട്. ഈ നടപടിക്രമം ദ്രുതഗതിയിൽ നടക്കുന്നു, സാധാരണ ഗതിയിൽ ഇതിന് ഒരു ദിവസമാണ് എടുക്കുക.

  3. സ്വർണ്ണ വായ്പയ്ക്ക് എന്തൊക്കെ രേഖകളാണ് ആവശ്യമായിരിക്കുന്നത്?

    സ്വർണ്ണ വായ്പയെടുക്കുന്നതിന്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ ആധാർ കാർഡ് എന്നിവ പോലെയുള്ള ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളിലൊന്ന് നൽകേണ്ടതുണ്ട്. നിങ്ങളുടെ പക്ഷം പാൻ കാർഡ് ഇല്ലെങ്കിൽ, ഫോം 60 സമർപ്പിക്കുന്നതിന് നിങ്ങളോട് ആവശ്യപ്പെടും. വിലാസ രേഖയ്ക്ക്, നിങ്ങൾ വൈദ്യുത ബില്ലോ റേഷൻ കാർഡോ ടെലിഫോൺ ബില്ലോ സമർപ്പിക്കേണ്ടതുണ്ട്. പാസ്പോർട്ട് പകർപ്പോ ഡ്രൈവിംഗ് ലൈസൻസോ മറ്റെന്തെങ്കിലും രേഖയോ നിങ്ങളുടെ ഒപ്പിന്റെ തെളിവായി സമർപ്പിക്കേണ്ടതുണ്ട്.
    ഇതിന് പുറമെ, നിങ്ങളൊരു പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും നൽകേണ്ടതുണ്ട്. വായ്പ നൽകുന്ന ചില സ്ഥാപനങ്ങൾ നിങ്ങളുടെ വരുമാനം തെളിയിക്കുന്ന രേഖകളും ചോദിച്ചേക്കാം.

  4. സ്വർണ്ണ വായ്പകൾക്കുള്ള പലിശ നിരക്കുകൾ എന്തൊക്കെയാണ്?

    സ്വർണ്ണ വായ്പകൾ സുരക്ഷിതമായ വായ്പകൾ ആയതിനാൽ, വ്യക്തിഗത വായ്പകൾ പോലെയുള്ള സുരക്ഷിതമല്ലാത്ത വായ്പകളെ അപേക്ഷിച്ച് ഇവയ്ക്ക് പലിശ നിരക്ക് കുറവാണ്. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങൾ (എൻബിഎഫ്സികൾ), ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്കുകൾ ഈടാക്കിയേക്കാം. അതിനാൽ, സ്വർണ്ണ വായ്പ എടുക്കുന്നതിന് മുമ്പായി വിവിധ പലിശ നിരക്കുകൾ താരതമ്യം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു. പലിശ നിരക്ക് 12.75 ശതമാനമോ അതിലധികമോ ഈടാക്കപ്പെടുന്ന വ്യക്തിഗത വായ്പയേക്കാൽ അധികമായേക്കാം ഇത് , എങ്കിലും വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്

  5. ഫീസുകളും മറ്റ് നിരക്കുകളും എന്തൊക്കെയാണ്?

    നിങ്ങളൊരു വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, വായ്പ നൽകുന്ന സ്ഥാപനങ്ങൾ, വായ്പാ തുകയുടെ 1% വരെ പ്രോസസ്സിംഗ് ഫീസ് നൽകാൻ ആവശ്യപ്പെടും. ഡോക്യുമെന്റേഷൻ ജോലികൾക്കും നിങ്ങളിൽ നിന്ന് നിരക്കീടാക്കിയേക്കാം. സ്വർണ്ണത്തിന്റെ മൂല്യം വിലയിരുത്തുന്നതിനും നിരക്ക് ബാധകമായേക്കാം. വായ്പ നൽകുന്ന സ്ഥാപനങ്ങൾ, വായ്പാ തുകയുടെയും സംസ്ഥാനത്തെ നിയമം അനുസരിച്ചുള്ള സ്റ്റാമ്പ് ഡ്യൂട്ടിയുടെയും അടിസ്ഥാനത്തിൽ പുതുക്കൽ ഫീസും ഈടാക്കിയേക്കാം. തിരിച്ചടവിൽ കാലതാമസം വരുന്ന സാഹചര്യത്തിൽ, നിങ്ങളൊരു പിഴയും ഒടുക്കേണ്ടി വരും. നിങ്ങൾക്ക് വായ്പ നൽകുന്ന സ്ഥാപനം, നിങ്ങളിൽ നിന്ന് സേവന നികുതിയും (അല്ലെങ്കിൽ ജിഎസ്ടിയും), നിങ്ങൾ എപ്പോഴാണ് വായ്പ മുഴുവനായി തിരിച്ചടയ്ക്കാൻ തീരുമാനിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി, പ്രീപേയ്മെന്റ്/മുൻകൂട്ടിയുള്ള തിരിച്ചടവ് ഫീസും ഈടാക്കിയേക്കാം. വായ്പ നൽകുന്ന ഓരോ സ്ഥാപനവും ഈടാക്കുന്ന യഥാർത്ഥ തുക വ്യത്യസ്തമായിരിക്കും. അതിനാൽ, ഇവയൊക്കെ താരതമ്യം ചെയ്യാൻ മറക്കരുത്.

  6. സ്വർണ്ണ വായ്പയെടുക്കാൻ ആർക്കാണ് അർഹത?

    സ്വർണ്ണാഭരണം സ്വന്തമായുള്ള ആർക്കും സ്വർണ്ണ വായ്പ എടുക്കുന്നതിനുള്ള അർഹതയുണ്ട്. ഇവർ ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ ആകാം, വീട്ടമ്മമാരും കർഷകരുമാകാം.

  7. എത്ര കാലമാണ് ഒരു സ്വർണ്ണ വായ്പയുടെ കാലയളവ്?

    സ്വർണ്ണ വായ്പയുടെ കാലയളവ് ഹ്രസ്വമാണ്, ഇത് 3 മാസം മുതൽ 12 മാസം വരെയാകാം. . എന്നിരുന്നാലും, വായ്പ നൽകുന്ന ചില സ്ഥാപനങ്ങൾ നിങ്ങൾക്ക് ദീർഘമായ കാലയളവ് സൗകര്യം നൽകിയേക്കാം. വായ്പ നൽകുന്ന മറ്റുചില സ്ഥാപനങ്ങൾ വായ്പ പുതുക്കുന്നതിനും കാലയളവ് ദീർഘിപ്പിക്കുന്നതിനും നിങ്ങളെ അനുവദിക്കും .
    കാലയളവ് ഹ്രസ്വമായതിനാൽ, സമയത്ത് വായ്പ തിരിച്ചടച്ച് തീർക്കാൻ കഴിയുമെന്ന് നിങ്ങൾ ഉറപ്പാക്കണം. കാലയളവിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയാണെങ്കിൽ പണയം വച്ച സ്വർണ്ണം നിങ്ങൾക്ക് നഷ്ടപ്പെടാം അല്ലെങ്കിൽ വായ്പാ തുക തിരിച്ചുപിടിക്കുന്നതിന് വായ്പ നൽകുന്ന സ്ഥാപനം പണയവസ്തു ലേലം ചെയ്ത് വിറ്റേക്കാം.

  8. വായ്പ നൽകുന്ന സ്ഥാപനങ്ങൾ എങ്ങനെയാണ് സ്വർണ്ണ വായ്പാ തുക നിർണ്ണയിക്കുന്നത്?

    വായ്പ നൽകുന്ന സ്ഥാപനങ്ങൾ, വായ്പാ തുക സ്ഥിരീകരിക്കുന്നതിന് മുമ്പായി, സ്വർണ്ണത്തിന്റെ മാറ്റും തൂക്കവും വിലയിരുത്തും. സ്വർണ്ണത്തിന്റെ മാറ്റും തൂക്കവും അടിസ്ഥാനമാക്കി, സ്വർണ്ണമൂല്യം നിശ്ചയിക്കുന്ന വ്യക്തി (ഗോൾഡ് അപ്രൈസർ) സ്വർണ്ണത്തിന്റെ വിപണി മൂല്യം നിർണ്ണയിക്കും. വിപണി മൂല്യത്തിന്റെ 75% വരെയാണ് വായ്പ നൽകുന്ന സ്ഥാപനങ്ങൾ വായ്പയായി നൽകുക . ഇതിനെ 'ലോൺ ടു വാല്യൂ റേഷ്യോ' (എൽടിവി) എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ സ്വർൺനത്തിന്റെ മൂല്യം 1 ലക്ഷമാണെങ്കിൽ, നൽകുന്ന വായ്പയുടെ തുക 75,000 രൂപയേക്കാൾ അധികമാകാൻ കഴിയില്ല. എന്നിരുന്നാലും, വായ്പയെടുക്കുന്ന വ്യക്തിക്ക് ഈ പരിധിയിലും കുറഞ്ഞ തുക ലഭിക്കാനും സാധ്യതയുണ്ട്. വായ്പ നൽകുന്ന സ്ഥാപനങ്ങൾ പലപ്പോഴും, വായ്പയെടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി പരിഗണിച്ചേക്കാം എന്നതിലാണിത്: എന്നിരുന്നാലും, വ്യക്തിഗത വായ്പ പ്രോസസ്സുചെയ്യുമ്പോൾ വായ്പയെടുക്കുന്ന വ്യക്തിയുടെ 'ക്രെഡിറ്റ് സ്കോർ' പരിഗണിക്കും, എന്നാലിവിടെ സ്വർണ്ണ വായ്പ നൽകുന്ന സ്ഥാപനങ്ങൾ ക്രെഡിറ്റ് സ്കോർ പരിഗണിക്കുകയില്ല.

  9. പണം വയ്ക്കപ്പെട്ട സ്വർണ്ണം എങ്ങനെയാണ് സംഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും?

    സ്വർണ്ണ വായ്പ നൽകുന്ന സ്ഥാപനങ്ങൾ, പണയവസ്തു സൂക്ഷിക്കുന്നത് വ്യത്യസ്ത മാർഗ്ഗങ്ങളിലാണ്, എന്നാൽ അതീവ ശ്രദ്ധയോട് കൂടിയാണ് ഈ സ്ഥാപനങ്ങൾ പണയസ്വർണ്ണം സൂക്ഷിക്കുന്നത്. വായ്പ അനുവദിച്ച് വിതരണം ചെയ്താൽ, കനത്ത സുരക്ഷയ്ക്ക് കീഴിൽ പണയവസ്തു സൂക്ഷിക്കും. ചലനം തിരിച്ചറിയാനുള്ള സംവിധാനമുള്ള ഇലക്ട്രോണിക്ക് വോൾട്ടുകളിലാണ് വായ്പ നൽകുന്ന സ്ഥാപനങ്ങൾ പണയവസ്തു സൂക്ഷിക്കുന്നത് , സുരക്ഷാ ഉദ്ദേശ്യങ്ങൾക്കായി സിസിടിവി സംവിധാനങ്ങളും ഉണ്ടായിരിക്കും. സ്വർണ്ണ വായ്പ ചില സ്ഥാപനങ്ങളാവട്ടെ, പണയവസ്തു ഇൻഷൂർ ചെയ്യുന്ന പതിവുമുണ്ട്. മോഷണത്തിൽ നിന്ന് ഇങ്ങനെ പരിരക്ഷ ലഭിക്കുന്നു. കവർച്ച നടക്കുന്ന സാഹചര്യത്തിലും, നിങ്ങൾക്ക് സ്വർണ്ണത്തിന്റെ വിപണി വിലയുടെ തത്തുല്യമായ തുക തിരികെ ലഭിക്കും.

  10. സ്വർണ്ണ വായ്പ തിരിച്ചടയ്ക്കുന്നത് എങ്ങനെ?

    നിങ്ങൾക്ക് വായ്പ നൽകിയിട്ടുള്ള സ്ഥാപനത്തെ അടിസ്ഥാനമാക്കി, അയവുള്ള (ഫ്ലെക്സിബിൾ) തിരിച്ചടവിനുള്ള സൗകര്യം നിങ്ങൾക്ക് ലഭിച്ചേക്കാം. വായ്പ നൽകുന്ന മിക്ക സ്ഥാപനങ്ങളും, ഓരോ മാസവും തിരിച്ചടവിന്റെ പലിശ മാത്രമുള്ള ഭാഗം അടയ്ക്കുന്നതിനുള്ള സൗകര്യം നിങ്ങൾക്ക് നൽകും. ഇത്തരം സാഹചര്യങ്ങളിൽ, വായ്പാ കാലയളവിന്റെ അവസാനമാണ് മുതൽ അടയ്ക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതിന് ഇഎംഐ സംവിധാനവും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

  11. സ്വർണ്ണ വായ്പയെടുക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾ ഓർമ്മിക്കേണ്ടത്?

    നിങ്ങളൊരു സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കുറച്ച കാര്യങ്ങൾ ഇതാ.
    ചെയ്യേണ്ടവ: നിരക്കുകളും നിയമങ്ങളും താരതമ്യം ചെയ്യുക വായ്പ നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഒരേതരത്തിലുള്ള ഉൽപ്പന്ന സവിശേഷതകൾ നൽകുകയില്ല. അതിനാൽ, ഏറ്റവും മികച്ച നിരക്കും സവിശേഷതകളും നൽകുന്ന വായ്പാ സ്ഥാപനത്തെ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ നിങ്ങൾ കൂടുതൽ പലിശ നൽകേണ്ടി വരും.
    ചെയ്യരുതാത്തവ: വായ്പാ തുകയോ ഇഎംഐ തുകയോ താരതമ്യപ്പെടുത്തരുത്. മറ്റ് നിരക്കുകളും നിബന്ധനകളും പരിശോധിക്കുക. വായ്പയുടെ മൊത്തം ചെലവ് താരതമ്യം ചെയ്ത് ഏറ്റവും മികച്ച വായ്പ പ്രയോജനപ്പെടുത്തുക.
    ചെയ്യേണ്ടവ: വായ്പ നൽകുന്ന സ്ഥാപനത്തിന് വിശ്വസനീയത ഉണ്ടോയെന്ന് പരിശോധിക്കുക. സ്വർണ്ണം വിശ്വസിച്ച് ഏൽപ്പിക്കുന്നതിനാൽ പ്രശസ്തമായ വായ്പാ സ്ഥാപനങ്ങളെ മാത്രം സമീപിക്കുക. മോശം അഭിപ്രായമുള്ള വായ്പാ സ്ഥാപനങ്ങളിൽ നിന്ന് സ്വർണ്ണ വായ്പകൾ എടുക്കരുത്.
    ചെയ്യരുതാത്തവ: ബജറ്റിൽ സ്വർണ്ണ വായ്പയുടെ ഇഎംഐ വകയിരുത്താൻ മറക്കരുത്. തിരിച്ചടവിൽ വീഴ്ച വരുത്തരുത്, കാരണം നിങ്ങൾക്ക് പണയവസ്തു നഷ്ടപ്പെട്ടേക്കാം.
    ചെയ്യേണ്ടവ: നിങ്ങൾ തിരഞ്ഞെടുക്കുന്നത് അയവുള്ള തിരിച്ചടവ് മാർഗ്ഗമാണെങ്കിൽ, പ്രോസസ്സിംഗ് നിരക്കുകളും മറ്റ് നിരക്കുകളും ഉള്ളതിനാൽ ഈടാക്കപ്പെടാവുന്ന അധിക ചെലവ് പരിഗണിക്കുക. ഇവയുള്ളതിനാൽ നിങ്ങൾ അധിക തുക അടയ്ക്കേണ്ടി വന്നേക്കാം.
    ചെയ്യരുതാത്തവ: ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തുകയ്ക്ക് അപേക്ഷിക്കരുത്; വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് പണയവസ്തു നഷ്ടപ്പെട്ടേക്കാം.

ചുരുക്കിപ്പറയുകയാണെങ്കിൽ:

സാധാരണഗതിയിൽ, വ്യക്തിഗത വായ്പകളേക്കാൾ ചെലവ് കുറഞ്ഞവയാണ് സ്വർണ്ണ വായ്പകൾ. നിങ്ങൾക്ക് പെട്ടെന്നൊരു സാമ്പത്തിക ആവശ്യം ഉണ്ടാവുകയാണെങ്കിൽ, സ്വർണ്ണ വായ്പയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിയും, കാരണം സ്വർണ്ണ വായ്പകളുടെ പ്രോസസ്സിംഗ് ദ്രുതഗതിയിൽ നടക്കുന്നു.